2018, മാർച്ച് 14, ബുധനാഴ്‌ച

അവിഹിത പ്രണയം .....!

ചുവന്ന കല്ലിൽ വെള്ളിയിൽ തീർത്ത മൂക്കൂത്തി ആതിരയുടെ വെണ്ണ പോലുള്ള ഉയർന്നു പൊങ്ങിയ നീണ്ട മൂക്കിന്റെ ഭംഗി പിന്നെയും പതിന്മടങ്ങാക്കി , ലോകത്തിലെ എല്ലാ ആഭരണങ്ങളും അവളുടെ മൂക്കൂത്തിക്ക് മുന്നിൽ നിഷ്പ്രഭമാണെന്ന് ആദിത്യന് തോന്നി .അവന്റെ ചുണ്ടുകൾ അവളുടെ മൂക്കൂത്തിയിൽ അമർന്നു പെട്ടന്ന് ആദിത്യനെ തള്ളി മാറ്റിക്കൊണ്ട് ആതിര പറഞ്ഞു ...
"ആദീ ....നിന്റെ ഈ ചുംബനം എത്രത്തോളം പ്രിയപ്പെട്ടതാണെന്നു എനിക്ക് മാത്രമേ അറിയൂ .
നീ എന്റെ മൂക്കുത്തിയില്‍ ചുംബിക്കുമ്പോള്‍ എനിക്ക് ദേവനെ ഓര്‍മ വരുന്നു .ദേവനെ പോലെ എന്നെ ചുംബിക്കുവാന്‍ മറ്റാര്‍ക്കും കഴിയില്ല .ദേവന്‍ സമ്മാനിച്ച ആ മൂക്കുത്തിയില്‍ ഞാനേറെ ആഗ്രഹിക്കുന്ന നിന്റെ നനുത്ത ചുംബനം എനിക്ക് ചുട്ടു പൊള്ളുന്നത് പോലെ തോന്നുന്നു. നീ ഓരോ തവണ ചുംബിക്കുമ്പോഴും എന്റെ മുന്നിൽ ദേവന്റെ ചിരിച്ച മുഖം തെളിഞ്ഞു വരുന്നു,ദേവന് വേണ്ടി ഈ ലോകം തന്നെ ത്യജിക്കുവാന്‍ ഞാന്‍ തയ്യാറാണ് .
പക്ഷെ ഒരിക്കലും എന്റെ സ്നേഹത്തിന്റെ ആഴം ദേവന്‍ മനസ്സിലാക്കുന്നില്ല.
ആദീ ..എന്റെ കാലുകള്‍ വിറക്കുന്നു ..."
സ്വര്‍ണ നൂലില്‍ തീര്‍ത്ത കൊലുസിന്റെ ഭംഗിയില്‍ ആതിരയുടെ കാലുകള്‍ വെണ്ണക്കൽ ശിൽപം പോലെ ആദിത്യന് തോന്നി. അവന്റെ കൈകൾ ആ കാലുകളിൽ ചിത്രം വരച്ചു .ആദിയുടെ സ്പര്‍ശനത്തിലെ തീച്ചൂട് കൊണ്ടാകാം ആതിരയുടെ കാലിന്റെ വിറയല്‍ ചൂടിന്റെ പിറകില്‍ ഒളിച്ചു.
ആതിരയുടെ കൊലുസിട്ട കാലുകളില്‍ ആദിത്യന്‍ അമര്‍ത്തി ചുംബിച്ചു.ചുംബനത്തിന്റെ തീച്ചൂടില്‍ ലോകം തന്നെ മറന്നു മൌനമായി നിന്ന ആതിരയെ പുറകിലൂടെ വന്നു തന്നിലേക്ക് ചേര്‍ത്ത് നിര്‍ത്തി. കാർമേഘം പോലെ ഇടതൂർന്ന അവളുടെ മുടിയിഴകളെ തഴുകി ,ചന്ദന നിറമുള്ള അവളുടെ പിന്‍കഴുത്തില്‍ ആദിത്യൻ അമര്‍ത്തി ചുംബിച്ചു. അവളുടെ കഴുത്തിൽ കിടന്ന ഡയമണ്ട് മാല ആതിരയെ കൂടുതല്‍ സുന്ദരിയാക്കി , അവളുടെ ദേഹം മുഴുവൻ ദേവന്റെ സമ്മാനങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. പ്രണയ നിമിഷങ്ങളിൽ അവനവൾക്ക് നൽകിയ ആഭരണങ്ങളായിരുന്നു അവയൊക്കെ ...
പെട്ടെന്ന് ആദിയുടെ കൈകളിലേക്ക് ചുടുകണ്ണീർ നനവ് പടര്‍ന്നു,
"നീ കരയുകയാണോ ആതിരേ.... .??"
"ഈ കണ്ണുനീര്‍ എന്റെ വിധിയാണ് ആദി,
ഭര്‍ത്താവിന്റെ ആത്മാര്‍ഥ സ്നേഹം ഏറ്റു വാങ്ങുന്ന എല്ലാ സ്ത്രീകള്‍ക്കും ഈ കണ്ണുനീരിന്റെ വിധി അനുഭവിക്കേണ്ടി വരുന്നു .ദേവനെ കുറിച്ച് നിനയ്ക്കാത്ത ഒരു നിമിഷം പോലും എന്റെ ജീവിതത്തില്‍ ഇല്ല, എന്റെ ഈ ദേഹം പോലും ദേവന്റെ വിളനിലമല്ലേ ,ഇപ്പൊ ദേവന്റെ ഓര്‍മ്മകള്‍ എന്നെ അഗ്നി പോലെ ചുട്ടു പൊള്ളിക്കുന്നു .
ഞാന്‍ എന്റെ ഭർത്താവിനെ കുറിച്ചല്ലാതെ മറ്റാരെ കുറിച്ചാണ് ആലോചിക്കുക...?
ഞാൻ ഒരു ഭാര്യയാണ് .... മറ്റെല്ലാ സ്ത്രീകളെയും പോലെ ഒരു ശീലാവതിയെ ഞാൻ എല്ലായ്പ്പോഴും എന്നിൽ ചുമന്നു നടക്കുന്നു. എനിക്ക് ആ ശീലാവതി കോലം എവിടെയെങ്കിലും ഒന്നിറക്കി വച്ച് ഭാരമില്ലാതെ ആശ്വാസത്തോടെ കൈകൾ വീശി നടക്കുവാൻ കഴിഞ്ഞെങ്കിൽ.."
അവളുടെ മൂര്‍ദ്ധാവിലും,കവിളിലും ,അടിവയറ്റിലും ഒക്കെ തന്‍റെ ലഹരി ചുംബിച്ച ചുണ്ടുകള്‍ കൊണ്ട് ചിത്രങ്ങൾ വരച്ചുകൊണ്ട് ആദിത്യന്‍ അവളുടെ കാതിൽ പറഞ്ഞു .
"ആതിരേ ..ദേവന്‍ എന്റെ സുഹൃത്താണ് ,
നിന്റെ കഴുത്തില്‍ താലി കെട്ടുന്നതിനു മുന്‍പേ ഞാനും അവനും സന്തത സഹചാരികള്‍ ആയിരുന്നു.നിനക്ക് അവനോടുള്ള താലിയുടെ പ്രതിബദ്ധത പോലെ എനിക്ക് അവനോടു സൌഹൃദത്തിന്റെ കടമയും ഉണ്ട് .നമ്മുടെ പ്രണയം അവനെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി ഉപയോഗിക്കണം .അതിനു വേണ്ടി നാം എന്തും ചെയ്യണം .."
ഇത്രയും പറഞ്ഞു കൊണ്ട് ആതിരയുടെ കൂമ്പിയടഞ്ഞ കണ്ണുകളില്‍ ആദിത്യന്‍ മാറി മാറി ചുംബിച്ചു... ആ കണ്ണുകളിൽ നിന്നും പ്രവഹിച്ച നീര്‍തുള്ളികള്‍ അവൻ ചുംബനങ്ങളാൽ ഒപ്പിയെടുത്തു ...
ആതിര നഗ്നത പുതച്ചു കൊണ്ട് ആദിയുടെ നെഞ്ചില്‍ തല വച്ചു കിടന്നു .ആദിയുടെ നെഞ്ചിലെ രോമങ്ങളില്‍ അമര്‍ത്തി ചുംബിച്ചു കൊണ്ട് അവള്‍ അവനിലേക്ക്‌ പറ്റി ചേര്‍ന്നു .ആദി അവളുടെ മാറിടങ്ങളെ താലോലിച്ചു ,രണ്ടു ശരീരങ്ങളും ഒന്നായി .
പുതപ്പിനടിയിലെ ചുടു നിശ്വാസങ്ങളും ചുംബന കമ്പനങ്ങളും കേട്ടു ജനലിനരുകില്‍ നിന്നിരുന്ന ഞാവല്‍ മരം നാണിച്ചു തല താഴ്ത്തി .
അവരുടെ നാണം കെട്ട കാമ കാരണങ്ങള്‍ കേട്ട് 'ഇരുട്ട്' എവിടെയെങ്കിലും ഓടി ഒളിക്കാന്‍ ഒരു വെളിച്ചം കിട്ടിയിരുന്നെകില്‍ എന്ന് ആഗ്രഹിച്ചു.
പതിവൃതയായ ആതിരയും ,ഉറ്റ സുഹൃത്തായ ആദിത്യനും ദേവന്റെ സന്തോഷത്തിനു വേണ്ടി പുതപ്പിനടിയില്‍ സംഗമിച്ചു ..!

ആതിരയും ,ആദിയും ,ദേവനുമൊക്കെ വര്‍ത്തമാനകാലത്തിലെ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങള്‍ ആണ് . തന്നെ ജീവനു തുല്യം സ്നേഹിക്കുന്ന ഭാര്യയേയും , ഭര്‍ത്താവിനെയും ഒക്കെ ഉപേക്ഷിച്ചു എന്തിനോ വേണ്ടി ഭോഗിക്കുവാന്‍ കാരണങ്ങള്‍ കണ്ടെത്തുന്ന എല്ലാ നല്ലവരായ കാമുകീ കാമുകന്മാര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...