ആരും പോകാത്ത കാട്ടു വഴികളിലൂടെ ഇരുട്ടിനെ കത്തി പോലുള്ള റാന്തല്‍ വെളിച്ചം കൊണ്ട് കീറി മുറിച്ചു കൊണ്ട് യാത്ര ചെയ്യുമ്പോഴാണ് ദൂരെ നിന്നും കുതിര കുളമ്പടി ശബ്ദം കേട്ടത്.കാതുകളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് കുളമ്പടി ശബ്ദം എന്റെ അടുത്തേക്ക് വന്നു കൊണ്ടിരുന്നു.മനസ്സില്‍ ജനിച്ച ഭയത്തെ പുറത്ത് കാട്ടാതെ ധൈര്യ ഭാവത്തില്‍ ഞാനാ റാന്തല്‍ വെളിച്ചം കുതിര സഞ്ചാരിക്ക് നേരെ നീട്ടി..
നെറ്റിയില്‍ ഇരുട്ടിന്‍റെ രക്തം മുഴുവന്‍ ഊറ്റിക്കുടിച്ച വലിയ ചുവന്ന പൊട്ട്,കൈകളില്‍ തിളങ്ങി നില്‍ക്കുന്ന വെള്ളി വളയങ്ങള്‍,തലയില്‍ മുറുക്കി കെട്ടിയ ചുവന്ന ഷാള്‍,അരയില്‍ നീണ്ട കഠാര,പട്ടാള വേഷം.തോളില്‍ ബുള്ളറ്റ് ബെല്‍റ്റ് തൂക്കിയിട്ടിരിക്കുന്നു. കയ്യില്‍ ഒരു ഇരട്ട കുഴല്‍ തോക്കുമേന്തിയ ഒരു സ്ത്രീരൂപം.ആളെ തിരിച്ചറിയാന്‍ അധികം ചിന്തിക്കേണ്ടി വന്നില്ല .
അവള്‍ ....!!!
ചമ്പല്‍കാടുകളില്‍ ഇടിമുഴക്കം സൃഷ്ടിച്ച പെണ്‍പുലി...,
ചമ്പല്‍കാടുകളില്‍ ഇടിമുഴക്കം സൃഷ്ടിച്ച പെണ്‍പുലി...,
"ഫൂലന്‍ ദേവി ...."
ഈ അസമയത്ത് കാട്ടു വഴികളില്‍ അലയുന്ന ഊരുതെണ്ടി ആയ എന്നില്‍ നിന്നും എന്ത് കൊള്ളയടിക്കുവാന്‍ വേണ്ടിയാണ് അവര്‍ വന്നതെന്ന് ചിന്തിച്ചു നില്‍ക്കുമ്പോള്‍ പെട്ടെന്ന് എന്റെ നേരെ തോക്കു ചൂണ്ടി കൊണ്ട് എനിക്ക് നേരെ ചോദ്യങ്ങള്‍ എറിഞ്ഞു..
"നീയൊക്കെ കൂടി സ്ത്രീകള്‍ക്ക് നേരെ കാമയുദ്ധം ചെയ്യുന്നു അല്ലെ ...??"
"ഇല്ല ചേച്ചി,സത്യമായും ഞാന്‍ ഒരു പെണ്ണിനേയും പീഡിപ്പിച്ചിട്ടില്ല.ഒരു പ്രണയ വിഷം പോലും തീണ്ടാത്ത വെറുമൊരു മരമാണ് ഞാന്‍ ..."
"നിന്റെയൊക്കെ പുരുഷവര്‍ഗ്ഗം ജനിച്ചു വീഴുന്ന കുട്ടി മുതല്‍ മരണം കാത്തു കിടക്കുന്ന വൃദ്ധജനങ്ങളെ വരെ തലക്കടിച്ചും,കൈ കെട്ടിയും,കമ്പി പാര കയറ്റിയുമൊക്കെ കഴപ്പ് തീരുന്നത് വരെ ഭോഗിച്ച ശേഷം പ്രാണന്‍ യാചിക്കുന്ന അവശിഷ്ട ദേഹങ്ങളെ കഴുത്ത് ഞെരിച്ചു കൊന്നു അഴുക്കു ചാലില്‍ തള്ളുന്ന കാഴ്ചകള്‍ നീ കാണുന്നില്ലേ ..??
നീയൊക്കെ അതിനെതിരെ എന്ത് ചെയ്തു ...??"
നീയൊക്കെ അതിനെതിരെ എന്ത് ചെയ്തു ...??"
"അതൊക്കെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ ഭേതഗതി ചെയ്തു,ഇനി പന്ത്രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷയാണ് ചേച്ചി ..."
"ഫൂ ...അവന്റെ കോപ്പിലെ വധശിക്ഷ...,
പ്രായം തരം തിരിച്ചു നിയമം ഇറക്കുന്ന ഈ കോണകത്തിലെ ഇടപാട് തന്നെയാണ് ആദ്യം മാറേണ്ടത്.ഇനി പീഡകന്മാര്‍ക്ക് പതിമൂന്നു കാരിയെ ഇഷ്ടം പോലെ ഭോഗിച്ചു കൊല്ലാമല്ലോ ..??
നിയമം വരെ അവരെ കൊല്ലില്ല ...,
പ്രായം കുറഞ്ഞാലും കൂടിയാലും ചെയ്യുന്ന തെറ്റിനും ഇര അനുഭവിക്കുന്ന വേദനക്കും ജീവനുമൊന്നും കുറവും കൂടുതലും വരുന്നില്ല എല്ലാം എന്ന് മനസ്സിലാക്കുവാന്‍ കഴിയാത്ത നിയമങ്ങള്‍ ..തൂഫ് ..."

"ഇവിടത്തെ അധികാരികള്‍ക്കും നിയമങ്ങള്‍ക്കും കഴിയാത്ത കാര്യം സാധാരണക്കാരനായ ഞാന്‍ എങ്ങനെ നടപ്പിലാക്കാന്‍ ...??
ഓരോ ഇരയുടെയും വേദനയില്‍ ഉരുകുവാന്‍ മാത്രം കഴിയും .അത് തന്നെയാണ് ചേച്ചി ഇവിടെയുള്ള ഓരോ സാധാരണക്കാരന്റെയും വിധി ..."
ഓരോ ഇരയുടെയും വേദനയില്‍ ഉരുകുവാന്‍ മാത്രം കഴിയും .അത് തന്നെയാണ് ചേച്ചി ഇവിടെയുള്ള ഓരോ സാധാരണക്കാരന്റെയും വിധി ..."
"കൊട്ടേഷന്‍ കൊടുക്കണം ....എന്താ പറ്റുമോ ..??"
"കൊട്ടേഷനോ..??
മനസ്സിലായില്ല..,ചേച്ചി എന്താ ഉദ്ദേശിച്ചത് ..??"
മനസ്സിലായില്ല..,ചേച്ചി എന്താ ഉദ്ദേശിച്ചത് ..??"
"രാഷ്ട്രീയക്കാര്‍ അവരുടെ എതിരാളികളെ ഗുണ്ടകള്‍ക്ക് പണം നല്‍കി കൊന്നൊടുക്കുന്നു...,
ധനമുള്ളവര്‍ അവരുടെ ശത്രുക്കളെ ഗുണ്ടകള്‍ക്ക് പണം നല്‍കി കൊന്നൊടുക്കുന്നു...,
പോലീസുകാര്‍ അവരുടെ കൂട്ടത്തില്‍ ഒരാളെ തൊട്ടാല്‍ ഒന്നിച്ചു നിന്ന് കൊട്ടേഷന്‍ കൊടുത്തു കൊല്ലുന്നു...,
അപ്പോള്‍ പിന്നെ സാധാരണക്കാര്‍ ആയ നിങ്ങള്‍ക്ക് പിഞ്ചു കുഞ്ഞുങ്ങളെ ഭോഗിച്ചു കൊലപ്പെടുത്തുന്ന നാരാധമാന്മാരെ എന്ത് കൊണ്ട് കൊട്ടേഷന്‍ കൊടുത്തു
കൊന്നു കൂടാ ...??"

"അതൊക്കെ വലിയ പുലിവാല്‍ ആകും ചേച്ചി,
പറയാന്‍ വളരെ എളുപ്പമാണ് .മാത്രമല്ല അഞ്ചു പൈസ കയ്യില്‍ ഇല്ലാത്ത ഞാനൊക്കെ ഗുണ്ടകള്‍ക്ക് വേണ്ടി പണം എവിടുന്നു കൊടുക്കും ..??"
പറയാന്‍ വളരെ എളുപ്പമാണ് .മാത്രമല്ല അഞ്ചു പൈസ കയ്യില്‍ ഇല്ലാത്ത ഞാനൊക്കെ ഗുണ്ടകള്‍ക്ക് വേണ്ടി പണം എവിടുന്നു കൊടുക്കും ..??"
"പുലിവാല്‍ ആണല്ലേ ...??
ശരി ..,നിന്റെ കുഞ്ഞിനെ ആരെങ്കിലും ഇങ്ങനെ കൊലപ്പെടുത്തിയാല്‍ നീയെന്തു ചെയ്യും വിഷ്ണൂ ..??"
ശരി ..,നിന്റെ കുഞ്ഞിനെ ആരെങ്കിലും ഇങ്ങനെ കൊലപ്പെടുത്തിയാല്‍ നീയെന്തു ചെയ്യും വിഷ്ണൂ ..??"
"കൊന്നു തളളും ഞാന്‍ ആ നായിന്റെ മോനെ ..."
"പ്രശ്നങ്ങള്‍ ഉമ്മറപ്പടിയില്‍ വരുമ്പോള്‍ എല്ലാവരുടെയും രോഷവും,ധൈര്യവും,നിലവിളിയും കൂടും .പിന്നെ പണത്തിന്റെ കാര്യം,നീയൊക്കെ രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഇരക്ക് വേണ്ടി ഹാഷ് ടാഗ് ഇടുന്നുണ്ടല്ലോ,ഇരക്ക് വേണ്ടി ഓരോരുത്തര്‍ നൂറു രൂപാ വീതം ഇട്ടാല്‍ മതി ഇരയെ സൃഷ്ടിച്ച കാപാലികരുടെ തലയെടുക്കുവാനുള്ള കൂലി കൊടുക്കുവാന്‍ ..."
"എന്റെ പൊന്നു ഫൂലന്‍ ചേച്ചി ...,
പരസ്പരം തമ്മില്‍ തല്ലും,കുതികാല്‍ വെട്ടും നടത്തുന്ന സമൂഹത്തില്‍ ഈ കൊട്ടേഷന്‍ കൊടുത്തവനെ കൂടെയുള്ളവര്‍ തന്നെ ഒറ്റു കൊടുത്തു അവനെ തീവ്രവാദിയാക്കി വെടി വച്ച് കൊല്ലുന്ന വര്‍ത്തമാനകാലത്ത് ഇതൊന്നും പ്രാവര്‍ത്തികമല്ല.കൃസ്തുവിനെ ഒറ്റു കൊടുത്ത യൂദാസുമാര്‍ അരങ്ങു വാഴുന്ന നാട്ടില്‍ ചതിക്ക് അറിഞ്ഞു കൊണ്ട് തല വച്ച് കൊടുക്കുവാന്‍ ആരും തയ്യാറാകില്ല ..."

"വിഷ്ണുവിന് ഓര്‍മ്മയുണ്ടോ നിങ്ങളുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ തന്‍റെ കുഞ്ഞു മകള്‍ കൃഷ്ണപ്രിയയെ പിച്ചി ചീന്തിയ നരാധമനെ കൊല്ലാന്‍ ശങ്കരേട്ടന്‍ എന്ന അച്ഛനൊപ്പം കൂടെ നിന്ന ഏട്ടന്റെ രണ്ടു സുഹൃത്തുക്കളെ..?
ഒരു രക്ത ബന്ധത്തിന്റെയും മൂല്യം നോക്കാതെ നല്ലതിന് വേണ്ടി കൂടെ നിന്നവര്‍ ...അത്തരം മനസ്സുള്ളവര്‍ സമൂഹത്തില്‍ കാണും .അവര്‍ ഒന്നിക്കണം ..."
ഒരു രക്ത ബന്ധത്തിന്റെയും മൂല്യം നോക്കാതെ നല്ലതിന് വേണ്ടി കൂടെ നിന്നവര്‍ ...അത്തരം മനസ്സുള്ളവര്‍ സമൂഹത്തില്‍ കാണും .അവര്‍ ഒന്നിക്കണം ..."
"അതൊന്നും നടക്കുന്ന കാര്യമല്ല ചേച്ചി.സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഞാനടക്കമുള്ള സമൂഹം അന്യന്റെ നിലവിളികള്‍ക്കു ചെവി കൊടുക്കാറില്ല."
"മനസ്സില്‍ ഭയം നിറഞ്ഞാല്‍ മാത്രമേ കുറ്റം ജനിക്കാതിരിക്കൂ.
ഇവിടെ എത്ര വധശിക്ഷ നടപ്പിലാക്കപ്പെട്ടു ..??
അപൂര്‍വങ്ങളില്‍ അപൂര്‍വ്വം ആയാല്‍ മാത്രം വധശിക്ഷ വിധിക്കും.അല്ലാത്ത കൊലപാതകം എല്ലാം സ്വാഭാവികം മാത്രം.ഓരോ ഇരയും തന്‍റെ കൊലപാതകം അപൂര്‍വങ്ങളില്‍ അപൂര്‍വ്വം ആകണമേ എന്ന് ദൈവത്തോട് പ്രാര്‍ഥന നടത്തേണ്ട ഗതികേട് ..കഷ്ടം ..!

കുറ്റവാളിയുടെ വധശിക്ഷ പരസ്യമായി നടപ്പിലാക്കിയാല്‍ മാത്രമേ സമൂഹത്തിലെ മറ്റു നരാധമാന്മാരുടെ ഉള്ളില്‍ ഭയം ജനിക്കുകയുള്ളൂ.നിയമം നോക്കു കുത്തി ആകുന്നിടത്ത് ജനങ്ങള്‍ പണപ്പിരിവ് നടത്തി കൂലി കൊടുത്തു ഇവര്‍ക്ക് വേണ്ടി ആരാച്ചാരേ കണ്ടെത്തണം.
മറ്റൊരു പുരുഷന്റെ മകളായി,സഹോദരിയായി,
അമ്മയായി,ഭാര്യയായി ഒക്കെ ജീവിക്കുന്ന ഒരു പെണ്ണ് ഒരു നാളില്‍ ആരുടെയെങ്കിലും കാമവെറിക്ക് ഇരയായി തെവുവുകളില്‍ പിച്ചി ചീന്തിയ ഇറച്ചി പോലെ കിടക്കുമ്പോള്‍ നഷ്ടപ്പെടുന്നവന്റെ ഹൃദയ വിലാപഘോഷങ്ങള്‍ കേള്‍ക്കാന്‍ കഴിയാതെ കാതടക്കുന്നവര്‍ തന്നെയാണ് ഓരോ നാടിന്റെയും ശാപം.പിന്നെ നിങ്ങളുടെയൊക്കെ നിസ്സംഗത കാമ ഭ്രാന്തന്മാര്‍ക്ക് കുറ്റം ചെയ്യുവാനുള്ള മൌനാനുവാദമാണ്.ഒടുവില്‍ വീട്ടു വാതിലില്‍ ദുരന്തം മുട്ടി വിളിക്കുന്നത് വരെ ആയുസ്സുള്ള നിങ്ങളുടെയൊക്കെ മൌനം ..തൂഫ് .

നീ കാണുന്നില്ലേ... ആ വിദേശ വനിതയുടെ തലയില്ലാത്ത ശരീരത്തിനു സമീപം തലയില്‍ കൈ വച്ച് ലോകം തന്നെ നഷ്ടപ്പെട്ടവനെ പോലെയിരിക്കുന്ന അവരുടെ ഭര്‍ത്താവിനെ ..??
സ്ത്രീകളെ സംരക്ഷിക്കുവാന്‍ തന്നെയല്ലേ നിങ്ങള്‍ക്ക് ഈ ശക്തമായ കരങ്ങള്‍ നല്‍കിയത് ...?
അവര്‍ക്ക് വേണ്ടി ആയുധം എടുക്കേണ്ടതും നിങ്ങള്‍ തന്നെയാണ് ...,
ഇനിയും ഫൂലന്‍ ദേവിമാരെ സൃഷ്ടിച്ചു നിങ്ങള്‍ പുരുഷ വര്‍ഗ്ഗത്തിന് നാണക്കേട് ഉണ്ടാക്കരുത് ..."
അവര്‍ക്ക് വേണ്ടി ആയുധം എടുക്കേണ്ടതും നിങ്ങള്‍ തന്നെയാണ് ...,
ഇനിയും ഫൂലന്‍ ദേവിമാരെ സൃഷ്ടിച്ചു നിങ്ങള്‍ പുരുഷ വര്‍ഗ്ഗത്തിന് നാണക്കേട് ഉണ്ടാക്കരുത് ..."
ഇത്രയും പറഞ്ഞു കൊണ്ട് തോക്കിന്റെ പാത്തി കൊണ്ട് എന്റെ മുതുകില്‍ ആഞ്ഞടിച്ചു കൊണ്ട് ആ അഗ്നിപുത്രി കുതിരവേഗത്തില്‍ എന്നില്‍ നിന്നകന്നു .
ചിന്തിച്ചാല്‍ ഫൂലന്‍ പറഞ്ഞത് സത്യമാണ് അല്ലെങ്കില്‍ ഒരു പക്ഷെ ഇതൊക്കെ പറയാന്‍ ഇന്ന് ഫൂലനു മാത്രമേ അവകാശവുമുള്ളൂ ...പതിനൊന്നാം വയസ്സ് മുതല്‍ കൂട്ട ബലാത്സംഗങ്ങള്‍ക്ക് ഇരയായി മാറി ഒടുവില്‍ നീതിക്ക് വേണ്ടി തീയായി മാറിയ ആ വനിതക്ക് മാത്രം അവകാശപ്പെട്ടത് .
തന്‍റെ ശരീരത്തെ ദിവസങ്ങളോളം ബന്ധനത്തില്‍ വച്ച് പല്ലും നഖവും ഉപയോഗിച്ച് ഇറച്ചിയില്‍ നക്കിയും രുചിച്ചും രസിച്ചവരെ നിരത്തി നിര്‍ത്തി വെടി വച്ച് കൊന്ന ഫൂലന്‍ തന്നെയാണ് നൂറ്റാണ്ട് കണ്ട 'അഗ്നിപുത്രി'
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ