ഹിമാലയത്തിന്റെ മഞ്ഞു പാളികളില്‍ ചവിട്ടി മല കയറുന്നതിനിടയിലാണ് ഞാന്‍ ആ സ്ത്രീയെ കണ്ടത്.
ഹിമാലയ രേണുവില്‍ തല കുംബിട്ടിരിക്കുന്ന
പുരാണ വേഷം ധരിച്ച ആ സ്ത്രീയെ കണ്ടപ്പോള്‍ എനിക്ക് അതിശയം തോന്നി.കലിയുഗത്തില്‍ ഇപ്പോഴും ഇത്തരം വസ്ത്രം ധരിക്കുന്നവര്‍ ഉണ്ടോ ..?
ഹിമാലയ രേണുവില്‍ തല കുംബിട്ടിരിക്കുന്ന
പുരാണ വേഷം ധരിച്ച ആ സ്ത്രീയെ കണ്ടപ്പോള്‍ എനിക്ക് അതിശയം തോന്നി.കലിയുഗത്തില്‍ ഇപ്പോഴും ഇത്തരം വസ്ത്രം ധരിക്കുന്നവര്‍ ഉണ്ടോ ..?
അതിനു ഞാനിപ്പോ കലിയുഗത്തില്‍ അല്ലല്ലോ..??
അയോയുഗത്തില്‍ ആണല്ലോ ..!
പെട്ടെന്ന് തല ഉയര്‍ത്തി അവള്‍ എന്നെ നോക്കി ...
അയോയുഗത്തില്‍ ആണല്ലോ ..!
പെട്ടെന്ന് തല ഉയര്‍ത്തി അവള്‍ എന്നെ നോക്കി ...
അവള്‍ ...'ദ്രൗപതി...'
"അഞ്ചു മഹാരഥന്മാരുടെ ഭാര്യാ പദവി അലങ്കരിക്കുന്ന പാഞ്ചാലി എന്തിനാ ഈ മഞ്ഞുമലയില്‍ വിഷാദം പൂണ്ടിരിക്കുന്നത് ...??"
"എന്നിലെ കാമുകി മരിച്ചിരിക്കുന്നു ...,!
അര്‍ജ്ജുനനെ ഹൃദയത്തില്‍ ചുമന്ന കന്യകയായ ഞാന്‍ എന്റെ ജേഷ്ഠനായ ധര്‍മ്മപുത്രരുടെ മണിയറയില്‍ കയറുമ്പോള്‍ എന്റെ കാലുകള്‍ വിറച്ചിരുന്നു ...
അര്‍ജ്ജുനനെ ഹൃദയത്തില്‍ ചുമന്ന കന്യകയായ ഞാന്‍ എന്റെ ജേഷ്ഠനായ ധര്‍മ്മപുത്രരുടെ മണിയറയില്‍ കയറുമ്പോള്‍ എന്റെ കാലുകള്‍ വിറച്ചിരുന്നു ...
അനിയനെ സ്നേഹിച്ച ശേഷം പിതൃതുല്യസ്ഥാനം അര്‍ഹിക്കുന്ന ജേഷ്ഠന്റെ കൂടെ കിടക്കറ പങ്കിടുമ്പോള്‍ എത്രയോ തവണ എന്റെ ഹൃദയത്തിലെ അര്‍ജുനനോടുള്ള 'സ്നേഹം' ചോര കണ്ണുനീര്‍ പൊഴിച്ചിരുന്നു.
എവിടെയും രണ്ടാമൂഴമെന്നു സ്വയം വിലപിച്ചിരുന്ന രണ്ടാം ജേഷ്ഠനായ ഭീമനും എന്നെ പ്രാപിച്ചു കഴിഞ്ഞപ്പോള്‍ അവശേഷിച്ചിരുന്ന എന്നിലെ കാമുകി മരിച്ചിരുന്നു .....
പ്രാണനു തുല്യം സ്നേഹിച്ച അര്‍ജുനന്റെ മണിയറയില്‍ കഴുത്ത് ഞെരിച്ചു കൊല്ലപ്പെട്ട എന്റെ പ്രണയത്തിന്റെ ശവവുമായി കയറുമ്പോള്‍ ഞാന്‍ വെറുമൊരു അഭിസാരിക മാത്രമായി മാറി ...
പിന്നീടു മാതൃസ്നേഹം പകരേണ്ട ഞാന്‍ നകുല സഹദേവവന്മാരുടെ കൂടെ കിടക്കറ പങ്കിടുമ്പോള്‍ എന്നിലെ മാതൃസ്നേഹവും കളങ്കപ്പെട്ടു.
ആ എനിക്കു വേണ്ടി 'കുരുക്ഷേത്രം' പിറക്കുന്നു ...!
സാരമില്ല ...അവര്‍ വിജയിക്കട്ടെ ....
അഞ്ചു ആണ്‍മക്കള്‍ക്ക് എന്നെ പകുത്തു നല്‍കി അവരുടെ മക്കളുടെ ഒത്തൊരുമയുടെ മഹത്വം വര്‍ദ്ധിപ്പിച്ച അഞ്ചു മക്കളുടെ അമ്മയായ
'കുന്തീദേവി'....."
'കുന്തീദേവി'....."
പെട്ടെന്നു കര്‍ണ്ണന്‍ തൊടുത്ത ഒരു അസ്ത്രം എന്റെ നേര്‍ക്ക് പാഞ്ഞു വരുന്നത് കണ്ട ഞാന്‍ വേഗം കലിയുഗത്തിലേക്ക് എടുത്തു ചാടി ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ