കാലം കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ കുതിച്ചു പായുമ്പോഴും പ്രാരാബ്ധങ്ങൾ മരുഭൂമിയിലെ പൊരി വെയിലിൽ വിയർപ്പുതുള്ളികളായി ഒഴുകി ഇറങ്ങുമ്പോളും പുറമെ ഗൗരവത്തിന്റെ മൂടുപടം എടുത്തണിഞ്ഞ ഞാൻ പലപ്പോഴും പഴയ ആ സർക്കാർ സ്കൂളിലെ അഞ്ചാം തരം വിദ്യാർഥിയാവാറുണ്ട്...
ഓർമകളിലേക്ക് സുഹൃത്തുക്കൾക്കും അധ്യാപകർക്കുമൊപ്പം ഓടിയെത്തുന്ന ഒരു സുന്ദര മുഖവുമുണ്ട്.ഞങ്ങള്‍ 'നെല്ലിക്കാ മുത്തശ്ശി' എന്നു വിളിക്കുന്ന സരോജിനിയമ്മയുടെ ഐശ്വര്യമുള്ള മുഖം.മുത്തശ്ശിയെ ഓര്‍മ്മ വരുമ്പോള്‍ ഞാനെന്റെ ആകാശക്കപ്പലെന്നു വിളിക്കുന്ന കട്ടിലിന്റെ മുകളിൽ കണ്ണുകളടച്ചു കിടക്കും. മലമുകളിൽ നിന്നും ഉത്ഭവിച്ചു തായ്‌വേരുകളിലേക്ക് ഇനിയൊരിക്കലും തിരികെ പോകാതെ എങ്ങും നിൽക്കാതെ ഒഴുകി പോകുന്ന നദി പോലെ ഓർമ്മകൾ എന്നിലേക്ക് പ്രവഹിക്കും....
വീതിയുള്ള നെറ്റിത്തടത്തിൽ നീളത്തിൽ വരച്ച ചന്ദനക്കുറിയും, ഇടത്തെ മൂക്കിൽ ചുവന്ന കല്ലു പതിച്ചൊരു ചെറിയ മൂക്കൂത്തിയും,നര വന്നു മൂടിയ തലമുടിയും,നിറം മങ്ങിയൊരു കാവി മുണ്ടും, വെള്ളാറൗക്കയും, മാറു മറയ്ക്കുന്നൊരു ചുട്ടിത്തോർത്തും ഇതായിരുന്നു നെല്ലിക്കാമുത്തശ്ശിയുടെ രൂപം....
അവരുടെ മുഖം സദാ പ്രസന്നമായിരുന്നു.വലിഞ്ഞു തൂങ്ങിയ മുഖപേശികൾ ഒന്നും തന്നെ അവരുടെ മുഖത്തെ ഐശ്വര്യത്തിനു മാറ്റു കുറച്ചതേയില്ല...
അവരുടെ മുഖം സദാ പ്രസന്നമായിരുന്നു.വലിഞ്ഞു തൂങ്ങിയ മുഖപേശികൾ ഒന്നും തന്നെ അവരുടെ മുഖത്തെ ഐശ്വര്യത്തിനു മാറ്റു കുറച്ചതേയില്ല...
സ്കൂളിന്റെ മുൻവശത്തെ ഗേറ്റിനു സമീപം ഉപ്പിലിട്ട ശീമ നെല്ലിക്ക,കാട്ടു നെല്ലിക്ക,പേരയ്ക്ക, ഫാഷൻഫ്രൂട്ട്,
കമ്പിളിനാരങ്ങാ, ഉപ്പിലിട്ടകാരക്ക ,നാട്ടുമാങ്ങ ഉപ്പിലിട്ടത്,ചാമ്പയ്‌ക്ക ഇവയൊക്കെ ചെറിയ കുട്ടകളിലും ,കണ്ണാടിക്കുപ്പികളിലുമാക്കി കത്തിക്കാളുന്ന വെയിലിനെ വക വയ്ക്കാതെ ദ്വാരങ്ങൾ അലങ്കരിക്കുന്നൊരു കുടയും ചൂടി അവർ ഇരിക്കുമായിരുന്നു....

ഒരു രൂപയ്ക്ക് പത്ത് നെല്ലിക്ക,പത്ത് കാരയ്ക്ക ,ഒരു പേരയ്ക്ക ,എന്നിങ്ങനെയായിരുന്നു കണക്ക്.
എല്ലായിപ്പോഴും അമ്മൂമ്മയുടെ കയ്യിൽ ഇതൊക്കെയുണ്ടാവും.വട്ടയിലയിൽ പൊതിഞ്ഞാണവ നമുക്ക് തരുന്നത്,വീട്ടിൽ നിന്നും എത്ര കഴിച്ചാലും അവർ തരുന്ന ഉപ്പിലിട്ട നെല്ലിക്കയുടെ രുചി ഒന്ന് വേറെ തന്നെയായിരുന്നു. മായം ചേർക്കാതെ പുഞ്ചിരിയോടെ നല്‍കുന്നതിനെല്ലാ എന്നും സ്വാദ് കൂടുതലാണല്ലോ...??

വീട്ടിൽ നിന്നും മൂന്നു കിലോമീറ്ററോളം ദൂരമുള്ള സ്കൂളിലേക്കെത്താൻ എളുപ്പവഴി കണ്ടു പിടിച്ചും, ഓടിയും സമയത്ത് ക്ലാസ്സിലെത്തിയ ശേഷം വീട്ടിൽ നിന്നും ബസിനു പോകാൻ തരുന്ന കാശിനു ഉപ്പിലിട്ടതൊക്കെ വാങ്ങി കഴിക്കലാണ് പണി, അമ്മൂമ്മ പത്തു മണിയോടെ സ്കൂൾ കവാടത്തിൽ എത്തും പിന്നെ കുട്ടികളുടെ ആകെ തിരക്കാണ് നെല്ലിക്കാ മുത്തശ്ശിയുടെ ചുറ്റും. അതിനിടയിൽ ചില വിരുതന്മാർ അമ്മൂമ്മ കാണാതെ അതിൽ നിന്നൊക്കെ എടുത്തിട്ട് ഓടിപ്പോകും.അതൊക്കെ കണ്ടാലും കാണാത്തത് പോലെ നെല്ലിക്കാ മുത്തശ്ശി കച്ചവടത്തില്‍ മുഴുകും.
പലപ്പോഴും എന്റെ കയ്യിൽ കാശുണ്ടായിരിക്കില്ല, ബസിനു തരുന്ന പൈസ പേപ്പറോ പെൻസിലോ ഒക്കെ വാങ്ങി തീർന്നിട്ടുണ്ടാവും.എന്നും കൂട്ടുകാരുടെ കയ്യിലെ കാശിനു വാങ്ങി കഴിക്കുന്നതും പിണങ്ങുമ്പോള്‍ " നീ തിന്ന എന്റെ നെല്ലിക്ക തിരികെ താ.. " എന്നു പറഞ്ഞു കണക്കു പറയുന്നതുമെല്ലാം പലപ്പോഴും അതിൽ നിന്നും എന്നെ പിന്തിരിപ്പിച്ചിട്ടുണ്ട്.അവരൊക്കെ വാങ്ങുമ്പോൾ ഞാൻ ഒരു വശത്ത് മിണ്ടാതെ നോക്കി നിൽക്കും. പക്ഷെ അവരൊക്കെ നടന്നു പോയ ശേഷം കൈകാട്ടി വിളിച്ചെനിക്ക് പേരക്കയോ നെല്ലിക്കയോ ഒക്കെ തന്നിട്ട്
" നീ പഠിച്ചു മിടുക്കനായിട്ട് അമ്മൂമ്മയ്ക്ക് ഈ പൈസ തിരിച്ചു തന്നാൽ മതികേട്ടോ.... ",
എന്ന് പറഞ്ഞു ബാക്കി വരുന്ന നെല്ലിക്കയും മാങ്ങയുമെല്ലാം തന്റെ വലിയ കുട്ടയിലേകാക്കി അത് ഒക്കത്തു വച്ച് പതിയെ നടന്നു നീങ്ങുന്ന അവരുടെ രൂപം കണ്ണിൽ തെളിച്ചതോടെ കടന്നു വരും.
അവരിൽ നിന്നും പഠിച്ച പാഠം ഒന്നുമില്ലാത്തവനു പോലും ചിലപ്പോഴെങ്കിലും മറ്റൊരാളെ ഒരു ചെറിയ കാര്യം കൊണ്ടു പോലും സന്തോഷിപ്പിക്കാമെന്നതാണ്...
പത്താം തരമായപ്പോഴേക്കും വീടിന്റെ അടുത്തുള്ള സ്കൂളിലേക്ക് ഞാൻ മാറി. പിന്നെ യാദൃച്ഛികമായി ചില യാത്രകളിൽ സ്കൂൾ നടയിൽ അമ്മൂമ്മയെ കാണാറുണ്ടായിരുന്നു.പിന്നെ കുറച്ചു കാലം കഴിഞ്ഞു ആ മുത്തശ്ശിയിടത്തില്‍ ആരെയും കണ്ടില്ല.കൂട്ടുകാരോട് തിരക്കിയപ്പോള്‍ നെല്ലിക്കാ മുത്തശ്ശി മരിച്ചു പോയെന്നറിഞ്ഞു,അന്നെന്തോ മനസ്സിന് ആ വാർത്ത കേട്ടപ്പോൾ വേദന തോന്നി.മാറി നിന്ന എനിക്ക് ഉപ്പിലിട്ട നെല്ലിക്ക തന്ന മുത്തശ്ശി എന്റെ മനസ്സില്‍ ബാല്യത്തില്‍ കയറികൂടിയ നന്മമരം ആയിരുന്നു.
വർഷങ്ങൾക്കു ശേഷം ജോലിയൊക്കെ കിട്ടി ഞാനാ ഗേറ്റിനരികിലൂടെ പോകുമ്പോൾ ഇന്നും അവരിരുന്ന സ്ഥലത്തേക്കൊന്നു പാളി നോക്കും ,അന്നൊരിക്കൽ തന്ന നെല്ലിക്കയുടെ കടം വീട്ടാൻ ഇന്നവർ ഇല്ലല്ലോ എന്ന് നെടുവീർപ്പെടും.അപ്പോൾ എന്റെ വായിൽ ഉപ്പിലിട്ട നെല്ലിക്കയുടെയും മാങ്ങയുടെയും പുളിപ്പ് രസം ഓടിയെത്തും.പിന്നെയും ബാലൻ മാഷിന്റെ അഞ്ച് ബി ക്ലാസ്സിലെ ആ പഴയ വിഷ്‌ണുവിലേക്കു എന്റെ മനസ്സ് ഓടി പോകും ....
ഇന്നും ഞാന്‍ വഴിയോര കച്ചവടം നടത്തുന്ന ചെറു കച്ചവടക്കാരോട് വില പേശുവാന്‍ നില്‍ക്കാറില്ല.എന്തെങ്കിലും നിവര്‍ത്തി ഉള്ളവര്‍ ഒരു പെട്ടിക്കട എങ്കിലും തട്ടി കൂട്ടി കച്ചവടം നടത്തും.അതിനും നിവര്‍ത്തി ഇല്ലാത്തവര്‍ ആണല്ലോ വാഴയിലയിലും വട്ടയിലയിലും ഉപ്പിലിട്ട നെല്ലിക്കയും,മാങ്ങയും ,പുളിയും,
തേങ്ങയും,പച്ചക്കറിയും ഒക്കെയായി റോഡുകളുടെ അരികില്‍ ഇരിക്കുന്നത്.മാളുകളില്‍ കയറി ബില്ല് പോലും നോക്കാതെ പണം നല്‍കി വരുന്നവരും,ഹോട്ടലുകളില്‍ അധികപണം ടിപ്പു നല്‍കി മടങ്ങുന്നവരും ഇത്തരം വഴികച്ചവടക്കാര്‍ക്ക് മുന്‍പില്‍ തര്‍ക്കിക്കുന്നത് കാണുവാന്‍ കഴിയും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ