ചില വീടുകൾ ആളുണ്ടായിട്ടും ശൂന്യമായതായി തോന്നാറുണ്ട്.ആ വീട്ടിലെ താമസക്കാരുടെ കണ്ണുകളിൽ പ്രകാശം നഷ്ടപ്പെട്ടതായി കാണാം.സൂക്ഷിച്ചു നോക്കിയാൽ വലിയൊരു പുഴ ഒഴുകിയിറങ്ങിയ ചാലുകളാ കവിളിണകളിൽ കാണാം....,
ആ വീടിന്റെ മുറ്റം നിറയെ പൂക്കളായിരിക്കും.
തോട്ടത്തിലെ ചെടികളിലെ ഒരു പൂവു പോലും
കരസ്പര്‍ശമേറ്റതായി കാണുവാന്‍ കഴിയില്ല.
അവ വാടിക്കൊഴിഞ്ഞു മണ്ണിനെ ചുംബിച്ചു കൊണ്ട് ഇഹലോകം പുൽകും....,
തോട്ടത്തിലെ ചെടികളിലെ ഒരു പൂവു പോലും
കരസ്പര്‍ശമേറ്റതായി കാണുവാന്‍ കഴിയില്ല.
അവ വാടിക്കൊഴിഞ്ഞു മണ്ണിനെ ചുംബിച്ചു കൊണ്ട് ഇഹലോകം പുൽകും....,
ആ വീടിനു മുന്നിലെ കുഞ്ഞു മാവിൽ നിറയെ മാമ്പഴമായിരിക്കും.അണ്ണാനും പക്ഷികളും മത്സരിച്ചവയെ ഭക്ഷിക്കുകയാവും.അതിരിൽ നട്ട ചെമ്പരത്തിയുടെ ചെറുചില്ലയിൽ കൂടു കൂട്ടി മുട്ടയിട്ടടയിരിക്കുന്ന കുരുവിയുണ്ടായിരിക്കും...,
ആ വീടിന്റെ മുറ്റം എപ്പോഴും വൃത്തിയുള്ളതായിരിക്കും. വീടിന്റെ ഉള്ളിൽ എപ്പോഴും മൂകമായൊരു നിശ്ശബ്ദതയായിരിക്കും അല്ലെങ്കിൽ ഒച്ച തീരെ കുറച്ചു കേൾക്കുന്നൊരു ഗസൽസംഗീതം...,
ആ വീടിന്റെ ചുമരുകളെല്ലാം പുതുമയിൽ തന്നെയുണ്ടാവും.ഓരോ മുറിയും വൃത്തിയും അടുക്കും ചിട്ടയുമുള്ളതായിരിക്കും....,
ആ വീട്ടിൽ താമസിക്കുന്നവർ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ ഇനിയെങ്ങനെ എന്റെ സമയത്തെ കൊല്ലുമെന്ന് ആലോചിച്ചു നെടുവീർപ്പെടുന്നവര്‍ ആയിരിക്കും.മറ്റാരേക്കാളും നന്നായി പുഞ്ചിരിക്കാനറിയുന്നവരായിരിക്കും....,
ശലഭങ്ങളില്ലാത്ത പൂന്തോട്ടങ്ങളായ ആ വീട് ലോകത്തിലെ ഏറ്റവും വലിയ ഇല്ലായ്മകളിലൊന്നായ മക്കളില്ലായ്മ അനുഭവിക്കുന്നവരുടേതായിരുക്കും... !
ആ പൂന്തോട്ടലിലെ പൂക്കൾ കുഞ്ഞു കരസ്പര്‍ശമേല്‍ക്കാനും...,
മാമ്പഴങ്ങൾ കൊച്ചരിപ്പല്ലിന്റെ ഇക്കിളി കിട്ടാനും, കുരുവികള്‍ കൗതുകമുള്ള കുഞ്ഞിക്കണ്ണുകള്‍ കാണാനും...,
ചുമരുകൾ കുഞ്ഞി കരവിരുതറിയാനും ഒരുപാട് കൊതിക്കാറുണ്ട്.. ...
മാമ്പഴങ്ങൾ കൊച്ചരിപ്പല്ലിന്റെ ഇക്കിളി കിട്ടാനും, കുരുവികള്‍ കൗതുകമുള്ള കുഞ്ഞിക്കണ്ണുകള്‍ കാണാനും...,
ചുമരുകൾ കുഞ്ഞി കരവിരുതറിയാനും ഒരുപാട് കൊതിക്കാറുണ്ട്.. ...
കടകളിലെ കുഞ്ഞുടുപ്പുകളും കളിക്കോപ്പുകളും കണ്ടു കൊതിയോടെ അതിലേറെ ആർത്തിയോടെ ആരും കാണാതെ തൊട്ടു നോക്കി.ഒഴുകി ഇറങ്ങുന്ന കണ്ണുനീർ തൂവാല കൊണ്ടു ഒപ്പി മാറ്റി പുഞ്ചിരിയോടെ നടന്നു പോകുന്ന ചിലരുമുണ്ട്.....
വീടിനുള്ളില്‍ കരിവളകളുടെയും പാദസ്വരങ്ങളുടെയും ശബ്ദം കേൾക്കണം എന്ന് മാത്രം ആഗ്രഹിച്ചു കൊണ്ട് ജീവിക്കുന്നവർ....
അവർക്കുമുന്നിൽ മറ്റെന്തും അപ്രസക്തങ്ങളാണ്..!!
അവർക്കുമുന്നിൽ മറ്റെന്തും അപ്രസക്തങ്ങളാണ്..!!
പ്രാര്‍ഥനയും,നേര്‍ച്ചയും,വഴിപാടും,പ്രതീക്ഷയും ഒക്കെയായി ഒരു കുഞ്ഞിക്കാലു കാണാന്‍ ചിലര്‍ കാത്തിരിക്കുമ്പോള്‍ മറ്റു ചിലര്‍ ഭോഗാവസാനമുള്ള അവശിഷ്ടം പോലെ സ്വന്തം ചോരയെ തെരുവുകളിലും,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ