വൈകുന്നേരത്തെ സൂര്യന് വൈഡൂര്യ ഭംഗിയാണ്... മുറ്റത്തു നിൽക്കുന്ന താളി മാവിന്റെ ഇലകൾക്കിടയിലൂടെ അയാളുടെ മുഖത്തേയ്ക്കു നേർത്ത നൂലിൽ കോർത്ത പോലെ വെളിച്ചം അരിച്ചിറങ്ങി വന്നടിച്ചു.
ഏറെ നേരമായി ഉമ്മറത്ത് ആ ഇരുപ്പ് തുടങ്ങിയിട്ട്, അതൊരു പതിവാണിപ്പോൾ.കയ്യിൽ ഒരു പുസ്തകവുമുണ്ട്. പ്രവാസി മലയാളിയായ ബിജു ആന്റണിയെഴുതിയ "ഷാഡോസ് ലൈ " എന്ന ഇംഗ്ലീഷ് നോവലാണ്.അമ്പതുകളിലെ കേരളീയ ജീവിതം പ്രമേയമാക്കിക്കൊണ്ടുള്ള ഒരു നോവൽ. പ്രഭാത സഞ്ചാരത്തിനിടയിൽ പരിചയപ്പെട്ടൊരു സുഹൃത്തിന്റെ വക സമ്മാനമായിരുന്നു ആ പുസ്തകം. ഗ്രാമത്തിലെ കൊലപാതകങ്ങളും അതിലൊളിച്ചിരിക്കുന്ന നിഗൂഢതകൾ കണ്ടെത്തുന്നതുമാണ് ഇതിവൃത്തം.പൊതുവേ ത്രില്ലിംഗ് നോവലുകളോട് ആസക്തി ഉള്ളതിനാൽ ഒറ്റ ഇരുത്തത്തിൽ അയാള് അത് വായിച്ചു തീർത്തു..

ജീവിതത്തിന്റെ സായാഹ്നമായിരുക്കുന്നു.... ബാധ്യതകളെല്ലാം കഴിച്ചു അസ്തമയത്തെ കാത്തിരിക്കുന്നത് നീണ്ടൊരു വഴിയാത്രക്കാരന്റെ അക്ഷമയോടെ തന്നെയാണ് തനിക്കപ്പോൾ എന്നയാൾക്ക് തോന്നി ,പെട്ടെന്ന് തുറന്നിട്ട ഗേറ്റിലൂടെ ആരോ ഓടി പോകുന്നത് പോലെ തോന്നി. പ്രായം കണ്ണിന്റെ കാഴ്ചകളെ മറച്ചതിനാൽ അവ്യക്തമായി മാത്രം കണ്ട രൂപം തോന്നൽ മാത്രമാകുമെന്നയാൾ വിചാരിച്ചു....
എന്നാൽ തുടർന്നുള്ള ദിവസങ്ങളിലുംഅത് തുടർന്നപ്പോൾ ആരാണെന്നറിയാൻ അയാളൊരു ശ്രമം നടത്തി.മോഷ്ടാക്കൾ ആരെങ്കിലുമായിരിക്കുമോ.. ?? ചോദ്യങ്ങൾ ഒരുപാടുണ്ടായി മനസ്സിലെങ്കിലും അയാൾ നീണ്ടു കിടക്കുന്ന തന്റെ പുരയിടത്തിന്റെ ഒരു കോണിൽ ആ രൂപത്തിനു വേണ്ടി കാത്തിരുന്നു.

സൂര്യൻ ഓറഞ്ചു നിറമണിഞ്ഞു ആഴിയിലേക്കു ഊളിയിടാൻ ഇറങ്ങിയ നേരത്ത് ദിനവും പതുങ്ങി പോകുന്ന ആ അവ്യക്തരൂപത്തെ അയാൾ പിടികൂടി. പത്തു പന്ത്രണ്ടു വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഒരു പയ്യൻ, ഓടിപ്പോകാതിരിക്കാൻ അവന്റെ കയ്യിൽ പിടിച്ചു രൂക്ഷമായി നോക്കികൊണ്ട് അയാൾ അലറി.
"ആരാടാ നീ ..... ???
എവിടെയാ നിന്റെ വീട്.... ??
എന്തിനിവിടെ വന്നു..... ???
മാങ്ങയും തേങ്ങയുമൊക്കെ മോഷ്ടിക്കാൻ അല്ലെ..? നിന്നെ ഞാൻ പോലീസിൽ ഏൽപ്പിക്കും..."
എവിടെയാ നിന്റെ വീട്.... ??
എന്തിനിവിടെ വന്നു..... ???
മാങ്ങയും തേങ്ങയുമൊക്കെ മോഷ്ടിക്കാൻ അല്ലെ..? നിന്നെ ഞാൻ പോലീസിൽ ഏൽപ്പിക്കും..."
തുരുതുരാ ചോദ്യങ്ങൾ എറിഞ്ഞ അയാളുടെ ക്രോധം പൂണ്ട കണ്ണുകൾ കണ്ടു ഭയന്ന അവൻ അയാൾക്ക് നേരെ ദീനമായി നോക്കികൊണ്ട് കരഞ്ഞു പറഞ്ഞു
" മാമാ...എന്നെ പോലീസിൽ ഏൽപ്പിക്കല്ലേ...
ഞാൻ കള്ളനല്ല... മോഷ്ടിക്കുവാനും അല്ല വന്നത്.ഞാനെന്റെ അച്ഛന്റെ കുഴിമാടത്തില്‍ പൂക്കള്‍ വയ്ക്കാനും തിരികള്‍ തെളിയ്ക്കാനും വന്നതാണ് ..."
ഞാൻ കള്ളനല്ല... മോഷ്ടിക്കുവാനും അല്ല വന്നത്.ഞാനെന്റെ അച്ഛന്റെ കുഴിമാടത്തില്‍ പൂക്കള്‍ വയ്ക്കാനും തിരികള്‍ തെളിയ്ക്കാനും വന്നതാണ് ..."
നിന്റെ അച്ഛന്റെ കുഴിമാടം എന്റെ
പുരയിടത്തിലോ....??
അയാൾ പിന്നെയും അലറി. ദൈന്യത കലർന്ന കണ്ണുകൾ നിറഞ്ഞു കണ്ണുനീർ അവന്റെ കവിളിലൂടെ ഒലിച്ചിറങ്ങി
പുരയിടത്തിലോ....??
അയാൾ പിന്നെയും അലറി. ദൈന്യത കലർന്ന കണ്ണുകൾ നിറഞ്ഞു കണ്ണുനീർ അവന്റെ കവിളിലൂടെ ഒലിച്ചിറങ്ങി
"അതെ ...നിങ്ങൾ വാങ്ങും മുന്നേ ഇത് ഞങ്ങളുടെ പുരയിടമായിരുന്നു.അച്ഛൻ ചെറിയൊരു കട നടത്തി അത് നഷ്ടത്തിലായപ്പോൾ കടങ്ങൾ ഒരുപാടുണ്ടായപ്പോൾ അതൊന്നും താങ്ങാൻ പറ്റാതെ വിഷം കഴിച്ചു മരിച്ചു.ആ ബാധ്യതകൾ തീർക്കാൻ വേണ്ടി അമ്മ ഈ വീടും പുരയിടവും ഒക്കെ പലിശക്കാരൻ കരുണാകരന് എഴുതി നൽകി , അച്ഛന്റെ കുഴിമാടം ദാ അവിടെയാണ്...."
വള്ളിപ്പടർപ്പുകൾ പടർന്നു കിടക്കുന്ന ഒരിടത്തേക്ക് അവൻ വിരൽ ചൂണ്ടി.അവന്റെ കൈകളിൽ നിന്നും അയാൾ കൈകൾ മാറ്റി,അവൻ അവിടെയ്ക്കു നടന്നു പിറകിൽ ആയാളും.വള്ളിപ്പടർപ്പുകൾക്കിടയിൽ വാടിയ പൂക്കൾക്ക് കീഴിൽ ഒരു കുഴിമാടം.അവൻ തുടർന്നു....
"ഞങ്ങളിതു വിറ്റ ശേഷവും ഞാൻ എല്ലാ ദിവസവും വൈകിട്ട് ഇവിടെ വരാറുണ്ട്,തിരിവയ്ക്കാറുണ്ട്..." ഓടിച്ചെന്നു കാടു പിടിച്ചു കിടന്ന തെങ്ങിന്റെ മറുവശത്തു ഒളിപ്പിച്ചുവച്ചൊരു ചെറിയ മൺചിരാതുമായി അവനെന്റെ മുന്നിൽ വന്നു നിന്നു.
"ദാ... ആ അരമതിൽ ചാടിയാണ് ഞാനിങ്ങോട്ടു വരുന്നത്,തിരികെ പോകാൻ ഇരുട്ടായതു കൊണ്ടാണ് ആരും കാണാതെ മുന് വശത്ത് കൂടി ഓടി പോകുന്നത്, വിളക്ക് തെളിയിക്കാതെ ആളനക്കമില്ലാതെ അനാഥമായി കിടക്കുന്ന കുഴിമാടത്തില് വന്നിരുന്നു ആത്മാക്കൾ ഇരുട്ടിൽ കരയുമത്രെ ...!
എന്റെ അച്ഛൻ പാവമായിരുന്നു.അച്ഛൻ ആരുമില്ലാതെ കരയാതെ ഇരിക്കാനാ ഞാനിങ്ങനെ ചെയ്യുന്നേ....
പ്രിയപ്പെട്ടവരുടെ കാലടിയുടെ ഒച്ച കേൾക്കാനും വിശേഷങ്ങൾ അറിയാനും കൊതിയോടെ ആത്മാക്കൾ കാത്തിരിക്കും,ആരും വരാനില്ലാത്ത ആത്മാവ് കുഴിമാടത്തിൽ പൊട്ടിക്കരയും എന്നു അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. എന്നും 'അമ്മ അച്ഛന്റെ കുഴിമാടത്തിൽ വിളക്കു കൊളുത്താത്തതു കൊണ്ട് ആത്മാവ്സങ്കടപ്പെടുന്നുണ്ടാവും എന്ന് പറഞ്ഞു കരയും. പക്ഷെ ഞാനിങ്ങനെ വന്നു വിളക്കുകൊളുത്തുന്നതും പ്രാർത്ഥിക്കുന്നതും അമ്മയ്ക്കറിയില്ല.അറിഞ്ഞാൽ അമ്മയെന്നെ തല്ലും അന്യരുടെ അനുവാദമില്ലാതെ പുരയിടത്തിൽ കയറിയതിനു. മാമൻ ഇത് ആരോടും പറയല്ലേ...."

ഇത്രയും പറഞ്ഞു കണ്ണ് തുടച്ചു കൊണ്ട് അവൻ കുഞ്ഞു കരങ്ങൾ അയാൾക്ക് നേരെ കൂപ്പി ഒരു യാചകനെപോലെ നിന്നു.പക്ഷെ അവൻ പറഞ്ഞ ചില വാക്കുകൾ ചാട്ടുളി പോലെ അയാളുടെ ഹൃദയത്തിൽ കൊണ്ട് അവിടം മുറിഞ്ഞു ചോരയൊഴുകി....
" പ്രിയപ്പെട്ടവരുടെ കാലടിയുടെ ഒച്ച കേൾക്കാനായി ആത്മാവ് കാത്തിരിക്കുമത്രേ ..."
കണ്ണുകൾ നിറയാതിരിക്കാൻ ഏറെ ശ്രമിച്ചെങ്കിലും അതിൽ പക്ഷെ നനവു പടർന്നു.അവനെ ചേർത്ത് നിർത്തിക്കൊണ്ട് അയാള് പറഞ്ഞു ...
" പ്രിയപ്പെട്ടവരുടെ കാലടിയുടെ ഒച്ച കേൾക്കാനായി ആത്മാവ് കാത്തിരിക്കുമത്രേ ..."
കണ്ണുകൾ നിറയാതിരിക്കാൻ ഏറെ ശ്രമിച്ചെങ്കിലും അതിൽ പക്ഷെ നനവു പടർന്നു.അവനെ ചേർത്ത് നിർത്തിക്കൊണ്ട് അയാള് പറഞ്ഞു ...
"നീ നല്ലൊരു മകനാണ്....!
പേടിക്കാതെ ഇനി എപ്പോഴും വന്നു നിനക്കിവിടെ തിരി വയ്ക്കാം.... പ്രാർഥിക്കാം.... ആരും തടയില്ല.
ഈ കുഴിമാടത്തിന്റെ പുറത്തെവള്ളിപ്പടർപ്പൊക്കെ നമുക്ക് മാറ്റണം. ഞാനും കൂടാം...."
പേടിക്കാതെ ഇനി എപ്പോഴും വന്നു നിനക്കിവിടെ തിരി വയ്ക്കാം.... പ്രാർഥിക്കാം.... ആരും തടയില്ല.
ഈ കുഴിമാടത്തിന്റെ പുറത്തെവള്ളിപ്പടർപ്പൊക്കെ നമുക്ക് മാറ്റണം. ഞാനും കൂടാം...."
അവന്റെ ശിരസ്സിൽ തലോടികൊണ്ടയാൾ പറഞ്ഞു , അത്ഭുതവും സന്തോഷവും കൊണ്ടാ കുഞ്ഞു മുഖം വിടർന്നു.നിക്കറിന്റെ പോക്കറ്റിൽ കയ്യിട്ടു വഴിയരികത്തു നിന്നും പറിച്ചെടുത്ത കുറച്ചു പൂക്കൾ അവൻ അച്ഛനുറങ്ങുന്ന മണ്ണിലേക്കിട്ടു.ഒളിപ്പിച്ചു വച്ച എണ്ണയും തിരിയുമെടുത്ത് ആ മൺചിരാതും കൊളുത്തി കണ്ണടച്ച് പ്രാർഥിച്ചു..ഇതൊക്കെ കണ്ടു നിശബ്ദം നിന്ന അയാളുടെ കണ്ണിലൂടെ നിയന്ത്രണമില്ലാതെ കണ്ണുനീർ ഒഴുകിയിറങ്ങി...
തിരികെ നടക്കുമ്പോഴും അയാളുടെ മനസ്സിലേറ്റ മുറിവിൽ നിന്നും രക്തം നിലച്ചിട്ടുണ്ടായിരുന്നില്ല. യാത്രപറഞ്ഞു അവൻ പോയി .
രാത്രി കിടക്കുമ്പോൾ ഭാര്യയോടായി പറഞ്ഞു
"മേരി...നമുക്ക് നാളെ കതിരൂർ വരെയൊന്നു പോകണം..."
തലയാട്ടി സമ്മതിച്ചെങ്കിലും മേരിക്ക് അത്ഭുതമായിരുന്നു.അനന്തനില്‍ നിന്നും അങ്ങനെ ഒന്ന് ഇന്നേവരെ കേട്ടിട്ടില്ല.മുപ്പത്തിനാലു വര്‍ഷം നീണ്ട ദാമ്പത്യത്തിനിടയിൽ അന്യജാതിക്കാരിയായ തന്നെ വിവാഹം കഴിച്ചതു കൊണ്ടു കതിരൂർ എന്ന വലിയ നായർ തറവാട്ടിൽ നിന്നും പടിയിറങ്ങേണ്ടി വന്ന അനന്തൻ പിന്നീട് ഒരിക്കൽ അമ്മയുടെ മരണമറിഞ്ഞാണ് അവിടേക്ക് പോയത്. പിന്നൊരിക്കലും ആ വീടിനെക്കുറിച്ചു ഒന്നും സംസാരിച്ചിട്ടില്ല.അങ്ങനെ ഓരോന്നും ആലോചിച്ചു കിടക്കെ നിദ്ര അവളെ പുൽകി...

വെളുപ്പിന് തന്നെ അവർ അവിടേക്ക് പുറപ്പെട്ടു... കോടമഞ്ഞിനേയും പുലർകാറ്റിനെയും വകഞ്ഞു മാറ്റി കാർ ചീറിപ്പാഞ്ഞു. ചിന്താവിഷ്ടനായി അയാൾ കാറിന്റെ പുറകു വശത്തു ചാഞ്ഞു കിടന്നു. ഓർമയിലേക്ക് മടങ്ങി പോകും പോലെ ..ഇടയ്ക്ക് വഴിയരികിൽ നിന്നും പ്രഭാത ഭക്ഷണവും കഴിച്ചവർ യാത്ര തുടർന്നു. ഉച്ചയോടെ തടിയിൽ 'കതിരൂർ' എന്ന് തടിയിൽ കൊത്തിയ വലിയ മുൻവാതിലിൽ എത്തി. അയാൾ പതിയെ തറവാടുമുറ്റത്തേയ്ക്കു നടന്നു കയറി. താൻ പിച്ചവച്ചു നടന്ന തന്റെ തറവാട് ആകെ മാറാലയും കാട്ടുവള്ളികളും പടർന്നു കയറിയെങ്കിലും തറവാടിന്റെ തലയെടുപ്പിനു കുറവൊന്നുമില്ല.അയാളുടെ മുന്നിലൂടെ ഒരുപാട് മുഖങ്ങൾ ഓടി മറഞ്ഞു കൂടെ ഓർമകളും...
പിച്ചകവും,തെറ്റിയും,അരുളിയും,മുല്ലയും,തുളസിയും നിറഞ്ഞു നിന്ന തറവാടിന്റെ മുറ്റം കാട്ടുചെടികൾ സ്ഥാനക്കുറപ്പുച്ചിരിക്കുന്നു .മേരിയെ കല്യാണം കഴിച്ചതിന്റെ അന്ന് തന്നെ പുറത്താക്കി അച്ഛൻ മുറ്റത്തു നട്ട തെങ്ങു ഒരുപാട് വളർന്നിരിക്കുന്നു,ഒരുപാട് ആത്മാക്കൾ ഉറങ്ങുന്ന തന്റെ നാഗക്കാവിലേക്കു അയാൾ നടന്നു കയറി ...
ദേവതാസങ്കൽപ്പങ്ങൾ നിറഞ്ഞു നിൽക്കുന്ന മരക്കൂട്ടങ്ങൾക്കിടയിലൂടെ അയാൾ തെല്ലും ഭയമില്ലാതെ നടന്നു.ദാശാബ്ദങ്ങൾക്കു ശേഷം പുതിയ അതിഥിയുടെ വരവറിഞ്ഞ ആല്മരത്തിലെ വവ്വാൽ കൂട്ടങ്ങൾ നിലവിളിച്ചു കൊണ്ട് വട്ടം ചുറ്റി പറന്നെങ്കിലും ആരുടെയോ ശാസന കിട്ടിയ കൊച്ചു കുട്ടികളെ പോലെ അവ അനുസരണയുള്ളവരായി നിശബ്ദരായി,വന്മരങ്ങളുടെയും ചെറുമരങ്ങളുടെയും, ഔഷധസസ്യങ്ങളുടെയും കലവറയാണ് തങ്ങളുടെ കാവ്, താൻ പോകുന്നതു വരെ വർഷത്തിൽ ഒരിക്കൽ കാവിൽ ഉത്സവമാണ്. തറവാട്ടിലുള്ളവർ മാത്രം പങ്കെടുക്കുന്ന ഉത്സവം "തിറയാട്ടം" ഉത്സവത്തിനു പ്രധാനമാണ് .അയാളുടെ കണ്ണിലൂടെ ആ കാഴ്ചകൾ മിന്നി മറഞ്ഞു.....
ആല്മരവും, യക്ഷിയെ തളച്ച കാഞ്ഞിരവും, ഗന്ധർവനുറങ്ങുന്ന പാലമരവും,ഇലഞ്ഞി, വെട്ടി, താന്നി, ഇലവംഗം, എന്നീ മരങ്ങൾ നട്ടുച്ചയിലും കാവിൽ ഇരുട്ടിന്റെ പ്രതീതി ഉളവാക്കി കാലങ്ങൾക്കിപ്പുറവും അങ്ങനെത്തന്നെയുണ്ട്...
ആല്മരവും, യക്ഷിയെ തളച്ച കാഞ്ഞിരവും, ഗന്ധർവനുറങ്ങുന്ന പാലമരവും,ഇലഞ്ഞി, വെട്ടി, താന്നി, ഇലവംഗം, എന്നീ മരങ്ങൾ നട്ടുച്ചയിലും കാവിൽ ഇരുട്ടിന്റെ പ്രതീതി ഉളവാക്കി കാലങ്ങൾക്കിപ്പുറവും അങ്ങനെത്തന്നെയുണ്ട്...
ഇടയ്ക്ക് എപ്പോഴോ ചെറിയൊരു അനക്കം കേട്ടയാൾ തിരിഞ്ഞു നോക്കി. തന്നെ തലപൊന്തി നോക്കിയശേഷം പുറ്റിലേക്കു തലതാഴ്ത്തിപ്പോയൊരു നാഗമായിരുന്നു അത്.....
മുത്തശ്ശിയുടെ ചുറ്റിനുമിരുന്ന് മാണിക്യം പേറി നടന്ന നാഗത്താന്മാരുടെ വീരകഥകൾ കേട്ടുവളർന്ന തന്റെ നഷ്ട ബാല്യത്തെയോർത്ത് ആദ്യമായി അയാൾക്ക് നിരാശ തോന്നി.പാമ്പിന്റെ പുറ്റ് തകർത്തയാളുടെ കുടുംബം നശിച്ചതും,പാമ്പിനെ കൊന്നയാളുടെ ദേഹം പാമ്പിന്റെ ദേഹം പോലെയായി മാറിയതും, പാമ്പിൻമുട്ട പൊട്ടിച്ചയാൾക്ക് സന്തതികൾ ഉണ്ടാവാത്തതും... അങ്ങനെ പലതും ആഴത്തിൽ പതിഞ്ഞ കഥകൾ ഇന്നീ രണ്ടാം ബാല്യത്തിലും അതുപോലെ തെളിമയോടെ നിൽക്കുന്നു ...

കാവിന്റെ ഇരുട്ടില് നിന്നും അയാളിറങ്ങി നടന്നു. കാവിലെ കുളം നിറഞ്ഞു തന്നെ കിടപ്പുണ്ട്. "കാവുതീണ്ടിയാൽ കുളം വറ്റും " എന്ന മുത്തശ്ശന്റെ വാക്കയാൾക്ക് ഓര്മ്മ വന്നു , ഇവിടെ കാവ് തീണ്ടാകുളമായി നിറഞ്ഞു കിടക്കുന്നത് പഴമയുടെ ഓർമ്മകൾ തന്നെയാണ്.അയാൾ കുളത്തിലെ പടിക്കെട്ടുകൾ പതിയെ ഇറങ്ങി തന്റെ തൂവാല പടിക്കെട്ടിലേക്കിട്ടയാൾ കുറച്ചുനേരമിരുന്നു. താൻ മേരിയെക്കുറിച്ചു സ്വപ്നം കണ്ടതിനും പ്രണയലേഖങ്ങൾ എഴുതിയതിനുമൊക്കെ മൗനമായി സാക്ഷിയായ കുളവും പടിക്കെട്ടും .
നനുത്ത കാറ്റ് അയാളുടെ നരച്ച മുടിയെ തലോടി കൊണ്ടേയിരുന്നു.അയാൾ പതിയെ എണീറ്റ് പടവുകൾ കയറി. കുളത്തിനു കുറച്ചകലെ ഒരുപാട് ആത്മാക്കൾ അന്ത്യവിശ്രമം കൊള്ളുന്നിടത്തേക്കയാള് നടന്നു.
ചെവിയിൽ ഒരിരമ്പല് പോലെ ആരൊക്കെയോ തനിക്കു ചുറ്റും വന്നുനിന്ന് പരിഭവിക്കുമ്പോലെ, തലോടുംപോലെ, ആശ്ലേഷിക്കുമ്പോലെ, പൊട്ടിക്കരയുംപോലെ ...അയാൾ കുറച്ചുനേരം ആ നിൽപ്പ് തുടർന്നു. 'അമ്മ, അച്ഛൻ, മുത്തശ്ശൻ, മുത്തശ്ശി, സഹോദരങ്ങൾ അങ്ങനെ എല്ലാവരും തന്റെ സാന്നിധ്യം ഇത്രയേറെ കൊതിച്ചിരുന്നോ..?

തന്നെ കാണാനും തന്റെ വിശേഷങ്ങൾ അറിയാനും അവർ ആഗ്രഹിക്കുമ്പോലെ തോന്നി. അയാളുറക്കെ തന്റെജീവിതം അവിടെ ഒരു ചിത്തരോഗിയെപോലെ പറഞ്ഞു തീർത്തു.ആരോ വൈകിട്ട് വിളക്കുവയ്ക്കുന്നുണ്ടെന്നു മനസ്സിലാകാൻ പാകത്തിന് എണ്ണവറ്റാത്ത മൺചിരാതുകൾ അവിടെ നിരന്നിരുന്നു. ആ നട്ടുച്ചയിലും അയാൾ ആ ചിരാതുകൾക്ക് വെളിച്ചം കൊടുത്തു.തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും അച്ഛനമ്മമാരുടെ ആത്മാക്കൾ അടക്കം ചെയ്ത അവിടെ നിന്നയാൾ തന്റെ തെറ്റുകൾക്ക് മാപ്പിരന്നു. ഇനിയൊരിക്കലും കാണില്ലായിരിക്കാം എന്ന വാക്കു ചൊല്ലി കണ്ണുനീരിന്റെ അകമ്പടിയോടെ തിരികെ നടക്കുമ്പോള്‍
"അനന്താ... അച്ഛനുമമ്മയ്ക്കും കുട്ടിയോട് ഒരു വിരോധവുമില്ല.എവിടെയായാലും നന്നായിട്ടിരിക്കണം.പറ്റുമെങ്കിൽ ഇനിയും വരണം. കൂടപ്പിറപ്പുകളെ ചേർത്തു പിടിക്കണം. അവർക്ക് നീയാണ് അച്ഛന്റെ സ്ഥാനത്ത്... "
തൊട്ടു പിറകിൽ നിന്ന് അച്ഛന്‍ പറയും പോലെ അയാൾക്ക് തോന്നി,നരച്ച തലമുടിയെ തഴുകുന്ന കാറ്റ് അമ്മയുടെ സ്നേഹമാണെന്നും. തറവാടിന്റെ പടിയിറങ്ങുമ്പോൾ അയാളുടെ ചുണ്ടിൽ ഒരു മന്ദഹാസമുണ്ടായി.അച്ഛനമ്മമാരുടെ ശാപം തനിക്കിനിയില്ലല്ലോ എന്ന ആശ്വാസവും. കൂടെപ്പിറപ്പുകളിലേക്ക് വേഗമെത്താനുള്ള ആവേശവും .അയാളപ്പോൾ മനസ്സ് കൊണ്ട് നന്ദി പറഞ്ഞു ചെറിയൊരു വാക്ക് കൊണ്ട് തന്റെ ഹൃദയത്തെ കീറി മുറിച്ച ആ ചെറിയ കുട്ടിയോട് ....
ചെമ്മണ്‍പാതകള്‍ പിന്നിട്ടു അയാളുടെ കാര്‍ പാഞ്ഞു കൊണ്ടിരുന്നു ഒപ്പം ഹൃദയവും ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ