പ്രണയത്തിന്റെ കണ്ണ് ചൂഴ്ന്നെടുക്കുന്നവര്‍ ..!
ദളിതന്‍ ആയാലും ബ്രാഹ്മണന്‍ ആയാലും പ്രണയിക്കുന്നെങ്കില്‍ ചില അടിസ്ഥാന യോഗ്യതകള്‍ ഒക്കെ വേണം.ഇല്ലെങ്കില്‍ കണ്ണ് ചൂഴ്ന്നെടുത്തോ,തല വെട്ടിയോ ഒക്കെ കൊല്ലപ്പെട്ടു അഴുക്കുചാലുകളില്‍ ഒഴുകേണ്ടി വരും.
കെവിന്റെ കയ്യില്‍ പണം ഉണ്ടായിരുന്നു എങ്കില്‍ ഏതു നീതിയും,നിയമവും അവനു വിലക്കെടുക്കുവാന്‍ കഴിയുമായിരുന്നു...,
കെവിന്റെ കയ്യില്‍ പണം ഉണ്ടായിരുന്നു എങ്കില്‍ കൊട്ടേഷന്‍ സംഘത്തെ വിലക്കെടുത്ത് തന്നെ കൊല്ലാന്‍ വരുന്നതിനു മുന്‍പ് പെണ്ണിന്റെ സഹോദരനിട്ടു മറുപണി കൊടുക്കാമായിരുന്നു ...,
കെവിന്റെ കയ്യില്‍ പണം ഉണ്ടായിരുന്നു എങ്കില്‍ നീനുവിനെ പ്രണയം പറഞ്ഞു പറ്റിച്ചു വഴിയില്‍ ഉപേക്ഷിച്ചു പോയാലും കൂട്ടി കൊടുത്താലും ചെറുവിരല്‍ അനക്കാതെ സ്വയം പഴിച്ചു കൊണ്ട് വീട്ടില്‍ ഇരുന്നേനെ സഹോദര സ്നേഹം മൂത്ത കൊലയാളി ആങ്ങള ...,
കെവിന്റെ കയ്യില്‍ പണം ഉണ്ടായിരുന്നെങ്കില്‍ പ്രണയ സംരക്ഷണത്തിനു വേണ്ടി പാര്‍ട്ടി കൊടികളും ആദര്‍ശങ്ങളും വീട്ടു പടിക്കല്‍ പട്ടിയെ പോലെ കാവലിരുന്നെനെ ....,
പറഞ്ഞിട്ട് കാര്യമില്ല .....,
ആ പാവം ചെറുപ്പക്കാരന്റെ കയ്യില്‍ പണം ഇല്ലാതെ പോയല്ലോ....??
ആ പാവം ചെറുപ്പക്കാരന്റെ കയ്യില്‍ പണം ഇല്ലാതെ പോയല്ലോ....??
പകരം സ്നേഹിക്കാന്‍ അറിയാവുന്ന,സ്നേഹിച്ച പെണ്ണിനെ താലി കെട്ടി കൂടെ പൊറുപ്പിക്കാനുള്ള മനസ്സ് മാത്രം ഉണ്ടായിരുന്നു ....
ആര്‍ക്കു വേണം നിന്റെ സ്നേഹ മനസ്സ് ...??
ഈ സമൂഹത്തിനു വേണ്ടത് പണമാണ്.അതില്ലെങ്കില്‍ തോട്ടില്‍ ഒഴുകി നടക്കാന്‍ മാത്രമാകും വിധി.
ഈ സമൂഹത്തിനു വേണ്ടത് പണമാണ്.അതില്ലെങ്കില്‍ തോട്ടില്‍ ഒഴുകി നടക്കാന്‍ മാത്രമാകും വിധി.
മടിയില്‍ കനമുള്ളവനെ തൊടാന്‍ കൈ വിറക്കുന്ന സമൂഹത്തിന്റെ ഭീരുത്വ വിഴുപ്പു പാവപ്പെട്ടവന്റെ തോളില്‍ തീര്‍ക്കുന്ന വൃത്തികെട്ട സമൂഹത്തില്‍ ആത്മാര്‍ഥമായി പ്രണയിച്ച നീ തന്നെയാണ് തെറ്റുകാരന്‍ ....
ഇല്ലെങ്കില്‍ നിന്നെ തട്ടി കൊണ്ട് പോയവര്‍ക്ക് ഓശാന പാടുവാന്‍ പോലീസുകാര്‍ നില്‍ക്കുമായിരുന്നോ ..??
ഇവിടെ പോലീസ് സ്റ്റേഷന്‍ കയറിയിട്ടുള്ള
ചോറ് ഭക്ഷിക്കുന്ന എല്ലാവര്‍ക്കും അറിയാം മുകളില്‍ നിന്നും രാഷ്ട്രീയ മേലാളന്മാരുടെ വിളി വന്നാല്‍ എഫ് ഐ ആര്‍ വരെ തിരുത്തി പ്രതികളെ സംരഷിക്കുന്ന കലാപരിപാടികളെ കുറിച്ച്.
ചോറ് ഭക്ഷിക്കുന്ന എല്ലാവര്‍ക്കും അറിയാം മുകളില്‍ നിന്നും രാഷ്ട്രീയ മേലാളന്മാരുടെ വിളി വന്നാല്‍ എഫ് ഐ ആര്‍ വരെ തിരുത്തി പ്രതികളെ സംരഷിക്കുന്ന കലാപരിപാടികളെ കുറിച്ച്.
അവിടെയും നീ തന്നെയാണ് തെറ്റുകാരന്‍ ...!
നിന്റെ നാട്ടിലെ പോലീസ് സ്റ്റേഷന്‍ പോലും വിലക്കെടുക്കുവാന്‍ കഴിയാത്ത ദരിദ്രനായ നീ പ്രണയിക്കാന്‍ പോയതാണ് തെറ്റു.
നിന്റെ നാട്ടിലെ പോലീസ് സ്റ്റേഷന്‍ പോലും വിലക്കെടുക്കുവാന്‍ കഴിയാത്ത ദരിദ്രനായ നീ പ്രണയിക്കാന്‍ പോയതാണ് തെറ്റു.
പക്ഷെ നിന്റെ ശവത്തിനു നല്ല വിലയാണ് ...
ഇന്ന് നിന്റെ കൊലപാതകവും,നിന്റെ പെണ്ണിന്റെ നിലവിളിയും തന്നെയാണ് ആദര്‍ശങ്ങളുടെ വോട്ടു ബാങ്കുകള്‍ നിറക്കാനുള്ള ഒരു ആയുധം.
നീ കാരണം മുതലെടുപ്പ് രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും കൊയ്ത്തുകാലമാണ്.
ഇന്ന് നിന്റെ കൊലപാതകവും,നിന്റെ പെണ്ണിന്റെ നിലവിളിയും തന്നെയാണ് ആദര്‍ശങ്ങളുടെ വോട്ടു ബാങ്കുകള്‍ നിറക്കാനുള്ള ഒരു ആയുധം.
നീ കാരണം മുതലെടുപ്പ് രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും കൊയ്ത്തുകാലമാണ്.
സന്തോഷമായില്ലേ നിന്റെ ആത്മാവിനു ...??
ഇതൊരു രാഷ്ട്രീയ കൊലപാതകമോ,പക പോക്കലോ ഒന്നുമല്ല മറിച്ചു ദരിദ്രനായ യുവാവിന്റെ കൂടെ തന്‍റെ പെങ്ങളെ ജീവിക്കാന്‍ അനുവദിപ്പിക്കില്ല എന്ന ഉറച്ച തീരുമാനം എടുത്ത പണത്തിന്റെ അഹങ്കാരത്തില്‍ ജീവിക്കുന്ന ഒരു കഴുവേറിയുടെ നികൃഷ്ട പ്രവര്‍ത്തിയാണ്.അവന്റെ പണം ഉപയോഗിച്ച് ഗുണ്ടകളെയും,ആദര്‍ശങ്ങളേയും,നിയമങ്ങളെയും വിലക്കെടുത്ത് ആ പാവം ചെറുപ്പക്കാരനെ ക്രൂരമായി കൊന്നു തളളി.കെവിന്‍ ധനികന്‍ ആയിരുന്നെകില്‍ നീയൊന്നും അവന്റെ രോമത്തില്‍ തൊടില്ലായിരുന്നു.
പിന്നെ ജാതീയത സര്‍പ്പത്തിന്റെ വിഷം പോലെ എല്ലാ മതങ്ങളിലും ഉള്ളില്‍ സൂക്ഷിക്കുന്ന ഒന്ന് തന്നെയാണ്.സര്‍പ്പത്തിന്റെ വിഷം സര്‍പ്പത്തിനു ദോഷം ചെയ്യാറില്ല എന്നതുപോലെ , ജാതിയതക്ക് എന്തെങ്കിലും ദോഷമുള്ളതായി ജാതി അഭിമാനമായി കൊണ്ടുനടക്കുന്നവര്‍ക്ക് തോന്നാറില്ല. ജാതിപ്പേര് അന്യരെ കീഴടക്കാനുള്ള സര്‍പ്പ വിഷമായി പേരിന്റെ വാലായോ, മനസ്സിലേക്ക് ഒതുക്കിവച്ച വിഷപ്പല്ലായോ നാം നിധിപോലെ സൂക്ഷിക്കുന്നു.അത്തരം ജാതീയത കാലം ചെയ്ത നവോദ്ധാന നായകന്മാര്‍ വിചാരിച്ചിട്ട് പോലും മാറിയിട്ടില്ല.
ഏതു ഉന്നത കുലനും,അധികാരിയും,
ആദര്‍ശങ്ങളുമൊക്കെ നടു വളക്കുന്നത് പണത്തിന്റെ മുന്‍പില്‍ തന്നെയാണ്.ജാതീയത മാത്രമാണ് ഇവിടത്തെ പ്രശ്നമെന്ന് പറഞ്ഞു മുറവിളി കൂട്ടിയിട്ടൊന്നും കാര്യമില്ല.'പണജാതി' തന്നെയാണ് ഇവിടത്തെ താരം...
ആദര്‍ശങ്ങളുമൊക്കെ നടു വളക്കുന്നത് പണത്തിന്റെ മുന്‍പില്‍ തന്നെയാണ്.ജാതീയത മാത്രമാണ് ഇവിടത്തെ പ്രശ്നമെന്ന് പറഞ്ഞു മുറവിളി കൂട്ടിയിട്ടൊന്നും കാര്യമില്ല.'പണജാതി' തന്നെയാണ് ഇവിടത്തെ താരം...
പ്രണയിക്കുന്ന ചെറുപ്പക്കാര്‍ക്ക് വര്‍ത്തമാനകാലത്തില്‍ വേണ്ട അടിസ്ഥാന യോഗ്യതകള്‍ എന്തൊക്കെ ആണെന്നു ഇപ്പൊ മനസ്സിലായി കാണുമല്ലോ ...??
ധനികന്‍ ആയിരിക്കണം ,അത്യാവശ്യം ഗുണ്ടായിസം ഒക്കെ ഉണ്ടായിരിക്കണം.ഇല്ലെങ്കില്‍ പണി കിട്ടും ...
മതം തീര്‍ക്കുന്ന മതിലുകള്‍ തകരുന്നതും പ്രണയത്തിന്റെ മുന്‍പില്‍ തന്നെയാണ് .....
അതെ ..കലര്‍പ്പില്ലാത്ത സ്നേഹം കൊണ്ട് മാത്രമേ ജാതിമത മതിലുകള്‍ തകര്‍ക്കപ്പെടുകയുള്ളൂ ....
പ്രണയത്തില്‍ എരിഞ്ഞടങ്ങിയ കെവിന് ആദരാഞ്ജലികള്‍ ...!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ