2018, മേയ് 24, വ്യാഴാഴ്‌ച

നിപയും വവ്വാലും പിന്നെ മുതലെടുപ്പുകാരും

'നിപ' വൈറല്‍ പനി ബാധിച്ചു പത്തോളം ജീവനുകള്‍ പൊലിഞ്ഞു പോയപ്പോഴും വീണ വായിക്കുന്നവരും മുതലെടുപ്പ് നടത്തുന്നവരുമായ ചില മാന്യ ദേഹങ്ങള്‍ ഇവിടെയുണ്ട്.
വൈദ്യ ശാസ്ത്രത്തിന്റെ വിലയിരുത്തലുകളില്‍ രോഗ കാരണങ്ങളില്‍ 'വവ്വാല്‍' ഒരു കാരണമായി വന്നപ്പോള്‍ വവ്വാലിന് വേണ്ടി കത്തുകള്‍ എഴുതുന്നവര്‍,വവ്വാലിനു വേണ്ടി വിലപിക്കുന്നവര്‍,വവ്വാല്‍ ആട്ടിയ പഴങ്ങളുടെ ഗൃഹാതുരത വിളബുന്നവര്‍,വവ്വാല്‍ ചപ്പിയ മാമ്പഴം കഴിച്ചു സ്വയം ആള്‍ദൈവം ചമഞ്ഞു വൈദ്യ ശാസ്ത്രത്തെ വെല്ലുവിളിക്കുന്നവര്‍ .....
ഹോ ഭയങ്കരം തന്നെ ..!
രോഗകാരണം കണ്ടെത്താതെ വൈദ്യ ശാസ്ത്രം പരക്കം പായുമ്പോള്‍ സംശയം തോന്നുന്ന പലതിനും വിലക്ക് ഏര്‍പ്പെടുത്തും.വവ്വാലിനെ കൂട്ട കുരുതി ചെയ്യണം എന്നല്ല അവര്‍ പറയുന്നത്.വവ്വാല്‍ ആട്ടിയ ഫലങ്ങള്‍ ഭക്ഷിക്കരുത് എന്ന നിസ്സാര കാര്യമാണ് ജനങ്ങളോട് പറഞ്ഞത്.അത് നടപ്പില്ലാക്കാന്‍ എന്താണ് നിങ്ങള്‍ക്ക് മടി ...??
ഇന്ന് എത്ര പേര്‍ മരങ്ങള്‍ക്ക് താഴെ വവ്വാലും ,
അണ്ണാനും കഴിച്ചതിന്റെ ബാക്കിക്ക് വേണ്ടി ഉറ്റു നോക്കിയിരിക്കുന്നു എന്നെനിക്കു അറിയില്ല .കവി ഭാവനയില്‍ മാത്രം ഒതുങ്ങുന്ന ഗ്രാമീണതയൊക്കെ ഇന്ന് രോഗശയ്യയില്‍ ആണെന്ന് ചോറു ഭക്ഷിക്കുന്ന എല്ലാവര്‍ക്കും അറിയാം.ശീതീകരണ മുറികളില്‍ ഇരുന്നു ഇറക്കുമതി ഫലങ്ങള്‍ ഭക്ഷിച്ചു ജീവിക്കുന്ന സമൂഹം വവ്വാല്‍ ഫലത്തിന്റെ ഗൃഹാതുരതയെ പറ്റി പോസ്റ്റുകള്‍ എഴുതി ഒട്ടിക്കുന്നതിന്റെ ടെക്നിക്ക് പിടി കിട്ടുന്നില്ല.എന്തെരോ ആകട്ടെ.
വവ്വാലിന് വേണ്ടി കവിതകള്‍ ചമക്കുവാന്‍ നമുക്കു എന്ത് യോഗ്യതയാണുള്ളത്...??
ഇന്ന് തീന്‍ മേശകളില്‍ പാതി ഭ്രൂണമായ മുട്ട,ആട് ,
കോഴി,പോത്ത്,പശു ,പന്നി അങ്ങനെ തുടങ്ങുന്ന മാംസാഹാരങ്ങളും ,സസ്യാഹരങ്ങളും ഒക്കെ ആയി ജീവനുകളെ വേവിച്ചും,ചുട്ടും ,പൊരിച്ചും ഒക്കെ തിന്നോടുക്കി ശരീരം പുഷ്ടിപ്പെടുത്തുന്ന മനുഷ്യന് മറ്റു ജീവികളെ കുറിച്ച് സംസാരിക്കാന്‍ എന്ത് യോഗ്യതയാണുള്ളത് ..??
എല്ലാത്തിനും ജീവന്‍ തന്നെയല്ലേ ..??
ജീവനില്ലാത്ത വസ്തുക്കളെ നാം ഭക്ഷിക്കുന്നതുമില്ല ..!!
അതു കൊണ്ട് വവ്വാലിന് വേണ്ടി മുതല കണ്ണുനീര്‍ പൊഴിക്കുന്ന തരികിട പരിപാടി അവസാനിപ്പിക്കുക.
സ്വയം പ്രഘ്യാപിത മാനുഷിക രക്ഷകര്‍ ആയും,
ആള്‍ദൈവങ്ങള്‍ ഒക്കെയായി ഓരോ അവതാരങ്ങള്‍ പിറവിയെടുക്കാറുണ്ട്.ഇത്തരം വ്യക്തികളുടെ ഒരേ ഒരു ലക്‌ഷ്യം, കുറച്ചു മലം വാരി ഭക്ഷിച്ചിട്ടു ആയാലും വേണ്ടിയില്ല തനിക്കൊന്നു പ്രശസ്തന്‍ ആകണം എന്ന് മാത്രം.അത്തരം വ്യക്തികള്‍ ആത്മീയമായും,ആതുര സേവന്മായും.കപട വൈദ്യന്മാര്‍ ആയുമൊക്കെ നമ്മുടെ സമൂഹത്തില്‍ കുടിയിരുപ്പുണ്ട്.
ഇത്തരം കച്ചവടം നടത്തുന്ന നികൃഷ്ട വൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന മനുഷ്യ ദൈവങ്ങളെ ഗുണദോഷിക്കുന്നതില്‍ കാര്യമില്ല. എന്നാല്‍ മണ്ണെണ്ണ വിളക്കു കാണുമ്പോള്‍ സൂര്യനുദിച്ചെന്നു കരുതി പാഞ്ഞടുക്കുന്ന ഈയാമ്പാറ്റകളെപ്പോലുള്ള നമ്മുടെ സാധാരണക്കാരായ മനുഷ്യരെ ഒന്നു ബോധവല്‍ക്കരിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു...
ആയുര്‍വേദത്തിലെ കപട വൈദ്യന്മാരെ പോലെ ആധുനിക വൈദിക ശാസ്ത്രത്തെ വ്യഭിചരിക്കുന്ന ഹൈ ടെക്ക് പുണ്യാളന്മാരും ധാരാളം അരങ്ങു വാഴുന്നുണ്ട്.
ലാഭം കൊയ്യുവാന്‍ പുതിയ വൈറസ്സുകള്‍ കണ്ടു പിടിച്ചു ആളുകളെ കൊന്നൊടുക്കിയ ശേഷം പ്രതിരോധ വൈറസ്സുകള്‍ കമ്പോളങ്ങളില്‍ വിറ്റഴിച്ചു ലാഭം കൊയ്യുന്ന മരുന്ന് കച്ചവടക്കാര്‍....,
വര്‍ഷങ്ങളുടെ പരീക്ഷണങ്ങളിലൂടെ മാത്രം രൂപപ്പെടുത്തി എടുക്കുന്ന മരുന്നുകള്‍ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പ്രയോഗിക്കപ്പെടുന്നു..അവിടെ ഒരു വ്യക്തിയുടെ സമ്മതപത്രം അനിവാര്യമാണ്.
കാലങ്ങളുടെ കാത്തിരിപ്പിനു തങ്ങളുടെ ലാഭം വിട്ടു കൊടുക്കാതെ..വ്യാജ procedures സൃഷ്ടിച്ചു ആശുപത്രികളെ കൂട്ട് പിടിച്ചു ഒരു സമ്മതപത്രത്തിന്റെയും അകമ്പടിയില്ലാതെ നേരിട്ട് മനുഷ്യനിലേക്ക് പ്രയോഗിക്കുന്ന ചില മള്‍ട്ടി നാഷണല്‍ മെഡിക്കല്‍ കൊലയാളികള്‍ .....,
അമിത ലാഭം നേടാന്‍ എക്സ്പയറി ഡേറ്റ് കഴിഞ്ഞ മരുന്നുകള്‍ വിപണിയില്‍ പുറം ചട്ട മാറ്റി ഇറക്കുന്ന മരുന്ന് കൂട്ടികൊടുപ്പുകാര്‍ ....,
ഇവിടെ മണല്‍ മാഫിയ, വനം മാഫിയ, കുടിവെള്ള മാഫിയ, സെക്സ്‌ മാഫിയ, ഭൂമാഫിയ തുടങ്ങി വിവിധതരം മാഫിയകള്‍ തഴച്ച്‌ വളര്‍ന്നു. ഇതില്‍ ഏറ്റവും സജീവം മരുന്നു മാഫിയയാണ്‌.
ഇതൊക്കെ ആരോട് ചോദിക്കാന്‍ ..??
ആരുത്തരം പറയാന്‍ ..??
കുത്തക മുതലാളിമാരെ സംരക്ഷിക്കുവാന്‍ ഇന്നലെയും പത്തോളം പേരെ വെടിവച്ചു കൊന്ന തമിഴ് ഭരണകൂടം തന്നെയാണ് ഏറ്റവും അടുത്ത ഉദാഹരണം.
ആയുര്‍വേദം ആയാലും,അലോപ്പതി ആയാലും,ഹോമിയോ ആയാലും കപടന്മാര്‍ എല്ലായിടത്തും പല രൂപങ്ങളില്‍ ജീവിക്കുന്നുണ്ട്.അതൊരു ന്യൂനപക്ഷം മാത്രം.ഭൂരിപക്ഷവും തന്‍റെ കര്‍മ്മത്തില്‍ കൃതൃമം കാണിക്കാത്തവര്‍ തന്നെയാണ്.അതാണല്ലോ നമ്മുടെ സമൂഹത്തിന്റെ ആരോഗ്യപരമായ നിലനില്‍പ്പിന്റെ അടിസ്ഥാനം.
അസുഖം വന്നാല്‍ ആശുപത്രികളില്‍ ഓടി ചെല്ലുന്ന ഓരോ രോഗിയും അവരുടെ ബന്ധുക്കളും ഡോക്ടര്‍മാരില്‍ കാണുന്നത് വിശ്വാസമാണ് ....!
നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ നിങ്ങളുടെ കയ്യില്‍ വിശ്വസിച്ചു ഏല്‍പ്പിക്കുന്നു.ഡോക്ടര്‍മാരെ ദൈവത്തെ പോലെ വിശ്വസിച്ചു ആശുപത്രി വരാന്തകളില്‍ കാത്തിരിക്കുന്നു......
പിന്നെ ചിലര്‍ പറയുന്നു പിണറായി സര്‍ക്കാര്‍ ആണ് ഈ വൈറസ് കൊണ്ട് വന്നതെന്ന്.മറ്റു ചിലര്‍ മോഡിയുടെ കേന്ദ്രം ആണെന്ന്.ഇവരോടൊന്നും ഒന്നും പറഞ്ഞിട്ട് കാര്യമില്ല കാരണം മസ്തിഷ്കത്തെ അടിമപ്പണി ചെയ്യുവാന്‍ വിട്ടിരിക്കുന്ന ഇത്തരം ജന്മങ്ങള്‍ അമ്മ മരിച്ചാലും അച്ഛന്‍ മരിച്ചാലും അതിലും രാഷ്ട്രീയം നോക്കി കരയുന്ന അടിമ ജന്മങ്ങള്‍ തന്നെയാണ്.അവരുടെ ഈ മസ്തിഷ്ക രോഗത്തോടു നമുക്കു ക്ഷമിക്കാം ...
വിവരമില്ലായ്മ ഒരു കുറ്റമല്ലല്ലോ ..??
പാമ്പിന്‍ പൊത്തില്‍ കയ്യിട്ടു കടി ഇരന്നു വാങ്ങുന്ന പ്രവര്‍ത്തികള്‍ ചെയ്യാതെ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന കരുതലുകള്‍ ഓരോ വ്യക്തിയും സ്വീകരിക്കുക.ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മുകരുതലുകള്‍ എടുക്കുക.ഓരോ ജീവനുകളും വിലപ്പെട്ടതാണ്‌.നഷ്ടപ്പെടുന്നവന്റെ വേദന ഒന്ന് കൊണ്ടും നികത്താനും കഴിയില്ല.കിംവദന്തികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക.
.
സാമൂഹിക മാധ്യമങ്ങള്‍ വഴി വൈറല്‍ പനിയെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ ചമച്ചു വെറും സാമൂഹ്യദ്രോഹി ആകാതിരിക്കുക....
ശ്രദ്ധിക്കുക ...

നമ്മളെയും, നമുടെ കൂടെ ഉള്ളവരെയും ...!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...