2018, മാർച്ച് 14, ബുധനാഴ്‌ച

കപട പ്രണയം

വെറുതെ വീടിന്റെ ഉമ്മറ കോലായിൽ ഇരുന്നപ്പോഴാണ് പ്രണയം എന്നെ നോക്കി ചിരിച്ചത്...!
അമ്മ ഉണ്ടാക്കി തന്ന കഞ്ഞിയും പയറും കുടിച്ചു ഒരു ഏമ്പക്കവും വിട്ട് ചെറിയൊരു മടിയും പിടിച്ചു സന്തോഷത്തോടെ ഇരുന്ന എന്നെ പ്രണയം മാടി വിളിച്ചു...!
പ്രണയത്തിൽ വീഴാത്ത മനുഷ്യരുണ്ടോ.. ??
ഞാന്‍ കണ്ണടച്ചു, മുഖം തിരിച്ചു, പ്രാരാബ്ധം പറഞ്ഞു, ഉറക്കം നടിച്ചു എന്നിട്ടും പ്രണയം പോയില്ല, പുഞ്ചിരിയോടെ പ്രണയം വീണ്ടും വീണ്ടും എന്നെ വിളിച്ചു.
ഒടുവിൽ ഞാൻ വീടിന്റെ ഉമ്മറം വിട്ട് പ്രണയത്തിന്റെ കൂടെ നടന്നു...!.
യാത്ര പകുതിയിൽ എത്തിയപ്പോൾ കൂടെ നടന്ന പ്രണയത്തെ കാണ്മാനില്ല.. !!
ഞാൻ പരിഭ്രാന്തനായി, നിലവിളിച്ചു,,!!!.
ആര് കേൾക്കാൻ.. ??
ഒടുവിൽ സമയം ഒരുപാട് എടുത്തു ഞാൻ എന്റെ വീടിന്റെ ഉമ്മറപ്പടിയിൽ പഴയത് പോലെ തിരിച്ചെത്താൻ.
അപ്പോഴും അമ്മ ഉണ്ടാക്കിയ ചൂട് കഞ്ഞിയും പയറും എന്നെ കാത്തിരുന്നു....!
മടിച്ചു മടിച്ചു ഇരിക്കുന്നവരെ നിർബന്ധിച്ചു വിളിച്ചു കൊണ്ട് പോയി പാതിയിൽ ഉപേക്ഷിച്ചു പോകുന്നത് ചിലരുടെ പ്രധാന വിനോദമാണ്... !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...