വെളുത്ത പെണ്ണിനെ തന്നെ കല്യാണം കഴിക്കണം എന്ന് കരുതിയിരുന്ന അവന്‍ തന്‍റെ ജീവിത പ്രാരാബ്ധങ്ങളുടെ വെയില്‍ ചൂടില്‍ വെന്തുരുകി തൊലിനിറം മങ്ങിയപ്പോഴാണ് കറുപ്പായാലും ഒരു പെണ്ണ് മതി എന്ന ഭാര്യാ സങ്കല്‍പ്പത്തില്‍ എത്തിയത് ....,
നിതംബം വരെ മുടിയുള്ള പെണ്ണിനെ കെട്ടി ആ മുടിക്കുള്ളിൽ ഒളിച്ചിരിക്കണം എന്നൊക്കെ സ്വപ്നം കണ്ടിരുന്ന അവന്റെ തലയില്‍ കാലം പകര്‍ന്നു നല്‍കിയ കഷണ്ടി ഉദിച്ചപ്പോള്‍ കഴുത്ത് വരെ മുടിയുള്ള പെണ്ണായാലും മതി എന്ന നിലപാടിൽ എത്തി...,
മെലിഞ്ഞ പെണ്‍കുട്ടിയെ കെട്ടി അവളെയും എടുത്തു കൊണ്ട് നടക്കണം എന്ന് കിനാവ് കണ്ട അവനു പ്രാവാസ ജീവിത സമ്പാദ്യമായ കുടവയര്‍ വന്നപ്പോള്‍
പെണ്ണിന് തടി കുറച്ചു കൂടിയാലും കുഴപ്പമില്ലന്ന തീരുമാനത്തില്‍ എത്തി ....,
പെണ്ണിന് തടി കുറച്ചു കൂടിയാലും കുഴപ്പമില്ലന്ന തീരുമാനത്തില്‍ എത്തി ....,
ഇതൊക്കെ കണ്ട അവന്റെ 'മനസ്സ്' അവനോടു ചോദിച്ചു .....,
പണവും,നിറവും,ഭാരവും,രൂപവും,മുടിയുമൊക്കെ നോക്കി വിലയിരുത്തി കച്ചവടം ഉറപ്പിക്കുവാന്‍ ഇത് 'ഇറച്ചി കച്ചവടം' അല്ലല്ലോ ...കല്യാണമല്ലേ ...??
എന്തായാലും തനിക്കു സ്നേഹിക്കുവാന്‍ അറിയുന്ന ഒരു മനസ്സുണ്ട് അതു കൊണ്ട് നല്ല മനസ്സുള്ള ഒരു പെണ്ണിനെ ഭാര്യയായി തനിക്കു ലഭിക്കണമേ എന്നവന്‍ ദൈവത്തോട് പ്രാര്‍ഥിച്ചു .....,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ