ഏട്ടന്റെ രാജകുമാരിക്ക്...,
നീണ്ട വർഷങ്ങൾക്കിപ്പുറം ഏട്ടന്റെ നെഞ്ചിൽ ആളിക്കത്തി കൊണ്ടിരിക്കുന്ന അഗ്നിയെ ഈ കടലാസിലേക്കു പകർത്തുകയാണ്.എന്റെ കുട്ടിയുടെ കണ്ണുകളിലൂടെ ഈ എഴുത്തു ഹൃദയത്തില്‍ എത്തുമ്പോള്‍ എത്ര ദൂരെയാണെങ്കിലും നീ എന്നിലേക്ക് ഓടി വരുമെന്നും,എന്റെ നെഞ്ചോട് ചേരുമെന്നും ഏട്ടനറിയാം....
നമ്മളെല്ലാം മനുഷ്യരല്ലേ മോളെ ..??
പൊറുക്കാനും സ്നേഹിക്കാനുമൊക്കെ നമ്മളോളം കഴിവ് ആർക്കാണ് ഉണ്ടാവുക..??
ഏട്ടനോ,ഏട്ടത്തിയമ്മയ്‌ക്കോ,അച്ഛനോ നിന്നോട് യാതൊരു ദേഷ്യവുമില്ല. നീ ഇല്ലാത്ത ശ്രീലകത്തിന്റെ ഉള്ളകം നിശബ്ദമാണ്.നിന്റെ കാലൊച്ചയും വളക്കിലുക്കവും കേൾക്കാതെ ശ്രീലകമിന്ന് അമ്മയെ നഷ്ടപ്പെട്ട പശുക്കിടാവിനെ പോലെയാണ്...
ഇഷ്ടപ്പെട്ട ആൾക്കൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നത് തെറ്റല്ല മോളെ.പക്ഷേ നാലാൾ അറിയേ നിന്നെ ഒരുത്തന്റെ കൈകളിൽ ഭദ്രമായി ഏൽപ്പിക്കണം എന്നത് എല്ലാ അച്ഛന്‍മാരെ പോലെയും നമ്മുടെയച്ചന്റെയും ആഗ്രഹമായിരുന്നു. പെങ്ങളൂട്ടിയെ വിവാഹം ചെയ്യുന്ന അളിയനെ ചേർത്തു പിടിച്ചു സ്വീകരിക്കാൻ ഏട്ടനും ഒരുപാട് കൊതിച്ചിരുന്നു.

നമ്മുടെ ചെറുപ്പത്തിൽ തന്നെ ഭ്രാന്തിനെ സ്നേഹിച്ചു അമ്മ ചങ്ങലകണ്ണികളിൽ അഭയം പ്രാപിച്ചു തെക്കേ മുറിയിൽ അട്ടഹാസങ്ങളും,പൊട്ടിക്കരച്ചിലുകളുമായി
ഒതുങ്ങിയപ്പോൾ,ആ ശബ്ദങ്ങളെ ഭയത്തോടെ ശ്രവിച്ചു അച്ഛന്റെ ചിറകിന്റെ കീഴിൽ സുരക്ഷിതത്വം കണ്ടെത്തി അവിടെ ഒളിച്ചിരുന്നവരാണ് നാമിരുപേരും. നമുക്ക് വേണ്ടി മാത്രം ജീവിച്ചു സ്വന്തം ജീവിതം മറന്നു പോയൊരാളാണ് നമ്മുടെയച്ഛൻ...!
അമ്മയുടെ മരണശേഷവും നമുക്ക് വേണ്ടി അച്ഛൻ ശ്വസിച്ചു,നമുക്കു വേണ്ടി അമ്മയും അച്ഛനുമായി അടുക്കളയിലും പറമ്പിലും ഓടി നടന്നു.നമ്മളെ കുറിച്ച് ഒരായിരം പ്രതീക്ഷകൾ മുള പൊന്തിയ നിലമായിരുന്നു അച്ഛന്റെ ഉള്ളകം. എന്നിട്ടും ആ പ്രതീക്ഷകൾ ഒക്കെ തന്നെയും പെട്ടെന്നൊരു ദിവസം കാറ്റിൽ പറത്തി ഇഷ്ടപ്പെട്ടൊരാളിന്റെ കൈ പിടിച്ച് നീ ഇറങ്ങി പോയപ്പോൾ വാടിക്കരിഞ്ഞത് ഒരുപാടു പേരുടെ പ്രതീക്ഷകളായിരുന്നു....

ഒരു വാക്ക് ഏട്ടത്തിയമ്മയോടെങ്കിലും പറയാമായിരുന്നില്ലേ...??
അവൾ നിനക്ക് വെറും ഏട്ടത്തിയല്ല...അമ്മയായിട്ടല്ലേ ശ്രീലകത്തിന്റെ പടി കയറി വന്നത്..?? കൂട്ടുകാരുടെയും മറ്റും വിഷയങ്ങൾ അവൾക്കു മുന്നിൽ അവതരിപ്പിച്ച നീ, നിന്റെ പ്രണയത്തെ
കുറിച്ച് ഒരു ചെറിയ സൂചനയെങ്കിലും നല്‍കാമായിരുന്നില്ലേ..??

"ഏട്ടനെ പേടിച്ചിട്ടാണ് ഞാൻ പറയാതിരുന്നത്,
ഉണ്ണിയെ എനിക്കിഷ്ടമാണ്.ഉണ്ണിയോടൊപ്പം ജീവിക്കണം എനിക്ക്....ഞാൻ പോകുന്നു... "

എന്ന് മാത്രം ഒരു കുറിപ്പെഴുതി വച്ചിട്ട് അന്നൊരു ഉത്രാട രാത്രിയിൽ നീ ഇറങ്ങി പോയതിൽ പിന്നെ ഒരൊറ്റ ഉത്രാട പാച്ചിലും ശ്രീലകത്തിൽ ഉണ്ടായിട്ടില്ല, ഒരൊറ്റ ഓണക്കാലവും വീടിന്റെ ഉമ്മറം കടന്നു അകത്തേക്ക് വന്നിട്ടില്ല, നീ ഇല്ലാതെ മുറ്റത്തെ മാവിൻ കൊമ്പിൽ ഉയരത്തിൽ കെട്ടിയ ഊഞ്ഞാൽ ദ്രവിച്ചു നിലം പറ്റി, നീ ചൂടാനില്ലാതെ മുല്ലവള്ളികൾ പുഷ്പിക്കാൻ മറന്നു പോയി, നീ ഇല്ലാതെ , തറവാട്ടിലെ ചിരികൾ മാഞ്ഞു പോയി.
രാജകുമാരിയില്ലാത്ത കൊട്ടാരം വെറും പൂക്കളില്ലാ ഉദ്യാനം മാത്രമല്ലേ മോളെ....??.

നിന്നെ അന്വേഷിച്ചു ഏട്ടനലയാത്ത ഇടങ്ങളില്ല. കണ്ടെത്തിയപ്പോൾ നീ പറഞ്ഞ വാക്കുകൾ തകർത്തത് നിന്നെ ഏറെ സ്നേഹിച്ചൊരു മനസ്സായിരുന്നു.അന്ന് നാട്ടുകൂട്ടത്തിനു നടുവിൽ വച്ചു നീ ഞങ്ങളെ തള്ളിപ്പറഞ്ഞപ്പോൾ സഹിക്കാൻ കഴിയാതെ നിനക്ക് മുന്നിൽ ഒരമ്മ മനസ്സിന്റെ വ്യാകുലതകളോടെ കരഞ്ഞു കൊണ്ട് നിനക്കുനേരെ ശകാരം ചൊരിഞ്ഞ ഏട്ടത്തിയമ്മയോട്
" നിങ്ങൾക്കെന്ത് അധികാരം എന്നെ പറയാൻ..?? അല്ലെങ്കിലും മക്കളുടെ മനസ്സറിയണമെങ്കിൽ നിങ്ങൾ അമ്മയാവണം.മച്ചികൾക്ക് എങ്ങനെയാണു അത് മനസ്സിലാവുക.??
നിങ്ങൾ എന്റെ ഏട്ടന്റെ ഭാര്യ മാത്രമാണ്,അല്ലാതെ അമ്മയല്ല... "

വിരൽ ചൂണ്ടി ആദ്യമായി നീയവൾക്കു നേരെ ശബ്ദമുയർത്തിയപ്പോൾ സ്വയം ആഴങ്ങളിലേക്ക് താഴ്ന്നു പോയത് നിന്റെ ഏട്ടനായിരുന്നു മോളെ.
നിന്നെ ഊട്ടിയപ്പോഴും,നിന്റെ വസ്ത്രങ്ങൾ അലക്കിയപ്പോഴും.നിനക്കു വേണ്ടി ഉമ്മറത്തു കാത്തിരുന്നപ്പോഴും,അവൾ ആസ്വദിച്ചത് മാതൃത്വമായിരുന്നു...!

ഒരൊറ്റ വാക്കു കൊണ്ടു നീ ഞങ്ങളെ അശക്തരാക്കിയപ്പോൾ വിജയി നീയായിരുന്നു,
നീ എന്നും വിജയിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹവും, ഒരു ദിവസം പോലും പിരിഞ്ഞിരിക്കാത്ത നമ്മൾ തമ്മിലൊന്നു മിണ്ടുക പോലും ചെയ്യാതായിട്ടു നാല് ആണ്ടുകൾ കഴിഞ്ഞിരിക്കുന്നു.നിനക്ക് കുട്ടികളൊക്കെ ഉണ്ടായിട്ടുണ്ടാവുമല്ലേ..??
ഏട്ടനറിയാം നീ ഏട്ടന്റെ ഒരു പിൻവിളി പ്രതീക്ഷിക്കുന്നുണ്ടെന്നു.ഓടിയെത്താൻ അതിലേറെ കൊതിയോടെ കാത്തിരിക്കുന്ന മറ്റൊരാള് കൂടിയുണ്ട് നമ്മുടെ വീട്ടിൽ. ഒരു പുതിയ അഥിതി...
നിന്റെ വാക്കുകളായിരിക്കാം ഏട്ടത്തിയമ്മയുടെ കരച്ചിൽ ദൈവം കണ്ടു. "അഞ്ജലി "എന്ന ഏട്ടന്റെ മോൾക്ക് ഇപ്പോൾ മൂന്നു വയസ്സ് പ്രായമുണ്ട്.നിന്റെ പേര് ചൊല്ലി അവളെ വിളിക്കാൻ പറഞ്ഞതും.നിന്നെ തിരികെ വിളിക്കാൻ എന്നെ നിര്‍ബന്ധിച്ചതുമെല്ലാം നിന്റെ ഏട്ടത്തിയാണ്...

നീ പോയതിൽ പിന്നെ ഉമ്മറത്തെ ചാരുകസേരയിൽ ജീവിതം ഹോമിച്ചു കൊണ്ടിരുന്ന അച്ഛൻ വീട്ടിലെ പുതിയ അഥിതിയുടെ വരവോടെ ജീവിതത്തിലേക്ക് തിരികെ നടന്നു.വീട്ടിലെ സന്തോഷങ്ങൾ പൂർണമാവാൻ നീ കൂടെ വേണം.ഇന്നും നിന്നെയും നോക്കി ഉമ്മറത്തു രണ്ടു കണ്ണുകൾ കാത്തിരിപ്പുണ്ട്.
" മക്കളോട് ക്ഷമിക്കാൻ അച്ഛനല്ലേ കഴിയൂ.."
എന്ന സ്നേഹമന്ത്രവുമായി....
മകളേ... നീ തിരികെ വരണം,കാലം മായ്ക്കാത്ത മുറിവുകൾ ഒന്നും തന്നെ ദൈവം ആരുടേയും മനസ്സിനു നൽകില്ല.നീ അന്ന് തള്ളിപ്പറഞ്ഞപ്പോൾ ഉപേക്ഷിച്ചത് മനസു കൊണ്ടല്ല.ഇന്നും ചേർത്ത് പിടിച്ചിട്ടുണ്ട് ഓർമകളിൽ നിന്റെ ആ വലതു കൈതലം, ആളുകൾക്ക് മുന്നിൽ വര്‍ഷങ്ങളോളം കുനിഞ്ഞ ശിരസ്സുമായി ഏട്ടൻ നടന്നപ്പോഴും ,ചോദ്യങ്ങളെ അഭിമുകീകരിക്കാൻ ത്രാണിയില്ലാത്ത അച്ഛൻ വീട്ടിൽ ഒതുങ്ങിയപ്പോഴും, ഉള്ളിൽ നിന്നോടുള്ള സ്നേഹം തീക്കനൽ പോലെ ജ്വലിച്ചിട്ടേ ഉള്ളൂ....

ഇത്രയും നിന്നെ സ്നേഹിച്ച ഞങ്ങളോട് നിന്റെ പ്രണയം തുറന്നു പറഞ്ഞിരുന്നു എങ്കില്‍ മോളുടെ ഇഷ്ടത്തിനു എതിര് നില്‍ക്കുവാന്‍ കഴിയുമോ ഞങ്ങള്‍ക്ക് ..??
ഒന്നും മിണ്ടാതെ ഒരു കടലാസ് വരിയില്‍ വിടപറയല്‍ ചൊല്ലി നീ പോയപ്പോള്‍ "വാസവന്റെ മകള്‍ ഒളിച്ചോടി" എന്ന് നാട്ടുകാര്‍ പരിഹാസപൂര്‍വ്വം പറഞ്ഞു നടന്നപ്പോള്‍ അച്ഛനും എനിക്കുമൊക്കെ ദേഷ്യം തോന്നിയത് സത്യമാണ്.വെറും മഴപ്പാറ്റയുടെ ആയുസ്സ് മാത്രമുള്ള ദേഷ്യം.എന്റെ മകളെ നാട്ടുകാര്‍ വെറും ചാട്ടകാരി ആയി കണ്ടപ്പോള്‍ തോന്നിയ ദേഷ്യം.
അതൊക്കെ മഴ പെയ്തു കഴിഞ്ഞ പോലെ എന്നേ തോര്‍ന്നു കഴിഞ്ഞിരിക്കുന്നു.....

മോളേ....ഇതൊരു കടലാസ് തുണ്ടല്ല ഞങ്ങളുടെ മനസാണ്... തിരികെ വരണം നീ... നമുക്ക് മാത്രം വേണ്ടി ജീവിക്കുന്ന ജീവിതങ്ങളെ കാണാതെ പോകരുത് നീ.... തിരികെ വരുന്നതും കാത്ത് നിന്റെ മാത്രം.....
ഏട്ടൻ.....
നീ അമ്മ...,നീ പത്നി...,
നീ പുത്രി..., നീ ഭൂമി....,
നീ ശക്തി....,
നീയെന്റെ രക്തമെന്‍.... പെങ്ങള്‍ നീ....!!
നീ പുത്രി..., നീ ഭൂമി....,
നീ ശക്തി....,
നീയെന്റെ രക്തമെന്‍.... പെങ്ങള്‍ നീ....!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ