കരി പുരണ്ട കൈകളും നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ആ മൂന്നാം ക്ലാസ്സുകാരൻ ബാലൻ മാഷിന്റെ അരികിൽ നിന്നു.അവന്റെ കീറി തുന്നിയ കുപ്പായത്തിലും കരിക്കട്ട അടയാളം നൽകിയിരുന്നു. മൂക്കിന്റെ തുമ്പിൽ വച്ച കട്ടി കണ്ണടയ്ക്കു മുകളിലൂടെ കണ്ണുകളിലെ തീ ജ്വാല ദേവന്റെ ഹൃദയത്തെ ഭയപ്പെടുത്തി. അവന്റെ കണ്ണുകളിൽ ഭയത്തിന്റെ നീരൊഴുക്ക് ശക്തമായി.
"മാഷേ.., ഇനി ഞാൻ ചെയ്യില്ല മാഷേ..."
അവന്റെ യാചനകളൊന്നും തന്നെ മാഷിന്റെ മനസ്സിൽ അലിവ് ഉണ്ടാക്കിയില്ല.കയ്യിലെ നീണ്ട ചൂരൽ വടി അവന്റെ മെല്ലിച്ച വെളുത്ത തുടകളിൽ നാല് പ്രാവശ്യം ആഞ്ഞു പതിച്ചു,ദേവൻ തറയിൽ വീണു പുഴുവിനെ പോലെ പിടഞ്ഞു കരഞ്ഞു.ജനാലയ്ക്ക് മുന്നിലും ഹെഡ് മാസ്റ്ററുടെ മുറിയുടെ മുന്നിലും കുട്ടികൾ കൂട്ടം കൂടി നിന്നു.ചിലർ ചിരിക്കുന്നു,ചിലർ സങ്കടഭാവത്തിൽ തന്നെ നോക്കുന്നു.ദേവൻ കിടന്ന കിടപ്പിൽ അവരെ പാളി നോക്കി.
" എണീറ്റു പോടാ..മേലിൽ ആവർത്തിക്കരുത്..
അവനു കലാ വിരുത് കാട്ടാൻ സ്കൂളിന്റെ ചുമർ മാത്രേ കണ്ടുള്ളൂ.. പോയി ആദ്യം അത് വൃത്തിയാക്കിയിട്ട് വേണം ക്ലാസ്സിൽ കയറാൻ.."
അവനു കലാ വിരുത് കാട്ടാൻ സ്കൂളിന്റെ ചുമർ മാത്രേ കണ്ടുള്ളൂ.. പോയി ആദ്യം അത് വൃത്തിയാക്കിയിട്ട് വേണം ക്ലാസ്സിൽ കയറാൻ.."
'ക്ലാസ്സിൽ പോയിനെടാ' എന്ന് ആക്രോശിച്ചു കൊണ്ട് ബാലൻ മാഷ് പുറത്തു നിന്ന കുട്ടികൾക്ക് നേരെ ചൂരൽ വീശി.കുട്ടികൾ ചിതറിയോടി ,ദേവൻ പതിയെ തറയിൽ നിന്നും എണീറ്റു.നിക്കറിൽ കുത്തിയിരുന്ന പിന്ന് അടിയുടെ ശക്തിയിൽ എവിടേക്കോ തെറിച്ചു പോയിരിക്കുന്നു.കൂട്ടി പിടിച്ച നിക്കറുമായി അവൻ പുറത്തേയ്ക്ക് നടന്നു.തുടയിൽ നാല് വരകൾ ചുവന്ന നിറത്തിൽ തടിച്ചു പൊന്തിയിരിക്കുന്നു.
ശരീരത്തിനേക്കാളും നീറ്റൽ മനസ്സിനേറ്റിരുന്നു.
വലിയ തെറ്റൊന്നും താൻ ചെയ്തിട്ടില്ല..??
എന്നിട്ടും..??
വല്ലാണ്ട് കൊതിച്ചു പോയത് കൊണ്ടാണ് അങ്ങനെ ഒരു ചിത്രം വരച്ചു പോയത്. തേങ്ങി കരഞ്ഞു കൊണ്ട് നടന്നു പോയ ദേവന്റെ പിന്നിൽ നിന്നും "മോനെ " എന്നൊരു വിളി കേട്ടു. സ്കൂളിൽ കഞ്ഞി വയ്ക്കുന്ന പാറു ചേച്ചിയാണ്.അവരുടെ ബ്ലൗസിൽ കിടന്ന ഒരു പിന്നെടുത്തു അവനു നേരെ നീട്ടി കൊണ്ട് അവർ പറഞ്ഞു.

" ട്രൗസർ കുത്തി വയ്ക്ക്... "
അപ്പോഴാണ് അവന്റെ കാലിലെ പാട് അവർ ശ്രദ്ധിച്ചത്. അവന്റെ കവിളിൽ തലോടി കൊണ്ട് അവർ എന്തോ പിറു പിറുത്തു കൊണ്ട് തിരികെ നടന്നു.
പാറു ചേച്ചിക്ക് ചിലപ്പോഴൊക്കെ അമ്മയുടെ മുഖമാണെന്ന് അവനു തോന്നാറുണ്ട്. ക്ലാസിനു പിൻവശത്തെ ചുമരിൽ പുസ്തകം നോക്കി വരച്ച അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം അവൻ വെള്ളം തൊട്ടു മായ്ച്ചു തുടങ്ങി.എത്ര കുട്ടികൾ തന്നെഅഭിനന്ദനങ്ങൾ കൊണ്ട് മൂടിയ ചിത്രമാണ്..? തൊണ്ടയിൽ കരച്ചിൽ അടക്കി വച്ചു മുഴുവനും വൃത്തിയാക്കി ക്ലാസ്സിലേക്ക് ചെന്നു.രാജൻ മാഷ് മലയാളം കവിത ചൊല്ലി കൊടുക്കുകയാണ്.

" ഒന്നാനാം കൊച്ചു തുമ്പി....
എന്റെ കൂടെ പോരുമോ നീ..."
എന്റെ കൂടെ പോരുമോ നീ..."
വെള്ളവും കരിയും പറ്റി പിടിച്ച അവന്റെ കോലം കണ്ടതും ക്ലാസ്സ് നിശബ്ദമായി.രാജൻ മാഷ് അവനോടു കയറിയിരിക്കാൻ പറഞ്ഞു.അവൻ നടന്നപ്പോൾ കുട്ടികൾ ആർത്തു ചിരിച്ചു.മാഷ് മേശ മേലെ വടി കൊണ്ടടിച്ചു അവരെ നിശബ്ദമാക്കി.ദേവൻ നിശബ്ദനായി കരഞ്ഞു.സ്കൂൾ വിട്ടു വീട്ടിലെത്തിയിട്ടും അവന്റെ സങ്കടം മാറിയില്ല.
മുത്തശ്ശി മാത്രമുള്ള താൻ എങ്ങനെയാണു മറ്റു കുട്ടികളെ പോലെ ചായ പെന്‍സില്‍ വാങ്ങുകയും ചിത്രം വരയ്ക്കുകയും ചെയ്യുന്നത്...??
ആകെയുള്ള രണ്ടു ബുക്കുകൾ തന്നെ മുത്തശ്ശി ജോലിക്ക് നിൽക്കുന്ന വീട്ടിലെ ചേച്ചി കൊടുത്തതാണ് .ചിത്രം വരയ്ക്കാൻ ഒരു ചുമർ പോലും തന്റെ കുടിലിൽ ഇല്ല. ചെറ്റപുരയിൽ എങ്ങനെ ചിത്രം വരയ്ക്കും..??
ഇതൊക്കെ വലിയ മോഹങ്ങൾ തന്നെയാണ്.താൻ ഇതൊന്നും ആഗ്രഹിക്കുവാൻ പാടില്ല.മുത്തശ്ശി കേൾക്കാതെ പതിയെ കരഞ്ഞു കരഞ്ഞു അവൻ എപ്പോഴോ ഉറങ്ങി.പിന്നീടുള്ള ദിവസങ്ങളെല്ലാം എന്നത്തേയും പോലെ കടന്നു പോയി.ചിത്രം വരയ്ക്കുക എന്ന ചിന്ത പോലും അവന്റെ ഓർമകളിൽ നിന്നും ഓടി ഒളിച്ചു,സ്കൂളിൽ യുവജനോത്സവം അടുത്തു വന്ന ഒരു ദിവസം ക്ലാസ്സിൽ രാജൻ മാഷ് ചിത്രരചന മത്സരത്തിനു താല്പര്യം ഉള്ളവർ പേര് നൽകാൻ പറഞ്ഞു.എല്ലാവരും തന്നെ നോക്കിയെങ്കിലും ഉള്ളിൽ ആർത്തു തുളുമ്പുന്ന ആഗ്രഹം അടക്കി പിടിച്ചു ഇരുന്നു. ഗൾഫിൽ ബാപ്പയുള്ള ജബ്ബാർ മാത്രം എണീറ്റു നിന്നു. അവനു ഒരുപാട് ചായ പെന്‍സിലുകൾ ഉണ്ട്.ചുമരിൽ കരിക്കട്ട വെച്ച് ചിത്രം വരച്ചത് ബാലൻ മാഷിനോട് പറഞ്ഞു തനിക്കു അടി വാങ്ങി തന്നതും അവനാണ്. ജബ്ബാർ ദേവനെ നോക്കി പുച്ഛം കലർന്ന ചിരി ചിരിച്ചു. അവൻ പുസ്തകത്തിലേക്ക് മുഖം താഴ്ത്തി ഇരുന്നു,
അന്ന് വൈകുന്നേരം ചിമ്മിനി വെട്ടത്തിൽ ദേവൻ പഠിക്കുമ്പോൾ വീടിനു മുന്നിൽ ഒരു കാൽപ്പെരുമാറ്റം കേട്ടു.
അന്ന് വൈകുന്നേരം ചിമ്മിനി വെട്ടത്തിൽ ദേവൻ പഠിക്കുമ്പോൾ വീടിനു മുന്നിൽ ഒരു കാൽപ്പെരുമാറ്റം കേട്ടു.
" ദേവാ.... "
രാജൻ മാഷിന്റെ ശബ്ദം.അവൻ ഓല കതക് മാറ്റി പുറത്തിറങ്ങി.ദേവനു നേരെ ഒരു പൊതി നീട്ടി കൊണ്ട് മാഷ് പറഞ്ഞു.
" ദേവന്റെ പേര് ഞാൻ മത്സരത്തിൽ ചേർത്തിട്ടുണ്ട്. പങ്കെടുക്കണം... "
മാഷിനേ തന്റെ ഒറ്റമുറി ഓലപ്പുരയിലേക്കു അവൻ ക്ഷണിച്ചു , ചിമ്മിനി വെട്ടത്തിൽ ഇരുന്നു കൊണ്ട് മുത്തശ്ശി നല്‍കിയ കട്ടന്‍ കുടിച്ചു കൊണ്ട് അവനോടു മാഷ് പറഞ്ഞു.
"ദേവൻ ഒരുപാട് കഴിവുള്ള കുട്ടിയാണ്... ദൈവത്തിന്റെ അനുഗ്രഹം ഉള്ളവർക്കേ ചായ പെൻസിലും ,അക്ഷരങ്ങളും, സംഗീതവും,നൃത്തവും ഒക്കെ വഴങ്ങുകയുള്ളൂ...."
യാത്ര പറഞ്ഞു മാഷ് ഇറങ്ങുമ്പോൾ മാഷിനെ കെട്ടി പിടിച്ചു ദേവൻ കരഞ്ഞു.അവന്റെ മുടിയിഴകളിൽ വിരൽ ഓടിച്ചു മാഷ് പറഞ്ഞു.
"ഒന്നാമനാവണം എന്നും... "
മാഷ് ഇരുട്ടിലൂടെ നടന്നു പോകുന്നത് നിറഞ്ഞ കണ്ണുകളോടെ അവൻ നോക്കി നിന്നു..
ദേവൻ അരണ്ട വെളിച്ചത്തിൽ കയ്യിൽ മാഷ് നൽകിയ പൊതി നിവർത്തി.കുറച്ചു ബ്രഷുകളും, ചിത്രം വരയ്ക്കുവാനുള്ള ബുക്കുകളും, ചായ പെൻസിലുകളുമായിരുന്നു അവ.
ദേവൻ അരണ്ട വെളിച്ചത്തിൽ കയ്യിൽ മാഷ് നൽകിയ പൊതി നിവർത്തി.കുറച്ചു ബ്രഷുകളും, ചിത്രം വരയ്ക്കുവാനുള്ള ബുക്കുകളും, ചായ പെൻസിലുകളുമായിരുന്നു അവ.
മാഷ് പറഞ്ഞത് പോലെ ദേവൻ ഒന്നാമത് എത്തി.
ചിത്ര രചനയിലും പഠനത്തിലും. പിന്നീട് മാഷ് ദൂരെ സ്ഥലം മാറി പോയി.ദേവൻ, മാഷിന് കൊടുത്ത വാക്കുകൾ പാലിക്കുക എന്ന ലക്ഷ്യത്തോടെ എന്നും ഒന്നാമൻ ആവാൻ വേണ്ടി മത്സരിച്ചു.അതിനായി കഠിനാദ്ധ്വാനം ചെയ്തു.കാലം കടന്നു പോയി, കോളേജ് തലത്തിൽ സ്കോളർ ഷിപ്പോടെ അവൻ വിദേശത്ത് ഉപരി പഠനത്തിന് പോയി.അറിയപ്പെടുന്ന ചിത്രകാരൻ ആയി അവൻ വളർന്നു. ജീവിതത്തിൽ വിജയം നേടിയ ദേവൻ വർഷങ്ങൾക്കു ശേഷം തന്റെ പ്രിയ അധ്യാപകനെ കാണാൻ നാട്ടിലെത്തി.പാറു ചേച്ചിയെ അന്വേഷിച്ചപ്പോള്‍ അവര്‍ മരണപ്പെട്ടതായി വിവരം ലഭിച്ചു.

രാജൻ മാഷിനെ അവൻ ഒരുപാട് അന്വേഷിച്ചു.ആ വർഷം അവനു പുരസ്‌കാരം ലഭിച്ച ചിത്രം മാഷിന് സമ്മാനിക്കാൻ വേണ്ടി അവൻ കരുതി വച്ചു.പക്ഷേ മാഷിനെ അവനു കണ്ടെത്താൻ കഴിഞ്ഞില്ല.തിരികെ പോകുന്നതിന്റെ മൂന്നു ദിവസം മുന്നേ കൂടെ പഠിച്ച സഹപാഠി ഡോക്ടർ ആയി ജോലി നോക്കുന്ന സർക്കാർ ഹോസ്പിറ്റലിൽ വരാന്തയിൽ അവൻ നിൽക്കേ, ചുമച്ചു ചുമച്ചു ഒരു വൃദ്ധൻ അവനെ കടന്നു പോയി .കീറിയ മുഷിഞ്ഞ വേഷം,കയ്യിൽ ഒരു ഊന്നു വടി ,അയാളുടെ കയ്യിലെ മരുന്ന് കുപ്പി വിറയൽ കൊണ്ട് തറയിൽ വീണു പല കഷ്ണങ്ങൾ ആയി പൊട്ടി ചിതറി.ദേവൻ അയാളെ തന്നെ നോക്കി നിൽക്കുകയായിരുന്നു,അവന്റെ മനസ്സിൽ പുതിയൊരു ചിത്രത്തിന് രൂപം കൊടുക്കുകയും ചെയ്തു.ആ മനുഷ്യൻ പെട്ടെന്ന് തറയിലെക്കു വീഴാൻ പോകും നേരം ദേവൻ ഓടി ചെന്നയ്യാളെ താങ്ങി പിടിച്ചു.ആ മുഖത്തേയ്ക്ക് നോക്കിയ അവൻ സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കണ്ണീർ പൊഴിച്ചു.
"രാജൻ മാഷ്.....!
മാഷേ എന്നെ അറിയാമോ.... ???
ഞാൻ മാഷിന്റെ ദേവൻ ആണ്....."
മാഷേ എന്നെ അറിയാമോ.... ???
ഞാൻ മാഷിന്റെ ദേവൻ ആണ്....."
പ്രായം കൊണ്ട് കണ്ണിന്റെ കാഴ്ച മങ്ങിയെങ്കിലും ദേവനെ രാജൻ മാഷ് തിരിച്ചറിഞ്ഞു.
"മാഷേ.. ഞാൻ മാഷേ കാണാൻ വന്നതാ.. എത്രയോ നാളുകളായി തിരഞ്ഞു നടക്കുന്നു.മാഷിന്റെ ദേവൻ ഇന്ന് എല്ലായിടത്തും ഒന്നാമത് ആണ്.ലോക ചിത്രകാരന്മാര്‍ പങ്കെടുത്ത മത്സരത്തിൽ അരണ്ട വെളിച്ചത്തിൽ ചായ പെൻസിൽ സമ്മാനം നൽകി പോകുന്ന മാഷിന്റെ ചിത്രം വരച്ചാണ് ഞാൻ ഒന്നാമനായത്. മാഷിന് സമ്മാനമായി ഞാനത് കൊണ്ട് വന്നിട്ടുണ്ട്..."
പതിയെ അവനരികിൽ നിന്നും എണീറ്റു രാജൻ മാഷ് പറഞ്ഞു.
"ദേവാ .... അതല്ല...,ഇതാണ് മോനെ നിന്റെ മാഷിന്റെ യഥാർത്ഥ രൂപം. നീ ഈ ചിത്രം വരയ്ക്ക്. ഇതാണ് വരയ്ക്കേണ്ടത്... കടത്തിണ്ണയിൽ അന്തിയുറങ്ങുന്ന , ആഹാരത്തിനു യാചിക്കുന്ന,ആർക്കും വേണ്ടാത്ത രാജൻ മാഷിൻറെ ചിത്രം,എണ്ണ വറ്റിയപ്പോള്‍ ദൂരെ വലിച്ചെറിഞ്ഞ കരിന്തിരി. അതാണ് നിന്റെ മാഷ്.
ഈ മാഷിനെ നീ വരയ്ക്ക്...."
ഈ മാഷിനെ നീ വരയ്ക്ക്...."
രാജൻ മാഷിനെ തന്റെ നെഞ്ചോട് ചേർത്തണച്ചപ്പോൾ അന്നൊരു നനുത്ത രാത്രിയിലെ മൂന്നാം ക്ലാസ്സുകാരൻ ആവുകയായിരുന്നു ദേവൻ. വർഷങ്ങൾക്കിപ്പുറം ദേവൻ ഇന്നും കരഞ്ഞു മാഷിനെ കെട്ടിപിടിച്ചു കൊണ്ട്. ഗുരുപൂജ ചെയ്യാൻ ഒരു ശിഷ്യനു ഇതിൽ കൂടുതൽ എന്ത് വേണം എന്ന ചിന്തയിൽ ആയിരുന്നു ആ കണ്ണുനീര്‍ പൊഴിഞ്ഞത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ