പ്രതീക്ഷകളുടെ ഭാണ്ഡവും പേറിയുള്ള ജീവിത യാത്രയില്‍ ഇടക്കൊക്കെ പ്രതീക്ഷകള്‍ക്ക് മുകളില്‍
ഒരു തൊടുകുറി ചാര്‍ത്തുവാന്‍ വേണ്ടി അമ്പലനടകളില്‍ പോയി ഇരിക്കാറുണ്ട്.
ഒരു തൊടുകുറി ചാര്‍ത്തുവാന്‍ വേണ്ടി അമ്പലനടകളില്‍ പോയി ഇരിക്കാറുണ്ട്.
ആ അമ്പലനടയിൽ വച്ചായിരുന്നു ഞാന്‍ ആ അമ്മയെയും മകനെയും കണ്ടത്.അമ്പലപ്പടികൾ കയറുമ്പോൾ ആ മകന്റെ കൈകൾ അമ്മയുടെ കൈകളെ മുറുക്കെ പിടിച്ചിരുന്നു.കൂട്ടം തെറ്റി പോകുമോഅല്ലെങ്കില്‍ നഷ്ടപ്പെടുമോ എന്ന വേവലാതിയോടെ വിറയ്ക്കുന്ന കാലുകളോടെ മകന്റെ കൂടെ ഒരമ്മ.
ഹൃദയത്തില്‍ തട്ടുന്ന ആ ബന്ധത്തില്‍ നിന്നും കണ്ണെടുക്കാതെ ഞാന്‍ നോക്കി നിന്നു.ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് തന്‍റെ മകന്റെ കൈതണ്ടയെന്നു ആ അമ്മ അഭിമാനിക്കുന്നതായി തോന്നി.ഇപ്പോൾ തൊഴുതു കഴിഞ്ഞിട്ടും ആ കൈകളുടെ പിടുത്തം അതേ പോലെയുണ്ട്. എനിക്കാ മകനോട് വല്ലാത്തൊരു ബഹുമാനം തോന്നി.
ഈ ഭൂമിയിൽ അമ്മയെപ്പോലെ ഞാൻ സ്നേഹിക്കുന്ന ആരുമില്ല എങ്കിലും ഒരിക്കൽ പോലും അറിവായതിൽ പിന്നെ ഞാൻ അമ്മയുടെ കൈകളിൽ ഒരിക്കൽ പോലും പിടിച്ചിട്ടില്ല,അരികിൽ ഇരിക്കുമെങ്കിലും ഒരിക്കൽ പോലും ചേർന്നിരുന്നിട്ടില്ല ,എന്റെ പരുക്കൻ സ്വഭാവത്തിനുള്ളിൽ സ്നേഹത്തെ ഒളിപ്പിച്ചു വയ്ച്ചിരിക്കുന്നതാകം കാരണം ....
അമ്പലത്തിൽ വലിയതിരക്കൊന്നുമില്ല.ഉദയപൂജ ആരംഭിച്ചു നട തുറന്നതേ ഉള്ളൂ എനിക്ക് തൊട്ടു മുന്നിലായാണ് അമ്മയും മകനും നിന്നിരുന്നത്.....
സൂര്യന്റെ ഉദയ കിരണങ്ങള്‍ പതിച്ച പ്രകൃതിക്ക് അതിമനോഹാരിയായൊരു കന്യകയുടെ രൂപമാണെന്നെനിക്കു തോന്നി, ആ സമയം ഹൃദയം ശുദ്ധമാണ്, മനസ്സിൽ പ്രാർഥനയുടെ അനുഭൂതി മാത്രം. പെട്ടെന്ന് എനിക്കും അമ്മയെ ഇതു പോലെ കൈ പിടിച്ചു അമ്പലത്തെ പ്രദക്ഷിണം വയ്ക്കാൻ ആഗ്രഹം തോന്നി.....

ഇപ്പോൾ സ്ഥിരം അമ്പലത്തിൽ വരുന്നതിനാൽ പൂജാരിയുമായി എനിക്ക് നല്ല അടുപ്പമാണ്.ആളുകൾ കുറവായതിനാൽ ഞങ്ങൾ കുറച്ചു കൊച്ചു വർത്താനം ഒക്കെ പറഞ്ഞിരിക്കുന്നതിനിടയിൽ ആ അമ്മയുടെയും മകന്റെയും കാര്യം ഞാൻ തൽകാലം മറന്നു പോയി....
ഞാൻ അമ്പലപ്പടികൾ ഇറങ്ങുമ്പോൾ താഴെ ആൽമരത്തിട്ടയിൽ സാമാന്യം വലിയൊരു ആൾകൂട്ടം, ഞാനും ആൾക്കൂട്ടത്തിനിടയിലൂടെ ഒരു നുഴഞ്ഞുകയറ്റത്തക്കാരന്റെ മെയ്വഴക്കത്തോടെ മുന്നിലേക്കെത്തി.അവിടെ നേരത്തെ മകനോടൊപ്പം നടന്ന അമ്മ ഇരുന്നു കരയുന്നു.അരികിൽ ഒരു സഞ്ചിയും, കാലിയായൊരു ചായ ഗ്ലാസും ...
നിസ്സഹായതയോടെ ആൾക്കൂട്ടത്തിനു നേരെ നോക്കി കരയുന്ന ആ അമ്മയുടെ കണ്ണുനീരിൽ നിന്നും ഉതിർന്നു വീണത് ഒരുപാട് വേദനകളായിരുന്നു....
നിസ്സഹായതയോടെ ആൾക്കൂട്ടത്തിനു നേരെ നോക്കി കരയുന്ന ആ അമ്മയുടെ കണ്ണുനീരിൽ നിന്നും ഉതിർന്നു വീണത് ഒരുപാട് വേദനകളായിരുന്നു....
അമ്പലത്തിനു മുന്നിൽ ചായക്കട നടത്തുന്ന വാസുവേട്ടന്റെ ഭാര്യ അമ്മിണിയേട്ടത്തി ആ അമ്മയുടെ അരികിൽ വന്നിരുന്നു.അവരുടെ കൈകളിൽ പിടിച്ചപ്പോൾ ആൾക്കൂട്ടത്തിനു നടുവിൽ ഒറ്റപ്പെട്ടുപോയ കുഞ്ഞുകുട്ടിക്ക് അമ്മയെ കണ്ടത് പോലുള്ളൊരു ആശ്വാസ ഭാവം ആ അമ്മയുടെ മുഖത്തു വന്നു ചേർന്നു ....
"അമ്മേ അമ്മയുടെ വീടെവിടെയാ....??
ആരുടെ കൂടെയാ അമ്മ വന്നത്....??"
ആരുടെ കൂടെയാ അമ്മ വന്നത്....??"
ഏടത്തിയുടെ ചോദ്യത്തിന് കുറച്ചു നേരത്തെ മൗനത്തിനു ശേഷം ദൂരേയ്ക്ക് കൈ ചൂണ്ടി
" അങ്ങ് ദൂരെയാണ് മോളെ..
എനിക്ക് അറിയില്ല അതെവിടെയാണെന്നു...
എന്റെ കൃഷ്ണനുണ്ണിടെ കൂടെയാണ് ഞാൻ വന്നത്, അവൻ അമ്മ ഇവിടെ ഇരിക്കണം ഞാൻ ഒരിടം വരെ പോകുന്നു എന്ന് പറഞ്ഞിട്ടാ പോയത്,പക്ഷേ ഇതേവരെ അവൻ വന്നില്ല പോയിട്ട് വരാന്ന് പറഞ്ഞതുമില്ല.. അവന്റെ വണ്ടിയിൽ അല്ലെ വന്നത് അതുകൊണ്ട് എനിക്ക് തിരികെ പോകാനും അറിയില്ല....

ഇനി എന്റെ മകന് വല്ല അപകടവും സംഭവിച്ചു കാണുമോ ..??"
ആ അമ്മയുടെ കണ്ണുകളിൽ നിന്നും വീണ്ടും ചാലുകൾ പൊട്ടിയൊഴുകി ,ആ കണ്ണുനീർ ഒരുപാട് കഥകൾ പറയാതെ പറഞ്ഞു.വിശപ്പറിയാതിരിക്കാൻ മുണ്ട് മുറുക്കിയുടുത്തു പകലന്തിയോളം പാടത്തും പറമ്പിലും പണിയെടുത്തും,ആരാന്റെ വീട്ടിലെ എച്ചിൽ പാത്രങ്ങൾ കഴുകിയും മക്കളെ വളർത്തിയതും,പണി കഴിഞ്ഞു രാത്രി ഉറക്കമില്ലാതെ മക്കൾക്ക് ആഹാരം പാകം ചെയ്തതും,അവരെ വാത്സല്യത്തോടെ ഊട്ടിയതും,മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ കുട്ടികൾ പഠിക്കുമ്പോൾ കാവൽക്കാരിയെ പോലെ കൂട്ടിരുന്നതും മക്കളൊക്കെ വലുതായി നല്ല നിലയിൽ എത്തിയപ്പോൾ ചുക്കിച്ചുളിഞ്ഞു പോയൊരു പാഴ്വസ്തു വീട്ടിൽ അധികപ്പറ്റായതും ഏറ്റവും സുരക്ഷിതമായി ദൂരെയുള്ള അമ്പല നടയിൽ ഉപേക്ഷിച്ചു ലവലേശം മനസ്താപവുമില്ലാതെ കടന്നു കളഞ്ഞതുമായുള്ള ഹൃദയം വേദനിപ്പിച്ച ഒരു നൂറ് കഥകൾ....
അമ്മയുടെ കരച്ചിൽ നിൽക്കുന്നില്ല....!
അവർ കൃഷ്ണൻകുട്ടി വരും എന്ന വാക്ക് മന്ത്രം പോലെ ഉരുവിട്ട് കൊണ്ടിരുന്നു.മകന്‍ ആ അമ്മയെ നടതള്ളിയതാണ് എന്ന് അവിടെ കൂടി നിന്നവര്‍ക്കെല്ലാം മനസ്സിലായി എങ്കിലും ആ അമ്മ മകന് എന്തെങ്കിലും അപകടം പിണഞ്ഞോ എന്ന് ആവലാതി പെട്ടു കൊണ്ടിരുന്നു.

ആരൊക്കെയോ പോലീസിൽ അറിയിച്ചു പോലീസുകാർ വന്നു വാസുവേട്ടനോട് കാര്യങ്ങൾ അന്യോഷിച്ചു
" സാറേ അയാളൊരു കാറിൽ ആണ് വന്നത്.ഞാൻ കട തുറക്കുമ്പോൾ ഈ അമ്മയെയും കൊണ്ട് പടിയിറങ്ങി വരുകയായിരുന്നു നേരം വലുതായിട്ടൊന്നും വെളുത്തിട്ടില്ല. അയാൾ ഈ അമ്മയെ ആ മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തി ഒരു ചായയും വാങ്ങി കൊണ്ട് പോയി.ഞാൻ പിന്നീട് ആളുകൾ വന്നപ്പോൾ ചായ കൊടുക്കുന്ന തിരക്കിലായിപ്പോയി.കുറച്ചു കഴിഞ്ഞപ്പോൾ അവർ അവിടെ ഇരുന്നു കരയുന്നു. അപ്പോഴല്ലേ പാവത്തിനെ അങ്ങേരു കൊണ്ട് കളഞ്ഞിട്ടു പോയതെന്ന് മനസ്സിലായത്.. കഷ്ടം തന്നെ.."
പോലീസുകാർ അമ്മയോട് തങ്ങളുടെ കൂടെ ചെല്ലാൻ ആവശ്യപ്പെട്ടു എന്നാൽ തന്റെ മകൻ കൃഷ്ണനുണ്ണി വരും അവനിവിടെ ഇരിക്കാനാ എന്നോട് പറഞ്ഞത് എന്നെ കണ്ടില്ലെങ്കിൽ അവൻ വിഷമിക്കും എന്ന ഒറ്റ നിർബന്ധത്തിൽ ആ അമ്മയിരുന്നു.കൂട്ടത്തിൽ വന്നൊരു പോലീസുകാരൻ
"അമ്മേ കൃഷ്ണനുണ്ണി പറഞ്ഞിട്ടാ ഞങ്ങൾ വന്നത് അയാളുടെ അടുത്തേക്ക് അമ്മയെ കൊണ്ടു പോകാം അമ്മ ഞങ്ങൾക്കൊപ്പം വരൂ..".
അൽപം സംശയത്തോടെ അവർ ഇരുന്ന ശേഷം തന്റെ സഞ്ചിയുമെടുത്തു കൂനി കൂനി പോലീസുകാർക്കൊപ്പം തന്നെ ഒരിക്കലും കാണാൻ ഇഷ്ടപെടാത്ത മകൻ കാത്തിരിക്കുന്നു എന്ന പ്രതീക്ഷയിൽ ആ അമ്മ പോയി....
അൽപം സംശയത്തോടെ അവർ ഇരുന്ന ശേഷം തന്റെ സഞ്ചിയുമെടുത്തു കൂനി കൂനി പോലീസുകാർക്കൊപ്പം തന്നെ ഒരിക്കലും കാണാൻ ഇഷ്ടപെടാത്ത മകൻ കാത്തിരിക്കുന്നു എന്ന പ്രതീക്ഷയിൽ ആ അമ്മ പോയി....
ആളുകൾ ഓരോരുത്തരായി പിരിഞ്ഞു കൂട്ടത്തിൽ ഞാനും. അന്ന് വൈകിട്ട് കവലയിൽ വച്ചൊരു വാർത്ത കേട്ടു രാവിലെ അമ്പല നടയിൽ ഉപേക്ഷിക്കപ്പെട്ട അമ്മ പോലിസ് സ്റ്റേഷനിൽ കൊണ്ട് പോകും വഴി മരിച്ചു പോയി. എന്റെ മനസിന്റെ കോണിൽ എവിടെയോ നീറ്റൽ പടർന്നു.എനിക്കാ അമ്മയുടെ കരയുന്ന മുഖവും ,തന്റെ ഇച്ഛയ്ക്കനുസരിച്ചു നിഴൽ പോലെ കൈകളിൽ പിടിച്ചു അമ്മയെ കൊണ്ട് നടന്ന മകന്റെയും മുഖം തെളിഞ്ഞു വന്നു.അന്ന് ഞാൻ നേരത്തെ വീട്ടിലെത്തി സന്ധ്യക്ക് തുളസിത്തറയിൽ വിളക്ക് കൊളുത്തി പ്രാർഥിക്കുന്ന അമ്മയെയാണ് ഗേറ്റ് കടന്നപ്പോൾ ആദ്യം കണ്ടത്.കണ്ണടച്ച് കൈകൾ കൂപ്പി നിൽക്കുന്ന അമ്മയ്ക്ക് അമ്പലത്തിലെ ദേവിയുടെ മുഖച്ഛായയാണെന്ന് എനിക്കു തോന്നി. കുറച്ചു നേരം അമ്മയെ തന്നെ നോക്കി നിന്നു ..
" ഇന്നെന്താ നേരത്തെ..??"
എന്ന ഒരു ചോദ്യത്തോടെ അകത്തേക്കു നടന്ന അമ്മയുടെ അരികിലേക്ക് ഞാൻ നടന്നു.ആ കൈകൾ പിടിച്ചു ഒന്ന് ചുംബിച്ചു കൊണ്ട് വേഗം നടന്നു നീങ്ങി. തിരിഞ്ഞു നോക്കുമ്പോൾ അമ്മ കണ്ണു തുടയ്ക്കുന്നത് കണ്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ