വിഷ്ണു ആഗ്നി ,
രേവതി ,
ശുദ്ധജാതകം.
രേവതി ,
ശുദ്ധജാതകം.
പണ്ടൊക്കെ സ്വയംവരം നടത്തുവാന്‍ മല്ലയുദ്ധം,അമ്പേയ്ത്ത്,വില്ല് ഒടിക്കല്‍ അങ്ങനെ ചില കലാപരിപാടികള്‍ നടത്തി വരനെ തിരഞ്ഞെടുക്കുന്ന രീതികള്‍ ആയിരുന്നു.പക്ഷെ വര്‍ത്തമാനകാല വിവാഹകമ്പോള കലാപരിപാടികള്‍ അതിനേക്കാള്‍ കഠിനമായ കടമ്പ ആണെന്ന് അനുഭവം തെളിയിക്കുന്നു.
പഠനം കഴിഞ്ഞ ഉടന്‍ അമ്മയുടെ സ്വപ്നമായ സ്വന്തമായൊരു വീട് എന്ന ലക്‌ഷ്യം മനസ്സില്‍ ഉറപ്പിച്ചു കൊണ്ട് തൊഴില്‍ തേടി യാത്ര തുടങ്ങിയ ഒരു വ്യക്തിയാണ് ഞാന്‍.ഇഷ്ടം തോന്നിയ പെണ്‍കുട്ടികളോട് എന്റെ പ്രാരാബ്ധങ്ങള്‍ എനിക്ക് നല്‍കിയ അപകര്‍ഷതാബോധം കാരണം ഇഷ്ടം തുറന്നു പറയാതെ മൌനമായി നീങ്ങിയ ഒരു ഭീരു ജന്മം.
എന്നെ ഇഷ്ടപ്പെട്ടിരുന്നവരുടെയും നേരെ കണ്ണടച്ചു കൊണ്ട് പണം തേടിയുള്ള യാത്രയില്‍ ഞാന്‍ മറ്റെല്ലാം തിരസ്കരിച്ചു, ഒടുവില്‍ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യം ആക്കി സ്വന്തമായ വീടെന്ന അമ്മയുടെ ആഗ്രഹം സഫലമാക്കി എല്ലാവരുടെയും ഇഷ്ടത്തോടെയും അനുഗ്രഹത്തോടെയും വിവാഹം കഴിക്കുവാനായി ഏഴു വര്‍ഷ പ്രവാസ ജീവിത ശേഷം നാട്ടിലോട്ടു വന്നു.
എന്നെ ഇഷ്ടപ്പെട്ടിരുന്നവരുടെയും നേരെ കണ്ണടച്ചു കൊണ്ട് പണം തേടിയുള്ള യാത്രയില്‍ ഞാന്‍ മറ്റെല്ലാം തിരസ്കരിച്ചു, ഒടുവില്‍ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യം ആക്കി സ്വന്തമായ വീടെന്ന അമ്മയുടെ ആഗ്രഹം സഫലമാക്കി എല്ലാവരുടെയും ഇഷ്ടത്തോടെയും അനുഗ്രഹത്തോടെയും വിവാഹം കഴിക്കുവാനായി ഏഴു വര്‍ഷ പ്രവാസ ജീവിത ശേഷം നാട്ടിലോട്ടു വന്നു.
വിവാഹം ഇത്ര വലിയ ബാലികേറാ മലയായി തീരുമെന്ന തിരിച്ചറിവ് ഉണ്ടായതും അപ്പോള്‍ തന്നെ.ജാതക പൊരുത്തം കുറവായത് കാരണം ഓരോ വിവാഹ ആലോചനകളും മാറി മാറി പോകുമ്പോള്‍ എനിക്ക് വിധിച്ച എന്റെ പെണ്ണ് എന്നിലേക്ക് വരുമെന്ന പ്രതീക്ഷയില്‍ മൌനമായി ഞാന്‍ കാത്തിരുന്നു.എന്നെ പോലെ നിറയെ പേരുടെ കല്യാണങ്ങള്‍ ജാതകം കാരണം പണ്ടാരണ്ടങ്ങുന്നു എന്ന സത്യവും ആ നിമിഷം ഞാന്‍ മനസ്സിലാക്കി.
ഈ ജാതകത്തില്‍ ഒക്കെ വിശ്വാസമില്ല. നമ്മള്‍ പുരോഗമന വാദി ആണ് എന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. ഒരു കല്യാണ ആലോചന നടത്തി നോക്കുമ്പോള്‍ അറിയാം. നിങ്ങള്‍ക്ക് വിശ്വാസമില്ലെങ്കിലും പെണ്ണിന്‍റെ വീട്ടുകാര്‍ നോക്കാതിരിക്കില്ല.ഞാന്‍ വലിക്കില്ല, കുടിക്കില്ല, സല്‍സ്വഭാവി ആണ് എന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. പണിക്കര്‍ ആണ് ഇതെല്ലാം തീരുമാനിക്കുന്നത്. കു ഗു എന്നൊക്കെ എഴുതി പിടിച്ച ഒരു പലകയും കുറച്ചു കവിടിയും ആണ് പണിക്കരുടെ ആയുധം.അത് എങ്ങോട്ട് ഉരുളുന്നുവോ അങ്ങോട്ടാണ് നിങ്ങളുടെ ഭാവി. എത്ര എത്ര ജ്യോത്സ്യന്മാര്‍ ആണ് ഇത് കൊണ്ട് ജീവിക്കുന്നത്. പാപ ജാതകക്കാര്‍ക്ക് ജാതകം തിരുത്തി കൊടുത്തും അഡ്ജസ്റ്റ് ചെയ്തു കൊടുത്തും ഒക്കെ ജീവിക്കുന്ന തരികിട ജ്യോത്സ്യന്മാര്‍. കള്ള ജാതകം എഴുതി കൊടുക്കുന്നവര്‍.
പെണ്ണിനെ കണ്ടു ഇഷ്ടപ്പെട്ടു, എല്ലാം ശരിയായിട്ട് അവസാനം ഈ ജാതകം കൊണ്ട് മാത്രം അത് നടക്കാതെ പോവുമ്പോഴാണ് ഇത് വന്‍ ദുരന്തം ആവുന്നത്.
പെണ്ണിനെ കണ്ടു ഇഷ്ടപ്പെട്ടു, എല്ലാം ശരിയായിട്ട് അവസാനം ഈ ജാതകം കൊണ്ട് മാത്രം അത് നടക്കാതെ പോവുമ്പോഴാണ് ഇത് വന്‍ ദുരന്തം ആവുന്നത്.
ഒരിക്കല്‍ ഞാന്‍ നേരിട്ട് ജ്യോല്‍സ്യനോട് ചോദിച്ചു ഇതിലൊക്കെ വല്ല സത്യവും ഉണ്ടോ എന്ന്.അദ്ധേഹത്തിന്റെ മറുപടി എനിക്ക് വളരെ ഇഷ്ടമായി.
" ഈ ഒരു പേപ്പറില്‍ മാത്രം ഒതുങ്ങുന്നതല്ല വിവാഹപൊരുത്തം.ഈ ജാതകപൊരുത്തം ഒക്കെ പ്രാവര്‍ത്തികം ആകുന്നതു ധര്‍മം അനുഷ്ടിച്ചു ജീവിക്കുന്ന രണ്ടു വ്യക്തികളെ തമ്മില്‍ ചേര്‍ക്കുമ്പോള്‍ ആണ്.അവര്‍ക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ് ഇതൊക്കെ.ഇന്നൊരു കച്ചവടമായി പലരും ഇതിനെ കാണുന്നു.മനപ്പൊരുത്തം തന്നെയാണ് പ്രധാനം .."
പുള്ളി പറഞ്ഞത് സത്യമാണ് .നല്ലവരായ സ്ത്രീയും പുരുഷനും വിവാഹം കഴിച്ചാല്‍ പരസ്പരം തമ്മിലടി ഇല്ലാതെ നന്നായി ജീവിക്കും.ചീത്ത വ്യക്തികള്‍ തമ്മില്‍ ചേര്‍ന്നാല്‍ എന്ത് ജാതകം നോക്കി നൂറു പൊരുത്തം ഉണ്ടായാലും ചീത്ത ജീവിതം തന്നെ ആയിരിക്കും വാഴുന്നത്.എല്ലാം വ്യക്തിനിക്ഷിപ്തം.
ജാതക പ്രശ്നം കൊണ്ട് മാത്രം വിവാഹ പ്രായം കഴിഞ്ഞിട്ടും ഒന്നുമാവാതെ നിക്കുന്ന ഒരുപാടു പേര്‍ ഉണ്ട്. ഈ ഒരു കാര്യത്തില്‍ എന്തായാലും സോഷ്യലിസം തന്നെയാണ്.ആണിന്‍റെയും പെണ്ണിന്‍റെയും വിധി ഈ കാര്യത്തില്‍ ഒരു പോലെയാണ്. ഈ ഒരൊറ്റ കാരണം കൊണ്ട് മതം മാറിയാലോ എന്ന് വരെ ചിന്തിക്കുന്ന ഒരുപാടു പേരെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ രഹസ്യമായെങ്കിലും മറ്റു മതസ്ഥരും ഇതൊക്കെ നോക്കുന്നുണ്ട്. അവനവന്‍റെ കാര്യം വരുമ്പോ ആരാ പേടിക്കാതിരിക്കുന്നത്..??
പിന്നെ ഇതൊക്കെ കൊണ്ട് ചില നേട്ടങ്ങളും ഉണ്ട്.
സാധാരണ നിങ്ങള്‍ക്ക് പെണ്ണിനെ തരാത്ത പല വീട്ടുകാരും ജാതകം ചേരും എന്ന ഒറ്റ കാരണം കൊണ്ട് ഒത്തു ചേരലിനു തയ്യാറാവും. അങ്ങനെ തറവാട്ടില്‍ പിറന്ന ഒരു പെണ്ണിനെ കെട്ടാനുള്ള സുവര്‍ണ്ണ അവസരം നിങ്ങള്‍ക്ക് കൈവരും.
സാധാരണ നിങ്ങള്‍ക്ക് പെണ്ണിനെ തരാത്ത പല വീട്ടുകാരും ജാതകം ചേരും എന്ന ഒറ്റ കാരണം കൊണ്ട് ഒത്തു ചേരലിനു തയ്യാറാവും. അങ്ങനെ തറവാട്ടില്‍ പിറന്ന ഒരു പെണ്ണിനെ കെട്ടാനുള്ള സുവര്‍ണ്ണ അവസരം നിങ്ങള്‍ക്ക് കൈവരും.
ചൊവ്വാ ദോഷം ,ശുദ്ധ ജാതകം ,അക്ഷയ തൃതീയ പോലുള്ള അന്ധ വിശ്വാസങ്ങള്‍ ഹിന്ദു സമൂഹത്തിനിടയില്‍ വര്‍ദ്ധിക്കുകയാണ്.മദ്യ മണല്‍ മാഫിയ പോലെ ഇപ്പൊ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന മാഫിയയും രംഗത്തുണ്ട്.(ജ്യോത്സ്യം ഒരു തൊഴില്‍ ആക്കാതെ ജീവിക്കുന്നവര്‍ ഇതില്‍ പെടില്ല )
ജാതകം ഒരുവിധം ശരിയായി വരുമ്പോള്‍ ദെ അടുത്ത പ്രശ്നം.എന്താ നിന്റെ ആസ്തി ..??
നിനക്ക് സ്വന്തമായി എന്തൊക്കെയുണ്ട് ..??
നിന്റെ വരുമാനം എത്ര ..??
നിനക്ക് സ്വന്തമായി എന്തൊക്കെയുണ്ട് ..??
നിന്റെ വരുമാനം എത്ര ..??
തീര്‍ത്തും ന്യായമായ ചോദ്യങ്ങള്‍ .സ്വന്തം മകളെ ഒരു ദരിദ്രന് കെട്ടിച്ചു കൊടുക്കുവാന്‍ ഒരാളും തയ്യാറാകില്ല.പക്ഷെ ഇതേ ചോദ്യം പുരുഷന്മാര്‍ അങ്ങോട്ട് ചോദിച്ചാല്‍ സ്ത്രീധനം ചോദിക്കുന്നു എന്ന് പറഞ്ഞു മുറവിളി കൂട്ടി ജയിലില്‍ അടക്കാന്‍ വരെ നിയമം അനുശാസിക്കുന്നു.ആരും കാണാതെ പോകുന്ന പുരുഷധന സമ്പ്രദായങ്ങളില്‍ എരിഞ്ഞടങ്ങുന്ന എത്രയോ പേര്‍.ഞാന്‍ സ്ത്രീധനം ചോദിച്ചു വിവാഹം കഴിക്കില്ല എന്ന് തീരുമാനം എടുത്തു ഒന്നും വേണ്ട എന്ന് പറഞ്ഞു കൊണ്ട് ഒരിടത്ത് ചെന്നപ്പോള്‍ പെണ്ണിന്റെ വീട്ടുകാര്‍ വിവാഹ ബ്രോക്കറോട് ചോദിച്ചു പയ്യന് വല്ല കുഴപ്പവും ഉണ്ടോന്നു ..??
അതാണ് നമ്മുടെ സമൂഹം.
അതാണ് നമ്മുടെ സമൂഹം.
ജാതകവും,പുരുഷധനവും ഒക്കെ ഒത്തു വരുമ്പോള്‍ ആയിരിക്കും ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനസ്സ് പേറുന്ന ചില കല്യാണം മുടക്കികള്‍ അവതരിക്കുന്നത്.എന്റെ ഒരു സുഹൃത്തിന്റെ വിവാഹം അവനു വേറെ ഭാര്യയും മക്കളും ഉണ്ടെന്നു വരെ പറഞ്ഞു മുടക്കിയ മാന്യന്മാരായ മുടക്കികള്‍ വരെയുണ്ട്.ഇത്തരം കല്യാണം മുടക്കികള്‍ കാരണം എന്റെ എത്രയോ വിവാഹങ്ങള്‍ പടിവാതിലില്‍ വച്ച് മുടങ്ങി പോയി.അപ്പോഴും ഇങ്ങനെ വാ പൊളിച്ചു എന്റെ പെണ്ണ് വരും എന്ന വിധിയില്‍ വിശ്വസിച്ചു നില്‍ക്കാന്‍ മാത്രമേ കഴിയുകയുള്ളൂ.
ഇനിയിപ്പോ അനാഥാലയത്തില്‍ നിന്നും കല്യാണം കഴിക്കണം എന്ന് കരുതിയാല്‍.പ്രായം മുപ്പതില്‍ താഴെ നില്‍ക്കണം,പിന്നെ നമ്മുടെ പേരില്‍ എന്തെങ്കിലുമൊക്കെ ആസ്തി വേണം.സ്നേഹിക്കാന്‍ അറിയാവുന്ന ഒരു ഹൃദയം ഉണ്ടെന്നൊക്കെ പറഞ്ഞു കയറി ചെന്നാല്‍ നിനക്ക് ഭ്രാന്തുണ്ടോ എന്ന് ചോദിക്കും.
കല്യാണം കഴിഞ്ഞ സുഹൃത്തുക്കള്‍ എന്നോട് പറയും നീ ഭാഗ്യവാന്‍ ആണ്.കുറച്ചു കൂടി സ്വാതന്ത്ര്യം അനുഭവിച്ച ശേഷം കെട്ടിയാല്‍ മതി.ഇതിലൊന്നും ഒന്നുമില്ല എന്നൊക്കെ.എങ്കിലും ഒറ്റപ്പെടലിന്റെ തുരുത്തുകളില്‍ നമ്മുടെ സങ്കടങ്ങള്‍ ഇറക്കി വയ്ക്കുവാനുള്ള ഇറയം പോലെ എനിക്കും വേണം ഒരു പെണ്ണിനെ എന്ന എന്റെ മോഹത്തിന് അറുതി വരുത്തുവാന്‍ അവരുടെ അഭിപ്രായങ്ങള്‍ക്കൊന്നും കഴിയില്ല.ക്ഷണികമായ ജീവിതത്തില്‍ മരണത്തിനു മുന്പ് എനിക്കും അറിയണം ദാമ്പത്യത്തിന്റെ സുഖവും ദുഖവും....
അങ്ങനെ മൌനമായി ഇങ്ങനെയൊക്കെ ചിന്തിച്ചു കൊണ്ടിരിക്കുമ്പോള്‍ ,വിവാഹാലോചന നടത്തി മടുപ്പ് ബാധിച്ച വീട്ടുകാര്‍ ചോദിക്കും നിനക്ക് ആരെയെങ്കിലും പ്രേമിച്ചു കെട്ടിക്കൂടെ എന്ന് ..??
ഇടിത്തീ പോലെ വന്നു വീഴുന്ന ഇത്തരം ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ആയ കാലത്ത് എന്തിനൊക്കെയോ വേണ്ടി പ്രണയം തിരസ്കരിച്ചു മണ്ടനെ പോലെ ഓടിയ എന്റെ ദുരവസ്ഥയുടെ ആക്കം കൂടും.അല്ലെങ്കില്‍ തന്നെ ഈ പ്രണയം എന്ന് പറയുന്നത് എന്തെങ്കിലും ആവിശ്യങ്ങള്‍ക്ക് വേണ്ടി ആകരുത്.അതൊക്കെ നമ്മള്‍ പോലും അറിയാതെ നമ്മിലേക്ക് വന്നു ചേരുന്ന പ്രതിഭാസമല്ലേ ..??
എല്ലാം കഴിയുമ്പോള്‍ എനിക്ക് വിധിച്ച പെണ്ണ് എന്നിലേക്ക് കടന്നു വരും എന്ന പ്രതീക്ഷയില്‍ പ്രവാസ അവധി കഴിഞ്ഞു വീണ്ടും മരുഭൂമിയിലേക്ക്.....
എങ്കിലും ഇടക്കൊക്കെ വീട്ടില്‍ വിളിക്കുമ്പോള്‍ പതുക്കെ ചോദിക്കും ..
എങ്കിലും ഇടക്കൊക്കെ വീട്ടില്‍ വിളിക്കുമ്പോള്‍ പതുക്കെ ചോദിക്കും ..
"പുതിയ വല്ല ആലോചനയും വന്നോ ..??"
എന്നെ പോലെ ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോയവരും ,പോകുന്നവരും ഒക്കെ ഒരുപാട് കാണും.എല്ലാവര്‍ക്കും നല്ലൊരു പങ്കാളിയെ കിട്ടട്ടെ എന്ന് ആശംസിക്കുന്നു ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ