"അച്ഛനെ കോടി മുണ്ട് പുതച്ചു തന്നെ
അടക്കം ചെയ്യണം .."
അടക്കം ചെയ്യണം .."
ജീവിച്ചിരുന്നപ്പോള്‍ ഒരു കീറത്തുണി പോലും വാങ്ങി തരാതിരുന്ന തന്‍റെ മകന്റെ ഉച്ചത്തിലുള്ള വാക്കുകള്‍ കേട്ടപ്പോള്‍ അച്ഛന്റെ ആത്മാവിനു ചിരി വന്നു ...
"എന്റെ അച്ഛന്റെ ഈ കിടപ്പ് കാണുവാന്‍ എനിക്ക് വയ്യേ ..."
ജീവിച്ചിരുന്നപ്പോള്‍ തന്നെ ഒരു നോക്കു കാണാന്‍ വരാതെ വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ സ്ഥിര താമസം ആക്കിയ മകളുടെ ഉച്ചത്തിലുള്ള ഈ നിലവിളിയും കണ്ണുനീരും കണ്ടപ്പോള്‍ അച്ഛന്റെ ആത്മാവിനു പിന്നെയും ചിരി വന്നു ....
"അച്ഛാച്ചന്റെ ചില്ലിട്ട വൃത്തിയുള്ള ഫോട്ടോ തന്നെ ചുമരില്‍ തൂക്കണം അച്ഛാ ..."
ജീവിച്ചിരുന്നപ്പോള്‍ ഇത് വരെ ഉമ്മറത്തൊരു കസേര പോലും ഇട്ടു കൊടുക്കാത്ത തന്‍റെ ചെറുമകന്‍ തന്‍റെ ചില്ലിട്ട ചിത്രം ചുമരില്‍ തൂക്കുവാന്‍ ഓടുന്നത് കാണുമ്പോള്‍ അച്ഛന്റെ ആത്മാവിനു സഹതാപം തോന്നി ...
ആവിശ്യമുള്ളപ്പോള്‍ കണ്ണടച്ച് ഇരുട്ടാക്കി കണ്ടില്ലെന്നു നടിച്ചവര്‍, തന്നെ മാറി നിന്ന് പരിഹസിച്ചവര്‍ ,ഒഴിവാക്കിയവര്‍ ,കുറ്റപ്പെടുത്തിയവര്‍... ഒക്കെ ചുറ്റും കൂടി നിന്ന് തന്‍റെ മരണത്തിന്റെ ആനന്ദം കണ്ണുനീരായി പൊഴിക്കുമ്പോള്‍ അവരുടെയൊക്കെ കണ്ണുകള്‍ക്ക് നാണം തോന്നി....
അയാളുടെ ആത്മാവ് പൊട്ടി പൊട്ടി ചിരിച്ചു ...!
അയാളുടെ ആത്മാവ് പൊട്ടി പൊട്ടി ചിരിച്ചു ...!
"അദ്ധേഹത്തെ കൊണ്ട് പോകല്ലേ ...
എന്നെയും കൂടി കൊണ്ടു പോകൂ ....
എന്നെയും കൂടി കൊണ്ട് പോകൂ ...."
എന്നെയും കൂടി കൊണ്ടു പോകൂ ....
എന്നെയും കൂടി കൊണ്ട് പോകൂ ...."
വാടി വീണ പൂവുകള്‍ക്ക് മുകളിലൂടെ കുഴിമാടത്തിലേക്ക് കൊണ്ട് പോകുന്ന തന്‍റെ ദേഹത്തിന്റെ പിന്നാലെ അലറിക്കരഞ്ഞു കൊണ്ട് ഓടി വന്ന തന്‍റെ ഭാര്യയെ കണ്ടപ്പോള്‍ അയാളുടെ ആത്മാവ് തേങ്ങി . എല്ലാ യാത്രകളിലും തന്‍റെ കൈ കോര്‍ത്തു കൂടെ ഉണ്ടായിരുന്ന ,തന്‍റെ ജീവിത വീഴ്ചകളില്‍ തനിക്കു താങ്ങായ ,താലി കെട്ടിയ അന്ന് മുതല്‍ പരിഭവങ്ങള്‍ ഇല്ലാതെ ജീവന്‍റെ പാതിയായി എന്നെ സ്നേഹിച്ച തന്‍റെ പെണ്ണിന്റെ സങ്കടകരച്ചില്‍ ആത്മാവിനെ പൊള്ളിക്കുന്നതായിരുന്നു ....
"ഇല്ല പെണ്ണെ ...എന്റെ ഈ യാത്രയില്‍ നിന്നെയും കൂടെ കൂട്ടുവാന്‍ എനിക്ക് കഴിയില്ല ..എനിക്ക് മുന്‍പേ കുഴിമാടം സ്വന്തമാക്കിയവരുടെ അടുത്തേക്ക് ഞാന്‍ മടങ്ങുന്നു .നമ്മള്‍ ഒത്തിരിയധികം സ്നേഹിച്ച നമ്മുടെ മക്കള്‍ നമ്മളെ തിരസ്കരിച്ച ലോകത്ത് എന്റെ ഊന്നുവടിയായി കൂടെ നിന്ന നിന്നെ തനിച്ചാക്കി പോകുന്നതിന്റെ വേദന മാത്രം എനിക്ക് ബാക്കി,
എനിക്കിത് കാണുവാന്‍ വയ്യ ..."
എനിക്കിത് കാണുവാന്‍ വയ്യ ..."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ