മണ്ണുമാന്തി പോലെ ചില മനുഷ്യ ജന്മങ്ങളുണ്ട് .....,
വിശപ്പ് തീരാത്തവന്റെ ആര്‍ത്തി പോലെ വാ പൊളിച്ചു പല്ലുകള്‍ പുറത്തോട്ടു കാട്ടി അഹങ്കാരത്തോടെ എല്ലാം പിഴുതെറിയും ......,
തള്ള കിളിയുടെ പുത്രശോകത്താലുള്ള തല തല്ലി കരച്ചിലുകള്‍ അവര്‍ കേള്‍ക്കാറില്ല ....,
അമ്മക്കിളിയെ തേടി വാവിട്ടു നിലവിളിക്കുന്ന കുഞ്ഞി കിളിയുടെ നിലവിളിയും അവര്‍ കേള്‍ക്കാറില്ല ......,
അമ്മക്കിളിയെ തേടി വാവിട്ടു നിലവിളിക്കുന്ന കുഞ്ഞി കിളിയുടെ നിലവിളിയും അവര്‍ കേള്‍ക്കാറില്ല ......,
തെരുവുകളില്‍ ചോരകളുടെ പുഴകള്‍ ഒഴുകുന്നതും അവര്‍ കാണാറില്ല .....,
കണ്ണുനീര്‍ വറ്റി വരള്‍ച്ച ബാധിച്ച ഹൃദയ പുഴയിലെ വിലാപഘോഷങ്ങളും അവര്‍ കേള്‍ക്കാറില്ല .....,
നമ്മുടെ ദേശം കാട്ടു തീയാല്‍ കത്തിയമരുന്നതും അവര്‍ കാണാറില്ല .......,
കര്‍ഷകന്റെ പാടവും പാവപ്പെട്ടവന്റെ കുടിലും നിലം പരിശാകുന്നതും അവര്‍ കാണാറില്ല .....,
കര്‍ഷകന്റെ പാടവും പാവപ്പെട്ടവന്റെ കുടിലും നിലം പരിശാകുന്നതും അവര്‍ കാണാറില്ല .....,
പാതി കത്തുന്ന ഹൃദയവേദനകള്‍ മനസ്സിലാകാത്ത ചില നികൃഷ്ട ജന്മങ്ങള്‍ അവര്‍ .....,
'അവര്‍' ....ചെന്നായയുടെ കൊതിയോടെ ക്രൂരതയോടെ കൌശലത്തോടെ പല്ലിറുംബുന്ന മനുഷ്യത്വം മരവിച്ച മണ്ണു മാന്തുന്ന സ്വേച്ഛാധിപതികള്‍.......,
മനസ്സില്‍ ഉരുക്കിന്റെ പല്ലുകള്‍ ഘടിപ്പിച്ച മണ്ണു മാന്തി മനുഷ്യര്‍ ...!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ