കിരൺ തന്റെ പേനയിലേക്ക് തന്നെ തുറിച്ചു നോക്കിയിരുന്നു.
എങ്ങനെ എഴുതിത്തുടങ്ങണം...??
രാത്രിയുടെ കാൽപെരുമാറ്റം അടുത്തടുത്ത് വന്നു. അങ്ങകലെ സൂര്യഭഗവാൻ കടലിൽ പള്ളിയുറങ്ങാൻ പോയിട്ട് നേരം കുറച്ചായി....
എങ്ങനെ എഴുതിത്തുടങ്ങണം...??
രാത്രിയുടെ കാൽപെരുമാറ്റം അടുത്തടുത്ത് വന്നു. അങ്ങകലെ സൂര്യഭഗവാൻ കടലിൽ പള്ളിയുറങ്ങാൻ പോയിട്ട് നേരം കുറച്ചായി....
കിരൺ ഒരു ഫ്രീലാൻസ് റിപ്പോർട്ടർ ആണ്.
രണ്ടു ദിവസം മുന്‍പ് ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊല്ലപ്പെട്ട പെണ്‍കുട്ടിയെ കുറിച്ചുള്ള ഒരു ഫീച്ചർ തയ്യാറാക്കുകയാണ്.... ,
പ്രതികളെ ഇതുവരെ പോലീസ് പിടികൂടിയിട്ടില്ല.
എങ്ങനെ തുടങ്ങും എന്നറിയാതെ കിരണിന്റെ മനസ്സ് കരയില്‍ പിടിച്ചിട്ട മീനിനെ പോലെ വീര്‍പ്പു മുട്ടിയിരുന്നു.

ജനാലയോടു ചേർന്നുള്ള മേശപ്പുറത്തും തറയിലുമായി ചുരുട്ടിയെറിഞ്ഞ കടലാസു കഷ്ണങ്ങൾ മഞ്ഞുകണം പോലെ കിടന്നു,കയ്യിൽ എരിഞ്ഞു തീരാറായ സിഗരറ്റ് ചുണ്ടോടടുപ്പിച്ചു ഒരു പഫ് എടുത്ത ശേഷം അവൻ എഴുതി തുടങ്ങി ......
"ഓടയിൽ നിന്നും കണ്ടെത്തിയ പെൺകുട്ടിയുടെ ശവശരീരം തിരിച്ചറിഞ്ഞിരിക്കുന്നു....!"
"കാമുകനോടൊപ്പം ഉല്ലസിക്കാൻ പോയവളുടെയൊക്കെ ഗതി ഇത് തന്നെയാവണം. കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവൾക്കൊക്കെ ഓടയിൽ തന്നെയാണ് അന്ത്യം..."
മനസ്സിൽ അവൻ ഇങ്ങനെ പിറുപിറുത്തു കൊണ്ട് അടുത്ത വരി എഴുതാൻ തുടങ്ങിയതും തുറന്നിട്ടിരുന്ന ജനൽപാളികൾ ശക്തമായി അകത്തേക്കടഞ്ഞു. കാറ്റിന്റെ ശക്തിയിൽ എഴുതിത്തുടങ്ങിയ കടലാസിലേക്ക് എടുത്തു കമിഴ്ത്തിയ പോലെ മഷി പടർന്നൊഴുകി
"നാശം"
കാറ്റിനെ ശപിച്ചു കൊണ്ടയാൾ ജനൽ പാളി അടയ്ക്കാൻ ഒരു ശ്രമം നടത്തി പരാജയപ്പെട്ടു.
ആ സമയം തന്നെ കറന്റും പോയി...
അയാൾ പതിയെ തീപ്പെട്ടിയെടുത്തു മേശമേലിരുന്ന മെഴുകുതിരി കത്തിച്ചു ,കാറ്റിന്റെ ശക്തി കുറഞ്ഞു വന്നു.അയാൾ മെഴുകുതിരി കെട്ടു പോകാതെയിരിക്കാൻ ജനൽ പാളികൾ വലിച്ചടച്ചു.
ആ സമയം തന്നെ കറന്റും പോയി...
അയാൾ പതിയെ തീപ്പെട്ടിയെടുത്തു മേശമേലിരുന്ന മെഴുകുതിരി കത്തിച്ചു ,കാറ്റിന്റെ ശക്തി കുറഞ്ഞു വന്നു.അയാൾ മെഴുകുതിരി കെട്ടു പോകാതെയിരിക്കാൻ ജനൽ പാളികൾ വലിച്ചടച്ചു.
എഴുതുവാനായി അയാൾ വീണ്ടും മേശപ്പുറത്തു വന്നിരുന്നു അടുത്ത പേപ്പർ കഷ്ണം കയ്യിലെടുത്തു . മുറിയാകെ ഒരു ദുർഗന്ധം പരക്കും പോലെ അവനു തോന്നി.മനം പുരട്ടാനും തുടങ്ങി.മുറിയാകെ
പരതി നോക്കി കട്ടിലിൽ ഒരു രൂപമിരിക്കുന്നു.അത് അവനെത്തന്നെ വന്യമായി നോക്കി മുരളുന്നു.
നേർത്ത മെഴുകുതിരി വെട്ടത്തിൽ ആ കാഴ്ച കണ്ടവൻ ഞെട്ടിത്തരിച്ചു, മുഖത്തിന്റെ പകുതി വശം അടർന്നു പോയിരിക്കുന്നു ....
പരതി നോക്കി കട്ടിലിൽ ഒരു രൂപമിരിക്കുന്നു.അത് അവനെത്തന്നെ വന്യമായി നോക്കി മുരളുന്നു.
നേർത്ത മെഴുകുതിരി വെട്ടത്തിൽ ആ കാഴ്ച കണ്ടവൻ ഞെട്ടിത്തരിച്ചു, മുഖത്തിന്റെ പകുതി വശം അടർന്നു പോയിരിക്കുന്നു ....
ആ രൂപം അവനോടു മുരണ്ടു കൊണ്ടു ചോദിച്ചു ...
"എടാ മാധ്യമ വ്യഭിചാരി....,
നീ എന്നെക്കുറിച്ച് എന്താണ് എഴുതുവാന്‍ പോകുന്നത്....??
എന്താണ് എഴുതിത്തുടങ്ങിയത്..... ???
എന്നെ നീയൊരു വേശ്യ ആക്കി അല്ലെ ...???
എന്നെക്കുറിച്ചെന്താണ് നിനക്കറിയാവുന്നത്..??
പറ....??,
പറയാൻ....?? "
നീ എന്നെക്കുറിച്ച് എന്താണ് എഴുതുവാന്‍ പോകുന്നത്....??
എന്താണ് എഴുതിത്തുടങ്ങിയത്..... ???
എന്നെ നീയൊരു വേശ്യ ആക്കി അല്ലെ ...???
എന്നെക്കുറിച്ചെന്താണ് നിനക്കറിയാവുന്നത്..??
പറ....??,
പറയാൻ....?? "
മുടിയഴിച്ചിട്ടുള്ള ആ സത്വത്തിന്റെ അലര്‍ച്ചയില്‍ ആ മുറിയുടെ ചുമരുകൾ രണ്ടായി പിളർന്നു പോകുമോ എന്ന് കിരൺ ഭയപ്പെട്ടു ...
ആ രൂപം മുരണ്ടു കൊണ്ടു അടുത്തേക്കു അടുക്കും തോറും ചീഞ്ഞു നാറിയ ശവത്തിന്റെ ഗന്ധമവനെ ശ്വാസം മുട്ടിച്ചു ....
ആ രൂപം മുരണ്ടു കൊണ്ടു അടുത്തേക്കു അടുക്കും തോറും ചീഞ്ഞു നാറിയ ശവത്തിന്റെ ഗന്ധമവനെ ശ്വാസം മുട്ടിച്ചു ....
" നീ..... ???"
അവൻ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ടു ചോദ്യമെറിഞ്ഞു ....
തൊണ്ട ഉണങ്ങി വരണ്ടിരിക്കുന്നു....
നെഞ്ചിന്റെ മിടിപ്പ് അവനു തന്നെ കേൾക്കാൻ തക്ക ശക്തിയിൽ മിടിക്കാൻ തുടങ്ങി.മേശമേലിരുന്ന കൂജയിലെ വെള്ളം ഒറ്റ നിമിഷം കൊണ്ടവൻ കുടിച്ചു തീർത്തു...
തൊണ്ട ഉണങ്ങി വരണ്ടിരിക്കുന്നു....
നെഞ്ചിന്റെ മിടിപ്പ് അവനു തന്നെ കേൾക്കാൻ തക്ക ശക്തിയിൽ മിടിക്കാൻ തുടങ്ങി.മേശമേലിരുന്ന കൂജയിലെ വെള്ളം ഒറ്റ നിമിഷം കൊണ്ടവൻ കുടിച്ചു തീർത്തു...
ആ രൂപം തുടർന്നു...
"നീ എഴുതാൻ പോകുന്നത് എന്നെക്കുറിച്ചാണ്... നിനക്കെന്നെപ്പറ്റി ഒന്നുമറിയില്ല.... ഒന്നും..., എനിക്കറിയും പോലെ ആർക്കാണ് എന്നെ കുറിച്ച് അറിയുക ???
നീ എഴുതിയതുമല്ല ഈ ഞാൻ ....,
മനസ്സിൽ നീയൊക്കെ കപട മഷിയിൽ ചാലിച്ച് ഇരകൾക്കു മേലെ ചാർത്തി കൊടുക്കുന്ന പട്ടങ്ങളിൽ എത്ര സത്യം ഉണ്ടെന്നു നീ തിരഞ്ഞിട്ടുണ്ടോ..??
നീ എഴുതൂ ...ഞാൻ നിനക്കു പേനയാകാം..."
നീ എഴുതിയതുമല്ല ഈ ഞാൻ ....,
മനസ്സിൽ നീയൊക്കെ കപട മഷിയിൽ ചാലിച്ച് ഇരകൾക്കു മേലെ ചാർത്തി കൊടുക്കുന്ന പട്ടങ്ങളിൽ എത്ര സത്യം ഉണ്ടെന്നു നീ തിരഞ്ഞിട്ടുണ്ടോ..??
നീ എഴുതൂ ...ഞാൻ നിനക്കു പേനയാകാം..."
അവളുടെ ശബ്ദത്തിനിപ്പോൾ ആ ക്രോധഭാവമില്ലായിരുന്നു ശാന്തതയായിരുന്നു ....
തന്റെ കൈകൾ കാറ്റിനേക്കാൾ വേഗത്തിൽ ചലിക്കുന്നതു പോലെ അവനു തോന്നി ....
കടലാസിൽ അക്ഷരങ്ങളുടെ പെയ്ത്തു പോലെ...
തന്റെ കൈകൾ കാറ്റിനേക്കാൾ വേഗത്തിൽ ചലിക്കുന്നതു പോലെ അവനു തോന്നി ....
കടലാസിൽ അക്ഷരങ്ങളുടെ പെയ്ത്തു പോലെ...
"വരുമെന്നു പറഞ്ഞയെന്‍ പ്രിയനവവന്‍ വന്നില്ല... ഇരുളിന്റെ മറവിൽ ഇരുകാലികളെന്നെ പച്ചയ്ക്കു തിന്നിട്ടു കൊന്നെറിഞ്ഞു ....."
പേന ചലിച്ചു കൊണ്ടിരുന്നു..വടിവൊത്ത അക്ഷരങ്ങൾ കടലാസ്സിൽ തെളിഞ്ഞു വന്നു. ആതിര എന്ന എനിക്കൊരു പ്രണയമുണ്ടായിരുന്നു. മനുഷ്യന്റെ നിയന്ത്രണ രേഖയ്ക്കപ്പുറം ദൈവകരങ്ങളുടെ സ്പർശനമുള്ളതാണ് പ്രണയം, ഒരുമിച്ചു പഠിച്ച ഞങ്ങളുടെ പ്രണയത്തെ ഇരുവീട്ടുകാരും ശക്തമായി എതിർത്തു...പക്ഷേ പരസ്പരം പ്രണയിച്ചവർക്കിടയിൽ വിവാഹമാണ് പരിഹാരമെന്ന ഞങ്ങളുടെ തീരുമാനത്തിൽ ഞങ്ങൾ മാതാപിതാക്കളുടെ നോവുന്ന ഹൃദയങ്ങൾ കണ്ടില്ല....
അന്ന് രാത്രി ഇരുളിന്റെ മറവിൽ ഞാൻ ,പിച്ചവച്ചു നടന്ന മണ്ണും,എന്നെ ഊട്ടിയ കൈകളും, എന്നെ ഉറക്കിയ നെഞ്ചിൽ ചൂടുമെല്ലാമുപേക്ഷിച്ചു ഞാൻ പടിയിറങ്ങി.ശക്തനായ ഒരു പുരുഷന്റെ കൈകളിലേക്ക് എന്നെ പിടിച്ചേല്പിക്കണം എന്ന അച്ഛനമ്മമാരുടെ സ്വപ്നങ്ങളെ ചില്ലു കൊട്ടാരം പോലെ തല്ലിയുടച്ചുകൊണ്ട് ...!!!
രോഹിത് എന്നായിരുന്നു അവന്റെ പേര്....
എന്നെ ഒരു പാടു സ്നേഹിച്ചിരുന്നു...
രോഹിത് പറഞ്ഞ സ്ഥലത്ത് ഞാനവനെയും കാത്തു നിന്നു മണിക്കൂറുകളോളം.
ഇരുളിന്റെ മൂളലുകൾ ഒന്നും തന്നെയപ്പോളെന്നെ പേടിപ്പെടുത്തിയില്ല...,
വിജനമായ പാതയോരങ്ങൾ എന്നെ അലോസരപ്പെടുത്തിയില്ല ...

"ഇതാ ഇപ്പോൾ എത്തും"
എന്ന രോഹിതിന്റെ ഫോൺ കാൾ എനിക്ക് ധൈര്യം തന്നു കൊണ്ടേയിരുന്നു. പക്ഷേ എന്റെ ധൈര്യത്തെയും പ്രതീക്ഷകളെയും ഒക്കെ തെറ്റിച്ചു കൊണ്ടാണ് അവർ അഞ്ചു പേർ അപ്പോഴവിടെ വന്നത്. മദ്യത്തിന്റെ ലഹരിയിൽ പരസ്പരം ഉറക്കെ പുലമ്പിക്കൊണ്ടിരുന്ന അവരിലൊരാൾ എന്നെ കണ്ടു.
തെറി വിളിച്ചു കൊണ്ടയാൾ എന്റെ കൈകളിൽ മുറുകെ പിടിച്ചു. എന്റെ കയ്യിലെ രോഹിത് അണിയിച്ച കറുത്ത കുപ്പിവളകൾ അയാളുടെ പിടിയിൽ പൊട്ടിച്ചിതറി....
എന്റെ ജീവിതം ചിതറിയ പോലെ ......
എന്റെ ജീവിതം ചിതറിയ പോലെ ......
വേദന കൊണ്ടു പുളഞ്ഞ എന്നെ അയാൾ അരികിലേക്ക് ചേർത്തു പിടിച്ചു .അയാൾക്കപ്പോൾ ചോര കണ്ണുകളുള്ള ചെന്നായയുടെ മുഖഭാവമായിരുന്നു. അത് കണ്ടു മറ്റുള്ളവരെല്ലാം അട്ടഹസിച്ചു ചിരിച്ചു.
അവരെന്നെ ഇരുളിന്റെ മറവിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി .എന്റെ വായിൽ ഒരാളെന്റെ ഷാൾ കുത്തിത്തിരുകി ..സഹായത്തിനായി ഞാൻ നിലവിളിച്ചെങ്കിലും ആരുമെന്റെ കരച്ചിൽ കേട്ടില്ല.
ആ തെരുവിലേക്കവരെന്നെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ട ഒരു ഭ്രാന്തി അവളുടെ നെറ്റി ചുമരിലേക്കിടിച്ചു അലറിക്കരഞ്ഞത് എന്തിനാണെന്നെനിക്കറിയില്ല ...??
ആ തെരുവിലേക്കവരെന്നെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ട ഒരു ഭ്രാന്തി അവളുടെ നെറ്റി ചുമരിലേക്കിടിച്ചു അലറിക്കരഞ്ഞത് എന്തിനാണെന്നെനിക്കറിയില്ല ...??
ആ തെരുവിന്റെ ഇരുണ്ട നിരത്തുകളില്‍ അവരെന്നെ കടിച്ചു കുടഞ്ഞു .ഊഴം വെച്ചവർ എന്നിലേക്ക് ആഴ്ന്നിറങ്ങി ,എന്റെ രോഹിത്തിന് മാത്രം അവകാശപ്പെട്ട എന്റെ ശരീരമവർ പങ്കിട്ടെടുത്തു...
മനുഷ്യന്റെ മൃഗ തുല്യമായ മുഖം ഞാനവിടെ കണ്ടു.
എന്റെ ശരീരഭാഗങ്ങൾ ചോര കൊണ്ടു നിറഞ്ഞു. വേദന കൊണ്ടു പിടഞ്ഞ എന്റെ കരച്ചിൽ തൊണ്ടക്കുഴിയിൽ കുരുങ്ങിക്കിടന്നു. മലർത്തിയും ചരിച്ചും കമിഴ്ത്തിയും അവരെന്നിൽ കാമം തീര്‍ത്തു.
ആ തെരുവിനു അപ്പോൾ ഒരു വിടന്റെ മഞ്ഞച്ചിരി ആയിരുന്നു .....

കാമദാഹം ശമിച്ച അവർ എന്റെ തലയിലേക്ക് വലിയൊരു കല്ലെടുത്തിട്ടു ....,
അതെന്റെ കവിളിന്റെ പകുതി ഭാഗം അടർത്തി കളഞ്ഞു.....
എന്റെ അച്ഛനമ്മമാർ......എന്റെ പ്രിയപ്പെട്ടവൻ ചുംബിച്ച എന്റെ കവിളുകൾ കല്ലുകളിൽ പറ്റിച്ചേർന്നു.
അവരെന്നെ അവിടെക്കണ്ട ഓടയിലേക്കു വലിച്ചെറിഞ്ഞു....
മാലിന്യം നിറഞ്ഞ ദുർഗന്ധം വമിക്കുന്ന ഓടയിൽ ഞാൻ മൂന്നു ദിവസം താഴ്ന്നു കിടന്നു....

പാവം എന്റെ പ്രിയപ്പെട്ടവൻ എന്നെ തിരഞ്ഞു ഒരുപാട് അലഞ്ഞു.....,
എനിക്കവനെക്കുറിച്ചു സ്നേഹത്തിന്റെ കഥകൾ മാത്രമാണുള്ളത് ...
എന്നെ കൊന്നവർ ഒക്കെയും സമൂഹത്തിൽ നന്നായി നടക്കുന്നു.അവരുടെ പേരുകൾ കൂടി ഈ വരികളിലൂടെ പുറത്തു വരണം. നിങ്ങൾക്കതിനു കഴിയും ....
എനിക്കവനെക്കുറിച്ചു സ്നേഹത്തിന്റെ കഥകൾ മാത്രമാണുള്ളത് ...
എന്നെ കൊന്നവർ ഒക്കെയും സമൂഹത്തിൽ നന്നായി നടക്കുന്നു.അവരുടെ പേരുകൾ കൂടി ഈ വരികളിലൂടെ പുറത്തു വരണം. നിങ്ങൾക്കതിനു കഴിയും ....
ഇതാണ് എന്റെ കഥ......
ഞാൻ കുത്തഴിഞ്ഞു ജീവിച്ചവൾ അല്ല...,
സ്നേഹിച്ചവന്റെ കൂടെ ജീവിക്കാൻ ആഗ്രഹിച്ചു ഇറങ്ങി തിരിച്ചവളായിരുന്നു ....
ഞാൻ കുത്തഴിഞ്ഞു ജീവിച്ചവൾ അല്ല...,
സ്നേഹിച്ചവന്റെ കൂടെ ജീവിക്കാൻ ആഗ്രഹിച്ചു ഇറങ്ങി തിരിച്ചവളായിരുന്നു ....
ഇരുട്ടും നിലവിളികളും നിറഞ്ഞ ആ തെരുവിൽ എന്നെപോലെ ഒരുപാടു ആത്മാക്കൾ അലറിക്കരഞ്ഞു കൊണ്ടു നടക്കുന്നുണ്ട്....
പാതിയില്‍ വച്ച് കൊഴിഞ്ഞു പോയ സ്വപ്നങ്ങളെയോർത്ത് വിലപിച്ചു കൊണ്ട് ....
പാതിയില്‍ വച്ച് കൊഴിഞ്ഞു പോയ സ്വപ്നങ്ങളെയോർത്ത് വിലപിച്ചു കൊണ്ട് ....
അവന്റെ കൈകളുടെ ശക്തി പതിയെ കുറഞ്ഞു വന്നു. മുറിയിൽ നിന്നും ദുർഗന്ധം പൂർണമായും മാറിപ്പോയി .അവൾ അവിടെ നിന്നും പൊയ്ക്കഴിഞ്ഞെന്നു കിരണിനു മനസ്സിലായി.
അവൻ ജനാലയിലൂടെ പുറത്തേക്കു നോക്കി... വിജനമായ ആ പാതയോരങ്ങളിൽ സ്വപ്നങ്ങൾ പൊലിഞ്ഞ ആത്മാക്കളുടെ നിലവിളികൾ മുറവിളികളായി അവന്റെ
അവൻ ജനാലയിലൂടെ പുറത്തേക്കു നോക്കി... വിജനമായ ആ പാതയോരങ്ങളിൽ സ്വപ്നങ്ങൾ പൊലിഞ്ഞ ആത്മാക്കളുടെ നിലവിളികൾ മുറവിളികളായി അവന്റെ