പുഞ്ചിരിയുടെ കത്തിമുന കൊണ്ട് എന്റെ നെഞ്ച് കീറിയ സൌഹൃദമായിരുന്നു എനിക്കവന്‍ ....,
ആത്മാവിനെ പുറത്തെടുത്ത ശേഷം അവന്‍ എന്റെ ഇറച്ചിയില്‍ കുത്തി നോവിച്ചു കൊണ്ടേയിരുന്നു ....,
പല്ലുകളും നാവുമിറക്കി കടിച്ചും നക്കിയും എന്റെ പച്ച മാംസത്തെ രുചിച്ചു കൊണ്ടിരുന്നു അവന്‍ ....,
എന്റെ ഹൃദയത്തിലെ സ്നേഹത്തെക്കാള്‍ അവനിഷ്ടം എന്റെ ചുടു ചോരയായിരുന്നു ......,
എങ്കിലും എന്റെ ഹൃദയത്തിനവന്‍ സുഹൃത്താണ്....,
അവനു ഞാനോ ..??
വെറും 'ബലിമൃഗം '.....
നേട്ടങ്ങള്‍ക്ക് വേണ്ടി എന്നെ 'ബലി' കൊടുത്തവന്‍...!
ഭൂമിയോളം വിശ്വസിച്ച എന്നെ ചതിച്ച എന്റെ സുഹൃത്തിനു വേണ്ടി പണ്ടൊരിക്കല്‍ എഴുതിയത്.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ