സ്മൃതിസ്പര്‍ശനത്തിലൂടെ ......!
ഐ ടി മേഖലയിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആയ ജീൻ ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ നിന്നും നേടിയെടുത്തതാണാ ജോലി. അച്ഛൻറ്റെ മരണ ശേഷം സ്വന്തം അദ്ധ്വാനത്തിലൂടെ കുടുംബഭാരം ചുമന്ന് മുന്നേറിയ പോരാട്ടമെന്നും പറയാം. ജീൻ അമ്മയുടെയും സഹോദരിമാരുടയും പുണ്യമായിരുന്നു.മുഖപുസ്തക താളുകളിലെ ചാറ്റുകളിലൂടെ ക്രിസ്റ്റി അയാളുടെ ജീവിതത്തിലേക്ക് വന്നത് വളരെ പെട്ടന്നായിരുന്നു. അമ്മയ്ക്കോ അനിയത്തിമാർക്കോ എതിർപ്പില്ലന്ന് മാത്രമല്ല പൂര്‍ണതൃപ്തിയും. ഒരു മഴ പെയ്ത കാലശേഷം ആചാരനുഷ്ടാനങ്ങളോടെ വിവാഹം ശുഭകരം.
ദിവസങ്ങൾ കഴിയെ പഴയ വീടിന്റെ അകത്തളങ്ങളോട് പുതുപ്പെണ്ണിലതൃപ്തി. നഗരസന്തതിക്കാ കുടുസു മുറികളോടലർജി. പതുക്കെ അവൾ ജീനിനോട് ആവശ്യം പറഞ്ഞു. നഗരത്തിലേതു പോലൊരു ഫ്ളാറ്റിലോട്ട് മാറാമെന്ന്. പിന്നീടത് ശക്തമായ ഭാഷയിലായതും ഒടുവില്‍ വഴങ്ങാതെ നിർവ്വാഹമില്ലാതായി ജീനിന്. ഉള്ളിലെ വിഷമങ്ങളൊതുങ്ങി അമ്മയും അനിയത്തിമാരും അവരെ യാത്രയാക്കി. നനവൂറിയ അവരുടെ മിഴികളെ ഭാര്യയുടെ പ്രണായാതുരമായ മിഴികൾക്ക് മുമ്പിലവൻ കണ്ണടയുടെ കുട ചൂടി സ്വന്തം മിഴികളിലൊളിപ്പിച്ചു.
ഫ്ളാറ്റ് സംസ്കാരം ആഡംബര പ്രിയനാവാനവനെയും നിയുക്തനാക്കി. പ്രണയിനിയാം പത്നിനിയിലത്രമേലവനെ അർപ്പിച്ചു. അവളുടെ ഇഷ്ടങ്ങൾ മാത്രമായവൻറ്റെയും. വി ഐ പി കൾച്ചർ, പാർട്ടികൾ,ഡിന്നറുകൾ അങ്ങിനെ അവിടെ തുടങ്ങി ലഹരിയുടെ ദോളനവും ആന്ദോളനവും .
അമ്മയെയോ അനിയത്തിമാരയോ ഓർത്തില്ല അല്ല ഓർക്കാനവളിടം കൊടുത്തില്ല. എപ്പഴോ വീട്ടിലോട്ടയച്ചിരുന്ന സാമ്പത്തികവും നിലച്ചു. ദയനീയമായ വീട്ടിലെ സ്ഥിതി അറിയിക്കാനെത്തിയ നാട്ടിലെ കൂട്ടുകാരനെ പുച്ഛിച്ചു തള്ളാനും മടിച്ചില്ല അവനിലെ മാറ്റങ്ങൾ...

സ്വപ്ന സുന്ദര യാത്രക്ക് നീളം ഒരുപാടില്ലായിരുന്നു.
ഫ്ളാറ്റിലെ ബറോഡ ബാങ്ക് മനേജറുടെ മകളുടെ ബർത്തഡേ പാർട്ടി. ലഹരി ചിരിച്ചു മദിച്ചുയർന്നു എപ്പോഴോ സ്വന്തം ഫ്ളാറ്റിലെത്തി വീണുറങ്ങിയ ജീന്‍ തൊണ്ടയിലെ വരൾച്ചയില്‍ കനം തൂങ്ങിയ തലയാലുണർന്നു. അയാള്‍ ഭാര്യയോട് അൽപം വെള്ളത്തിനാവശ്യപ്പെട്ടു. മറുപടി ലഭിക്കാതായപ്പോൾ തലയുയർത്തി, ക്രിസ്റ്റി കിടന്നിടം ശൂന്യം. പൊങ്ങാത്ത തലയുമായി പാടു പെട്ടെഴുന്നേറ്റു ആടിയുലഞ്ഞ് ഹാളിലെത്തി. അടുത്ത മുറിക്കുള്ളിൽ ക്രിസ്റ്റിയുടെ അടക്കി പിടിച്ച ശബ്ദം അയാള്‍ കേട്ടു കൂടെ അടുത്ത ഫ്ളാറ്റിലെ ഡോക്ടറുടെ മകന്റെയും. മാസങ്ങളായി തുടരുന്ന ബന്ധമാണതെന്ന് അവരുടെ സംസാരത്തിലൂടെ ജീനിനു മനസ്സിലായി.നെഞ്ച് പിളർന്നില്ലാതാവുന്ന അസഹനീയത , ആ ലഹരിയിലും പെട്ടെന്ന് വട്ടപൂജ്യമായത് പോലെ. ചാരിയിട്ടിയിരുന്ന ഡോർ പതുക്കെ തുറന്ന ജീൻ കട്ടിലിലെ കാഴ്ച കണ്ട് ഒരു പ്രത്യേക ശബ്ദത്തോടെ കരഞ്ഞു തളര്‍ന്നു വീണു. അവനും അവളും നഗ്നത മൂടാൻ പാടു പെടുമ്പോൾ ജീൻ സ്വന്തം തല തറയിലിട്ടടിക്കുകയായിരുന്നു .
കേസും കൂട്ടവുമില്ലാതെ ജീനും ക്രിസ്റ്റിയും വേർപിരിഞ്ഞു.

താളം തെറ്റിയ ജീവിതവുമായി ജീൻ യാത്ര ചെയ്യാത്ത വഴികളിലില്ല . ലഹരി ചിരിച്ചു നയിച്ച വഴികളിലൂടെ ഡോർ ടു ഡോർ യാത്ര. വ്യഭിചാരം പ്രതികാരമായ മാനസികാവസ്ഥയ്ക്കടിമപ്പെട്ട് അലയുകയാണ് ജീൻ .
മകന്റെ ദുർഗതിയിൽ വിലപിച്ച അമ്മയും സഹോദരിമാരും.ഇടയ്ക്ക് ലോഡ്ജ് മുറിയിൽ പനി പിടിച്ച് തളർന്ന് കിടന്ന ജീനീനെ ആരൊക്കെയോ ചേര്‍ന്ന് ഹോസ്പിറ്റലിലെത്തിച്ചു. വിശദമായ പരിശോധനകൾ.... ജീനിൽ മാരകമായ ആ അസുഖം കണ്ടെത്തുകയായിരുന്നു ഡോക്ടർമാർ.

"അക്യൂട്ട് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം"
(എയിഡ്സ്)
.
പ്രതിരോധ ശക്തി നഷ്ടമാകുന്ന അസുഖം. വിവരമറിഞ്ഞ ജീൻ പൊട്ടി കരഞ്ഞു പോയി.
അയാളെ എയ്ഡ്സ് കെയർ സെൻറ്ററിലേക്ക് മാറ്റപ്പെട്ടു. ജീൻ തളര്‍ന്നു പോയിരുന്നു. മനസും ശരീരവുമൊരു പോലെ. യാഥാര്‍ത്ഥ്യവുമായി പൊരുത്ത പെടാൻ നാളുകൾ തന്നെ വേണ്ടി വന്നു. പൊരുത്ത പെട്ടു കഴിഞ്ഞപ്പോൾ മനസിലൊരു നിർവാകാരത. നടന്നു തീർത്ത വഴികളും ചെയ്ത തെറ്റുകളും അമ്മയോടും സഹോദരിമാരോടും കാണിച്ച അവഗണകളും ഒക്കെ ഓർക്കുമ്പോൾ കിട്ടിയ ശിക്ഷ ഒട്ടും കുറവല്ലന്നു തോന്നി. വെളുത്ത മുറിയിൽ വെളുത്ത പുതപ്പിനുള്ളിൽ അയാളങ്ങനെ ചുരുണ്ടു കൂടി. ഭൂതകാലത്തിൻറ്റെ തെളിഞ്ഞ ജല പരപ്പിലൂടയുള്ള യാത്രയിൽ ജീനിന്റെ മിഴികൾ നനഞ്ഞൊലിക്കാറുണ്ട്.

മരുന്നുകളുമായെത്തുന്ന നഴ്സുമാരും എയ്ഡ്സ് പേഷ്യന്റ്സിൻറ്റെ മാനസിക വീര്യം വീണ്ടെടുക്കാനെത്തുന്ന കൗൺസിലിഗും ഒഴിച്ചാൽ അയാള്‍ തനിച്ച്. അത് തന്നെയായിരുന്നു അയാള്‍ക്കിഷ്ടവും.ഇടക്കെപ്പഴോ മുറിയിലേക്കെത്തി നോക്കി ഓടി പോകാറുള്ള ഒരു കൊച്ചു പെൺകുട്ടിയും ഇടക്കൊക്കെ ജീനിന്റെ മുറിയില്‍ അഥിതി ആയി എത്തുമായിരുന്നു.
' ദേവി '
ഏതോ ഡോക്ടറുടെ മകളാവണം. ആദ്യമൊക്കെ ആരോചകമായി തോന്നിയെങ്കിലും പിന്നീടാ നിഷ്കളങ്കമായ പുച്ഛിരി അയാളെ മാടി വിളിക്കുന്നത് പോലെ അയാള്‍ക്ക് തോന്നി. പതിവു പോലെ അന്നും കാലത്തവൾ വാതിലിൽ ചാരി അകത്തേക്ക് കടക്കാതെ നിഷ്കളങ്കമായി അയാളെ നോക്കി പുഞ്ചിരിച്ചു. അയാളൊന്ന് മാടി വിളിച്ചതേ അവളോടി വന്ന് അയാള്‍ക്കരികിലിരുന്നു. ദിവസങ്ങൾ കൊണ്ട് തന്നെ അവര്‍ ഒത്തിരി അടുത്തു. ഒരു ദിവസം ആ നാലു വയസ്സുകാരിയുടെ ചോദ്യം

"അങ്കിളിനും എയ്ഡ്സാണോ...?"
അയാള്‍ നിർവാകാരതയോടെ തലയാട്ടി. അവൾ തുടര്‍ന്നു.
"എനിക്കു പഠിച്ച് വളര്‍ന്ന് ഒരു ഡോക്ടറാവണം,
എന്നിട്ട് എയ്ഡ്സ് ഉള്ളവരെ എല്ലാം ചികിത്സിച്ച് രക്ഷപെടുത്തണം...."
എന്നിട്ട് എയ്ഡ്സ് ഉള്ളവരെ എല്ലാം ചികിത്സിച്ച് രക്ഷപെടുത്തണം...."
നിഷ്കളങ്കമായ ചിരിയോടെ അവൾ പറഞ്ഞു.
ഭേദമാക്കവാനാത്ത അസുഖത്തെ ഭേദമാക്കാനുള്ള കുട്ടിയുടെ നിഷ്കളങ്കമായ ആഗ്രഹം കേട്ട് അയാള്‍ ഒന്ന് പുഞ്ചിരിച്ചു.അയാള്‍ അവളോട് ചോദിച്ചു .
ഭേദമാക്കവാനാത്ത അസുഖത്തെ ഭേദമാക്കാനുള്ള കുട്ടിയുടെ നിഷ്കളങ്കമായ ആഗ്രഹം കേട്ട് അയാള്‍ ഒന്ന് പുഞ്ചിരിച്ചു.അയാള്‍ അവളോട് ചോദിച്ചു .
"മോളുടെ പപ്പ ഡോക്ടറാണോ..??"
"അയ്യേ ഈ അങ്കിളിനൊന്നും അറിയില്ല. മോൾക്ക് ആരുമില്ലല്ലോ. എയ്ഡ്സ് മോൾക്ക് തന്നെയല്ലേ.
മോളുടെ പപ്പയേം മമ്മിയേം മോള് കണ്ടിട്ടില്ലല്ലോ മരിച്ചു പോയീന്ന് ഒരിക്കലൊരു നഴ്സാൻറ്റി പറഞ്ഞു"
മോളുടെ പപ്പയേം മമ്മിയേം മോള് കണ്ടിട്ടില്ലല്ലോ മരിച്ചു പോയീന്ന് ഒരിക്കലൊരു നഴ്സാൻറ്റി പറഞ്ഞു"
അസുഖത്തെ കുറിച്ച് ഒന്നുമറിയാത്ത ദേവിയുടെ വാക്കുകൾ, അയാള്‍ സ്തബ്ധനായി പോയി.പിന്നെന്ത് ചോദിക്കണമെന്നറിയാതെ ജീൻ വിഷമിച്ചു നോക്കി.
"അങ്കിളേ ആത്മഹത്യന്നു പറഞ്ഞാലെന്താ..??"
"എന്തിനാ മോളിതൊക്കൊ അറിയുന്നത്..??"
"ഒരിക്കൽ ഡോക്ടറങ്കിൾ പറഞ്ഞു മോളുടെ പപ്പയും മമ്മിയും ആത്മഹത്യ ചെയ്തതാണന്ന്..."
ആ ചോദ്യങ്ങൾക്ക് മുന്നിൽ അയാളുടെ മനസ്സൊന്നുലഞ്ഞു. അപ്പോൾ ആ കുഞ്ഞ് സ്വകാര്യം പറയുന്നത് പോലെ അടക്കിയ സ്വരത്തിൽ പറഞ്ഞു...
" മോൾടെ പപ്പക്കും അമ്മക്കും എയ്ഡ്സ് ആരുന്നു പോലും. മൂന്നു വര്‍ഷമായി മോളിവിടെയുണ്ട് ..പഠിച്ചു ഡോക്ടറാവണമെന്നാ മോളുടെ ആഗ്രഹം പക്ഷേ മോളെ പഠിപ്പിക്കാനൊന്നും ആരുമില്ല
അങ്കിളിനെന്നെ പഠിപ്പിക്കാവോ.. ?"
അങ്കിളിനെന്നെ പഠിപ്പിക്കാവോ.. ?"
നിഷ്കളങ്കമായ ചോദ്യത്തിന് മുന്നിൽ അവനൊന്നു പകച്ചു. ആ മുഖത്തേക്ക് നോക്കി യാന്ത്രികമായി അയാള്‍ തലയാട്ടി .സന്തോഷം കൊണ്ട് തുള്ളിചാടി ഒരു പൂമ്പാറ്റയെ പോലെ അവൾ കോറിഡോറിലൂടെ പറന്നു നടന്നു. അയാള്‍ക്കൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.
ദൈവമേ എന്തിനീ പിഞ്ചു കുഞ്ഞിനെ ഇങ്ങനെ പരീക്ഷിക്കുന്നു...??
ഒരു തെറ്റും ചെയ്യാത്ത ഇവളെ എന്തിനു നീ ഈ ഭൂമിയിലോട്ടിറക്കി...??
ഒരു തെറ്റും ചെയ്യാത്ത ഇവളെ എന്തിനു നീ ഈ ഭൂമിയിലോട്ടിറക്കി...??
അയാളുടെ കണ്ണുകൾ നിറഞ്ഞു.
ദിവസങ്ങൾ മാസങ്ങളായി കടന്നു പോയി ദേവിയുമായുള്ള ആത്മബന്ധം കൂടി കൂടി വന്നു. അവൾ അനാഥയാണന്ന അറിവ് അയാളെ കുടുതൽ അവളിലേക്കടുപ്പിച്ചു.
ദിവസങ്ങൾ മാസങ്ങളായി കടന്നു പോയി ദേവിയുമായുള്ള ആത്മബന്ധം കൂടി കൂടി വന്നു. അവൾ അനാഥയാണന്ന അറിവ് അയാളെ കുടുതൽ അവളിലേക്കടുപ്പിച്ചു.
നാളുകള്‍ കഴിഞ്ഞു ഒരു ദിവസം ജോലി ചെയ്ത സ്ഥാപനത്തിലെ എം ഡി യും ഒന്ന് രണ്ട് സഹപ്രവർത്തകരും ജീനിൻറ്റെ റൂമിലേക്ക് കടന്നു അയാള്‍ ദേവിയുമൊത്ത് കുസൃതിയിലായിരുന്നു. എത്തിയവരെ സീകരിച്ചത് അയാളിലെ വിളറിയ പുഞ്ചിരി. എം ഡി കയ്യിലെ ചെറിയ കവർ തുറന്ന് ലഡു അയാള്‍ക്ക് നേരെ നീട്ടി. മടിച്ചു നിന്ന ജീനിനോടായി എം ഡി പറഞ്ഞു
"താനാ വിളറി മസിലു പിടിച്ച ചിരിയൊഴിവാക്ക് എന്നിട്ട് കഴിക്ക്..."
അയാള്‍ കുട്ടിയെ പോലെ അനുസരിച്ചു. അയാള്‍ കഴിക്കാൻ തുടങ്ങിയപ്പോഴേക്കും കൂടെയുണ്ടായിരുന്നവരിൽ ആരോ പൂചെണ്ട് നീട്ടി. ജന്മദിനാശംസകൾ നേർന്നപ്പോഴാണ് ഇന്ന് ജനുവരി 4 ആണെന്ന് അയാൾക്ക് ഓര്‍മ വന്നത്. എം ഡി അയാളുടെ തോളിൽ കയ്യിട്ട് ചേര്‍ത്തു പിടിച്ചു പറഞ്ഞു.
"എടോ ജീൻ... തന്നെ പോലെ ടാലൻറ്റടായിട്ടുള്ളവരുടെ സേവനം കമ്പിനിക്ക് ഇനിയും വേണം..."
ജീൻ സുഖമല്ലാത്ത ഒരു പുഞ്ചിരി ഉതിർത്തു.
"ജീൻ തനിക്ക് അനിഷ്ടം തോന്നിയാലും ഈയൊരു വഴിയേ ഞങ്ങടെ മുന്നിലുണ്ടായിരുന്നുള്ളൂ...
പറഞ്ഞല്ലോ കമ്പനിക്ക് തന്നെ വേണം.
തന്‍റെ അമ്മക്കും സഹോദരിമാർക്കും തന്നെ വേണം. എൻറ്റെ സുഹൃത്ത് കേരളത്തിലും വിദേശത്തും വ്യക്തിമുദ്ര പതിപ്പിച്ച ഡോക്ടർ ലെനിൻ ചന്ദ്രൻ. ഒരാഴ്ചയോളം എന്റെ കൂടെ മദ്യപിക്കാൻ അല്ല ബീച്ച് റിസോർട്ട് ബാറിൽ കൂടെ ഉണ്ടായിരുന്നത്. ഞങ്ങളെല്ലാരും കൂടെ എടുത്ത തീരുമാനത്തിൻറ്റെ അനന്തരഫലമാണ് തൻറ്റെ ഈ കിടപ്പ്...."

ജീൻ ഒന്നും മനസിലാവാതെ എം ഡി യെ നോക്കി.
"ജീൻ തനിക്ക് എയ്ഡ്സ് എന്ന അസുഖമേയില്ല...!
ഇവിടെ നിന്നു തനിക്ക് ലഭിച്ച ട്രീറ്റ്മെൻറ്റ് ലഹരിമുക്തനാവാനുള്ളത് മാത്രം .അതായത് ഇതെല്ലാമൊരു നാടകമായിരുന്നു. താനെന്ന മനുഷ്യനെ പുറത്തു കൊണ്ട് വരാൻ....."
ഇവിടെ നിന്നു തനിക്ക് ലഭിച്ച ട്രീറ്റ്മെൻറ്റ് ലഹരിമുക്തനാവാനുള്ളത് മാത്രം .അതായത് ഇതെല്ലാമൊരു നാടകമായിരുന്നു. താനെന്ന മനുഷ്യനെ പുറത്തു കൊണ്ട് വരാൻ....."
ജീൻ വിശ്വാസിക്കാനാവാതെ ഒരു നിമിഷം പകച്ചു നിന്നു. ആ മുഖമൊന്ന് വിടർന്നു. അടുത്ത നിമിഷം തന്നെ വാടുകയും ചെയ്തു. ആരൊക്കെയാ വന്നതെന്നു നോക്ക് ഡോർ കടന്നു അമ്മയേയും അനിയത്തിമാരയും ചൂണ്ടി എം ഡി പറഞ്ഞു.
"ജീന്‍ ....അപ്പൊ പോവ്വാല്ലേ..?
തനിക്കുള്ള വണ്ടി പുറത്ത് റെഡിയാണ്. ഇവിടുത്തെ തൻറ്റെ ട്രീറ്റ്മെൻറ്റ് കഴിഞ്ഞു. താനിപ്പോ പെർഫെക്ട്ലി ഓകെ യാണ്. ഇനിയൊരു പുതിയ ജീവിതം. അപ്പൊ ശരി കാണാം...."
തനിക്കുള്ള വണ്ടി പുറത്ത് റെഡിയാണ്. ഇവിടുത്തെ തൻറ്റെ ട്രീറ്റ്മെൻറ്റ് കഴിഞ്ഞു. താനിപ്പോ പെർഫെക്ട്ലി ഓകെ യാണ്. ഇനിയൊരു പുതിയ ജീവിതം. അപ്പൊ ശരി കാണാം...."
എം ഡി പുറത്തേക്ക് നടന്നു .ജീന്‍ അമ്മയേയും കുഞ്ഞനിയത്തിമാരയും ചേര്‍ത്ത് പിടിച്ചു.
"ക്ഷമ ചോദിക്കുന്നു എല്ലാത്തിനും... പോവാം നമുക്ക്, പഴയ പോലെ സന്തോഷമായി ജീവിക്കാം നമുക്ക്.."
കയ്യിൽ ആരോ പിടിച്ചതറിഞ്ഞ് അയാള്‍ തിരിഞ്ഞു നോക്കി. നിറ കണ്ണുകളോടെ ദേവി.
"അങ്കിൾ.. അങ്കിൾ പോയാൽ ഞാനിനി ആരുടെ കൂടയാ കളിക്കുക...??
ആരാ എനിക്ക് കഥ പറഞ്ഞു തരിക...??
ആരാ എന്നെ പഠിപ്പിച്ചു ഡോക്ടറാക്കുക ...??"
ആരാ എനിക്ക് കഥ പറഞ്ഞു തരിക...??
ആരാ എന്നെ പഠിപ്പിച്ചു ഡോക്ടറാക്കുക ...??"
അയാളുടെ മിഴികൾ നിറഞ്ഞു. അയാളാ കൈകളിൽ ഒന്നു കൂടി മുറുകെ പിടിച്ചു.പുറത്ത് നിർത്തിയിട്ട കാറിലേക്ക് അമ്മയോടും സഹോദരിമാരോടും ഒപ്പം കയറുമ്പോൾ എയ്ഡ്സ് കെയർ സെൻറ്ററിലേക്ക് ആരുടെയോ കൂടെ തളർന്നവശയായി കയറി വരുന്ന ഒരു രൂപം അയാളുടെ കണ്ണിലുടക്കി. അയാളുടെ ചുണ്ടുകൾ പിറു പിറുത്തു "ക്രിസ്റ്റി ".
വണ്ടി നീങ്ങി തുടങ്ങിയിരുന്നു. അയാളുടെ കയ്യിൽ മുറുകെ പിടിച്ചു നെഞ്ചിൽ ചാഞ്ഞു കിടന്ന ദേവി ഉറങ്ങി തുടങ്ങിയിരുന്നു.....
കുത്തഴിഞ്ഞ ജീവിതം നയിച്ച് ക്ഷണിച്ചു വരുത്തി വയ്ക്കുന്ന വിപത്തുകളും..മനസ്സറിയാതെ വന്നു ചേരുന്ന വിപത്തുകളും തമ്മിലുള്ള മാനസിക കൂടിചേരല്‍ ആണ് ജീനും ദേവിയും..തന്റെ സ്വപ്നങ്ങള്‍ക്ക് കറുത്ത വര്‍ണ്ണം ചാര്‍ത്തിയത് തന്റെ കരങ്ങള്‍ തന്നെ ആണന്നു തിരിച്ചറിയാനും.
ഒറ്റപ്പെടലിന്റെ തുരുത്തുകളില്‍ തന്നെ ആണ് യഥാര്‍ഥ സ്നേഹം എന്താണെന്നു നാം തിരിച്ചറിയുന്നതെന്നും..
സ്മൃതികള്‍ സ്നേഹത്തിന്റെ ആഴവും കൂട്ടുന്നുവെന്നും.നിഷ്കളങ്കമായ കലര്‍പ്പില്ലാത്ത സ്നേഹം തന്നെയാണ് ജീവിതത്തില്‍ വലുതെന്നും ..
എയിഡ്സ് നാടകത്തിലൂടെ ജീന്‍ അറിഞ്ഞതും ഇതൊക്കെ തന്നെ..
ഒരു ദേവിയും പിറക്കാതിരിക്കട്ടെ എന്ന പ്രാര്‍ഥനയോടെ നിര്‍ത്തുന്നു....!!!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ