2018, മാർച്ച് 14, ബുധനാഴ്‌ച

ശിവരാത്രി

ലോക നാശം വിതയ്ക്കുവാന്‍ പ്രാപ്തിയുള്ള കാളകൂട വിഷത്തെ പാനം ചെയ്ത പരമശിവനും, പരമശിവന്റെ വായില്‍ നിന്നും ആ വിഷം പുറത്ത് വരാതിരിക്കുവാന്‍ വാ പൊത്തിപ്പിടിക്കുന്ന വിഷ്ണു ഭഗവാനും,തന്റെ ഭര്‍ത്താവിന്റെ ആരോഗ്യവും നില നില്‍പ്പും ഒരു സ്ത്രീയെ സംബന്ധിച്ചടുത്തോളം വളരെ വലുതാണ്‌ അത് താഴെ ഇറങ്ങി പോയാല്‍ അതുണ്ടാക്കുന്ന വിപത്ത് തിരച്ചറിഞ്ഞ ശ്രീ പാര്‍വ്വതി ദേവി കഴുത്തില്‍ നിന്നും താഴെ വരാതിരിക്കാന്‍ കഴുത്തു മുറുകെ പിടിച്ചു രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചു നടത്തിയ ഈ അത്യപൂര്‍വ നിമിഷങ്ങള്‍.ശിവരാത്രിയുടെ പിന്നിലുള്ള നന്മയുടെ കഥ ഇതാണ്.
കഥ സത്യമായിരിക്കാം മിഥ്യ ആയിരിക്കാം അതിന്റെ ശാസ്ത്രീയ പരീക്ഷണത്തിലേക്ക് പ്രവേശിക്കേണ്ട.
സ്വന്തം ജീവന്‍ ബലി കൊടുത്തും ഈ സമൂഹത്തെ രക്ഷിക്കേണ്ടതാണ് എന്ന ഒരുപദേശം ഈ കഥയില്‍ ഉണ്ട്.അത് തീവ്രവാദമായാലും മിതവാദമായാലും സമൂഹത്തിനെതിരെ ഭീഷണി വരുമ്പോള്‍ അതിനെ നേരിടാന്‍ ഈ ശിവ പുരാണ കഥ ഉപയോഗപെടുമെങ്കില്‍ സമൂഹത്തിന്റെ പുരോഗതിക്കു വിനിയോഗിക്കാം.
ബോധരഹിതനായി കെട്ടിടത്തിന്റെ മുകളില്‍ നിന്നും റോഡിലേക്ക് വീണു പാതി ജീവനില്‍ കിടക്കുന്ന ശരീരത്തെ ആശുപത്രിയില്‍ പോലും കൊണ്ട് പോകാതെ നിസ്സംഗതരായി നടന്നു പോകുന്ന സമൂഹത്തെ കുറച്ചു നാള്‍ മുന്പ് നാമെല്ലാം ക്യാമറയില്‍ കണ്ടു .അത്രേയുള്ളൂ നമുക്കെല്ലാം സഹജീവികളോടുള്ള പ്രതിപത്തി .
ഇന്നത്തെ ജനതയുടെ മനോഭാവങ്ങള്‍ മാറിയിരിക്കുന്നു,
ഒരു പിഞ്ചു കുഞ്ഞു വെള്ളത്തില്‍ വീണു പിടയുന്നത് കാണുമ്പോള്‍...,
അയല്‍ വാസിയുടെ വീട് തീ പിടിക്കുമ്പോള്‍...,
തന്നെ പോലെ ഒരു സഹജീവി റോഡപകടത്തില്‍ പെട്ട് ജീവന് വേണ്ടി മല്ലടിക്കുംബോളും....,
മാനത്തിന് വേണ്ടി ഒരു സ്ത്രീ യാജിക്കുമ്പോഴും..., അതൊക്കെ മൊബൈലില്‍ പകര്‍ത്തി ഷെയര്‍ ചെയ്യാന്‍ ആണ് ഇന്നത്തെ തലമുറയ്ക്ക് താല്പര്യം.
സഹജീവികളോട് കരുണ കാണിക്കണം അല്ലെങ്കില്‍ സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്നത് ഓരോ പുരാണ കഥകളിലും കാണുവാന്‍ കഴിയും .വെറും കഥകളായി വായിച്ചു തള്ളാതെ അതിലെ യാഥാര്‍ഥ്യം കൂടി ഉള്‍കൊള്ളണം.
'ഓം നമ ശിവായ ...!'

എല്ലാ സുഹൃത്തുക്കള്‍ക്കും ശിവരാത്രി ആശംസകള്‍ ..!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...