കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ടാണ് ഞാനുണർന്നത്.റെയിൽവെ സ്റ്റേഷനിൽ ഞാനിരുന്നതിനു തൊട്ടടുത്തുള്ള സിമന്റ് ബെഞ്ചിൽ രണ്ടു വയസ്സിനടുപ്പിച്ചു പ്രായമുള്ളൊരു കുഞ്ഞുമായി സുമുഖനായ ചെറുപ്പക്കാരനിരിക്കുന്നു.അയാളുടെ കയ്യിലുണ്ടായിരുന്ന പാൽക്കുപ്പി അയാൾ കുഞ്ഞിന്റെ വായിലേക്ക് വച്ചു കൊടുത്തു,അവനത് ആർത്തിയോടെ വലിച്ചു കുടിക്കുന്നുണ്ട്. അയാളവന്റെ നെറുകയിൽ തലോടിക്കൊണ്ട് കവിളിൽ ചുംബിച്ചു കൊണ്ടേയിരുന്നു.ഞാനത് കൗതുകത്തോടെ നോക്കിയിരുന്നു.
ഒരമ്മയെ പോലെ കരുതൽ നൽകുന്നൊരച്ഛൻ...!
ഞാൻ ശ്രദ്ദിക്കുന്നുണ്ട് എന്ന് മനസ്സിലായപ്പോൾ അയാളെനിക്കൊരു ഹൃദയം തുറന്നുള്ള പുഞ്ചിരി സമ്മാനിച്ചു.ഞാൻ തിരിച്ചും,രണ്ടപരിചിതർക്കിടയിൽ സൗഹൃദം വളർത്താൻ ഒരു ചിരി തന്നെ ധാരാളം.
ഞാൻ ശ്രദ്ദിക്കുന്നുണ്ട് എന്ന് മനസ്സിലായപ്പോൾ അയാളെനിക്കൊരു ഹൃദയം തുറന്നുള്ള പുഞ്ചിരി സമ്മാനിച്ചു.ഞാൻ തിരിച്ചും,രണ്ടപരിചിതർക്കിടയിൽ സൗഹൃദം വളർത്താൻ ഒരു ചിരി തന്നെ ധാരാളം.
മീനച്ചൂടിൽ അധികം ആളില്ലാത്ത ആ മിനി സ്റ്റേഷനിൽ വിയർത്തു കുളിച്ചിരുന്ന എനിക്ക് ആ കുഞ്ഞും അച്ഛനും ഒരു കുളിര്‍മ്മ നൽകി.കുറച്ചു നേരത്തിനു ശേഷം സ്റ്റേഷന്റെ അങ്ങേ അറ്റത്തു നിന്നും സുന്ദരിയായൊരു പെൺകുട്ടിയും കൂടെ ഒരു മധ്യവയസ്കയും നടന്നു വന്നു.ആ പെൺകുട്ടിയുടെ കയ്യിൽ നിറയെ പല വിധത്തിലുള്ള ചോക്ലേറ്റുകളായിരുന്നു , അവർ നേരെ വന്നു കുഞ്ഞിനേയും കൊണ്ടായാളിരുന്ന ബഞ്ചിലേക്കിരുന്നു.
" നീയെന്തിനാ നസീ ഇത്രയും മിട്ടായി വാങ്ങിയത്..? ആവശ്യത്തിന് വാങ്ങിയാല്‍ പോരായിരുന്നോ..?? "
അയാളുടെ ആ ചോദ്യത്തിനു മറുപടി പറഞ്ഞത് പെണ്‍കുട്ടിയുടെ കൂടെയുള്ള മുതിർന്ന സ്ത്രീയായിരുന്നു..
"ഞാൻ പറഞ്ഞതാ ഹുസൈനേ...
അവളു കേൾക്കണ്ടേ...?
കുട്ടികൾക്ക് കൊടുക്കാനെന്നു പറഞ്ഞു വാങ്ങിയതാ. ഇരിക്കട്ടെ, ഇനിയിപ്പോൾ വേറൊന്നും വാങ്ങേണ്ടതില്ലല്ലോ...??"
അവളു കേൾക്കണ്ടേ...?
കുട്ടികൾക്ക് കൊടുക്കാനെന്നു പറഞ്ഞു വാങ്ങിയതാ. ഇരിക്കട്ടെ, ഇനിയിപ്പോൾ വേറൊന്നും വാങ്ങേണ്ടതില്ലല്ലോ...??"
കുറച്ചു നേരം കൂടിയുള്ള കാത്തിരിപ്പിന്റെ അവസാനം ഞങ്ങൾക്കുള്ള ട്രെയിൻ വന്നു.ഒരേ കമ്പാർട്ടുമെന്റിൽ അടുത്തതായിട്ടാണ് ഞങ്ങളിരുന്നത്. വിന്ഡോ സൈഡിൽ ഞാനിരുന്നു എതിർവശത്ത് അയാളും. ട്രെയിൻ കുതിച്ചു പായുകയാണ്.കുറച്ചു കഴിഞ്ഞപ്പോൾ പെൺകുട്ടി പതിയെ അവിടെ നിന്നും എഴുന്നേറ്റു അടുത്തുള്ള സീറ്റുകളിലെ ആളുകളോടൊക്കെ ചിരകാല പരിചിതരെ പോലെ വിശേഷങ്ങൾ ചോദിച്ചു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി.ആദ്യമൊന്നും ഞാനതിൽ അപാകതകളൊന്നും കണ്ടില്ല പക്ഷെ പിന്നീട് പുലബന്ധമില്ലാത്ത കാര്യങ്ങൾ പുലമ്പാൻ തുടങ്ങിയപ്പോളാണ് ആ പെൺകുട്ടിക്ക് സ്ഥിരബുദ്ധി നഷ്ടമായെന്നെനിക്ക് മനസ്സിലായത്.എനിക്കു നേരെയിരുന്ന ആ ചെറുപ്പക്കാരന്റെ മുഖത്തേക്ക് ഞാൻ നിസ്സഹായതയോടെ നോക്കി.പക്ഷെ അവന്റെ മുഖത്ത് യാതൊരു ഭാവ മാറ്റവുമില്ല.ഒരുതരം നിര്‍വികാരത മാത്രം .
"ഉമ്മാ...അവളെ ഇങ്ങോട്ടു കൊണ്ടു വന്നിരുത്തുമ്മാ.. അല്ലെങ്കിൽ ഉമ്മ അവൾക്കടുത്ത് പോയി നിൽക്കു.. ഞാനടുത്തു ചെന്നാൽ അവൾ ബഹളം വയ്ക്കും."
ആ സ്ത്രീയോടയാൾ പറഞ്ഞു.അവർ പതിയെ ആ പെണ്‍കുട്ടിക്കരുകിലേക്ക് ചെന്നു,ദൈന്യമായ കണ്ണുകളോടെ അയാളെന്റെ മുഖത്തേക്ക് നോക്കി.
"ആരാണാ പെൺകുട്ടി..??
സഹോദരിയാണോ..??"
സഹോദരിയാണോ..??"
എന്റെ ചോദ്യത്തിന് അയാളുടെ കണ്ണുകൾ എനിക്കു മുന്നിൽ ആദ്യം കഥ പറഞ്ഞു. പിന്നീടയാളും..
" അല്ല... ഭാര്യയാണ് "
'ഭാര്യ' ...എന്റെ ഭാവം കണ്ടിട്ടാവാം അവൻ തുടർന്നു.
"പ്രസവത്തോടെയാണ് സുഖമില്ലാതെ ആയത്. പേടിച്ചിട്ടാണെന്നാ ഡോക്ടർ പറഞ്ഞത്.ചിലപ്പോൾ മാറാൻ കാല താമസമെടുക്കും.തീയേറ്ററിലേക്ക് പോയപ്പോൾ എന്നോട് യാത്ര പറഞ്ഞു പോയവളാണ്, വന്നപ്പോൾ ഞാനാരാണെന്നു പോലും അറിയില്ലായിരുന്നു.....
നമ്മുടെ മോന് അവള്‍ പാലു കൊടുത്തിട്ടില്ല.
അവനെ ഒന്നെടുക്കുകയോ തലോടുകയോ ചെയ്തിട്ടില്ല. കണ്ണു തെറ്റിയാൽ ഉപദ്രവിക്കുകയും ചെയ്യും..."
നമ്മുടെ മോന് അവള്‍ പാലു കൊടുത്തിട്ടില്ല.
അവനെ ഒന്നെടുക്കുകയോ തലോടുകയോ ചെയ്തിട്ടില്ല. കണ്ണു തെറ്റിയാൽ ഉപദ്രവിക്കുകയും ചെയ്യും..."
നെഞ്ചോടൊട്ടി ഉറങ്ങുന്ന കുഞ്ഞിന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് കണ്ണ് തുടച്ചു കൊണ്ടായാള്‍ പുഞ്ചിരിക്കാൻ ശ്രമിച്ചു..ഇന്നും ഹോസ്പിറ്റലിൽ പോയി വരുന്ന വഴിയാണ് അയാൾ പറഞ്ഞു.
"കൂടെയുള്ളത് ഭാര്യയുടെ അമ്മയാവും അല്ലെ..? "
എന്ന എന്റെ ചോദ്യത്തിന്.
എന്ന എന്റെ ചോദ്യത്തിന്.
"അല്ല ...എന്റെ ഉമ്മയാണ്...,
അവൾക്ക് ഉമ്മയും വാപ്പയും ആരുമില്ല.ഒരു ഓർഫനേജിൽ നിന്നാണ് അവളെ ഞാൻ വിവാഹം കഴിക്കുന്നത്.വാപ്പയുടെ മരണ ശേഷം ഒരുപാട് കഷ്ടപ്പെട്ടാണ് ഉമ്മ എന്നെയും സഹോദരിയെയും വളർത്തിയത്.കുടുംബക്കാരുടെ വീട്ടിൽ ജോലിക്കാരെപ്പോലെ ഞങ്ങൾ കഴിഞ്ഞു. പ്രാരബ്ദക്കാരനായത് കൊണ്ട് പഠിക്കാനൊന്നും കഴിഞ്ഞില്ല.എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ചായക്കടയിൽ ഗ്ലാസ്സു കഴുകിയാണ് ആദ്യമായി ജോലിക്കു കയറിയത്. പൈസാ കിട്ടിത്തുടങ്ങിയപ്പോൾ അതിനോട് ആർത്തിയും, അനിയത്തിയേം ഉമ്മയേം നല്ലതു പോലെ നോക്കണം എന്ന വാശിയും കൂടി. മോശത്തരത്തിലേക്കു ഒരിക്കലും പോകില്ലെന്നു ഉമ്മാക്ക് വാക്കു കൊടുത്തത് കൊണ്ടും കുന്നോളം ആഗ്രഹങ്ങൾ മനസ്സിൽ ഒളിപ്പിച്ചത് കൊണ്ടും തെറ്റല്ലാത്ത എല്ലാ ജോലിയും ഞാന്‍ ചെയ്തു.

അനിയത്തിയെ കെട്ടിക്കാൻ സമയമായപ്പോൾ ഒരു പരിചയക്കാരൻ വഴി അറബ് നാട്ടിലേക്കും പോയി.അവിടെ വച്ച് ഞാൻ എന്റെ ആഗ്രഹങ്ങളായ ചെറിയൊരു വീടു വച്ചു അനിയത്തിയെ കെട്ടിച്ചും വിട്ടു.പക്ഷേ പെണ്ണിന് പെണ്ണോളം പൊന്നു കൊടുക്കാൻ എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല.എന്നാല്‍ കഴിയുന്നത് കൊടുത്തത് പോരാതെ വന്നപ്പോൾ അവരവളെ കൊന്നു ആത്മഹത്യ എന്ന് വരുത്തി തീർത്തു. കല്യാണം കാണാൻ കൂടി പോകാന്‍ കഴിയാതിരുന്ന ഞാൻ എന്റെ ആമിനയുടെ ജീവനില്ലാത്ത ദേഹമാണ്
പിന്നെ കാണേണ്ടി വന്നത്. അന്നേ കരുതിയതാണ് അനാഥയായോരു പെണ്ണിന് ജീവിതം കൊടുക്കണമെന്നു.ഉമ്മാക്കും അതു തന്നെയായിരുന്നു ആഗ്രഹം.
പിന്നെ കാണേണ്ടി വന്നത്. അന്നേ കരുതിയതാണ് അനാഥയായോരു പെണ്ണിന് ജീവിതം കൊടുക്കണമെന്നു.ഉമ്മാക്കും അതു തന്നെയായിരുന്നു ആഗ്രഹം.
വിവാഹ ശേഷം ഞങ്ങളുടെ വീടവൾ സ്വർഗ്ഗമാക്കി. ആമിനയുടെ കുറവും അവളുമ്മാക്ക് ഏറെക്കുറെ നികത്തി. സ്നേഹം കൊണ്ട് അവൾ ഞങ്ങളെ കീഴ്പെടുത്തി.ഒന്നിനോടും ആർത്തിയില്ലാതെ ഒന്നുമാവശ്യപ്പെടാതെ എന്റെ സുഖങ്ങളിലും ദുഖങ്ങളിലുമെല്ലാം കൂടെ നിന്നവള്‍....
പക്ഷേ... ദൈവത്തിനു ഒരുപാട് ഇഷ്ടമുള്ളവരെ കുന്നോളം ദുഃഖം നൽകി പരീക്ഷിക്കും എന്നല്ലേ..?
അങ്ങനെ ഇടിത്തീ പോലെ ഈ പരീക്ഷണവും എനിക്കു മേലെ വന്നു പതിച്ചു. ഉമ്മാക്ക് ഒറ്റയ്ക്ക് അവളെയും മോനെയും ഒരുമിച്ചു നോക്കാൻ കഴിയാത്തതു കൊണ്ട് ഗൾഫിലെ ജോലി ഉപേക്ഷിച്ചു ഞാനിങ്ങു നാട്ടിൽ കൂടി. എനിക്കെന്റെ മോനെ തന്നവളല്ലേ ഒരു വിധിക്കും ഞാനവളെ വിട്ടു കൊടുക്കില്ല. എത്ര നാളു കഴിഞ്ഞാലും അവളുടെ അസുഖം ഞാൻ ചികിൽസിച്ചു മാറ്റും.എനിക്കും മോനും എന്റെ ഉമ്മാക്കുമെല്ലാം അവളുടെ സ്നേഹവും കരുതലും വേണം .എന്റെ മോന് അവന്റെ ഉമ്മായുടെ വാത്സല്യവും വേണം..."
അയാള്‍ പറഞ്ഞു നിർത്തിയപ്പോൾ ആ കണ്ണുകളിൽ പ്രതീക്ഷയുടെ, കരുതലിന്റെ, സ്നേഹത്തിന്റെ പൊൻ തിളക്കമാണ് ഞാൻ കണ്ടത്.അപ്പോളും അടുത്ത സീറ്റിലെ ആളുകളോട് കലപിലാ വർത്തമാനം പറയുകയായിരുന്നു ആ പെൺകുട്ടി. ഞാനപ്പോഴാണ് അവളെ ശ്രദ്ദിച്ചത്,നാളേറെയായുള്ള ചികിത്സയുടെ ഭാഗമായിട്ടാവാം അവളുടെ കണ്ണുകളിലെ പ്രകാശം നഷ്ടമായിരിക്കുന്നു. കണ്ണിനു ചുറ്റുമുള്ള കറുത്ത പാട് വെളുത്ത മുഖത്ത് എടുത്തറിയിക്കുന്നു.
പാവം കുട്ടി എനിക്കവളോട് സഹതാപം തോന്നി..
പാവം കുട്ടി എനിക്കവളോട് സഹതാപം തോന്നി..
അടുത്ത സ്റ്റേഷനിൽ ഞങ്ങളിറങ്ങും അയാൾ എന്നോട് പറഞ്ഞു.കുഞ്ഞു ഉണർന്നിരിക്കുന്നു.അവനെന്നെ നോക്കി മനോഹരമായി പാൽ പല്ലു കാട്ടി ചിരിച്ചു. അച്ഛനമ്മമാരെ പോലെ സുന്ദരനാണ് അവനും.
പാവം മുലപ്പാലിന്റെ ഗന്ധമറിയാത്തവൻ..!
അതിന്റെ മധുരം നുകരാത്തവൻ....!
അവനു നേരെ ഞാൻ കൈകൾ നീട്ടി..,പരിചിതനെ പോലെ പെട്ടെന്നവൻ എന്നിലേക്ക് ചാഞ്ഞു വന്നു...
പാവം മുലപ്പാലിന്റെ ഗന്ധമറിയാത്തവൻ..!
അതിന്റെ മധുരം നുകരാത്തവൻ....!
അവനു നേരെ ഞാൻ കൈകൾ നീട്ടി..,പരിചിതനെ പോലെ പെട്ടെന്നവൻ എന്നിലേക്ക് ചാഞ്ഞു വന്നു...
സ്റ്റേഷൻ എത്താൻ നേരം അയാളെനിക്കു നേരെ പുഞ്ചിരിയോടെ കൈതന്നു കൊണ്ട് പറഞ്ഞു
"എന്റെ കാര്യങ്ങളെല്ലാം പറഞ്ഞു. ഞാൻ ഹുസൈൻ നിങ്ങളെ കണ്ടപ്പോൾ എനിക്കെന്തോ അടുത്ത പരിചക്കാരനാണെന്നു തോന്നി.പക്ഷെ നിങ്ങളുടെ പേര് പോലും ഞാന്‍ ചോദിച്ചില്ല.. എന്താ പേര്..??"
അയാളുടെ കൈകളിലേക്ക് കൈ ചേർത്തു വച്ചു കൊണ്ട് ഞാന്‍ പറഞ്ഞു ..
" വിഷ്ണു.."
സ്റ്റേഷനിലേക്ക് കരഞ്ഞു കൊണ്ട് ട്രെയിൻ നിന്നു. ഒരിക്കൽക്കൂടി എന്നോട് യാത്ര പറഞ്ഞു കൊണ്ട് അയാൾ ഇറങ്ങി.പുറകെ എന്തൊക്കെയോ സംസാരിച്ചു കൊണ്ട് ഹുസ്സൈന്റെ ഉമ്മയുടെ കൈകളിൽ ഒരു കൊച്ചു കുഞ്ഞിനെ പോലെ തൂങ്ങിക്കൊണ്ട് ആ പെൺകുട്ടിയും....
കണ്ണിൽ നിന്ന് മറയും വരെ ഞാനവരെ നോക്കി കൊണ്ടിരുന്നു.എന്നെക്കാൾ പ്രായം കുറഞ്ഞ ഹുസൈനെന്ന പക്വതയുള്ള ചെറുപ്പക്കാരനോട് എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത ബഹുമാനവും സ്നേഹവും തോന്നി.ഭൂമിയിൽ അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്ന ചുരുക്കം ചില മനുഷ്യരിൽ ഞാനവന് സ്ഥാനം നൽകി..
ആ പെൺകുട്ടി ഭാഗ്യവതിയാണ് അതാണ് ഹുസ്സൈനെ പോലെയുള്ള ഒരു പുരുഷനെ ഭർത്താവായി കിട്ടിയത്..
ആ പെൺകുട്ടി ഭാഗ്യവതിയാണ് അതാണ് ഹുസ്സൈനെ പോലെയുള്ള ഒരു പുരുഷനെ ഭർത്താവായി കിട്ടിയത്..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ