തീവണ്ടി പാളങ്ങള്‍ ,റോഡുകള്‍ ,പുഴകള്‍ ,മോര്‍ച്ചറി അങ്ങനെ ചിലയിടങ്ങളില്‍ എത്തുമ്പോള്‍ ശവങ്ങളുടെ അലറുന്ന കരച്ചിലും ഒപ്പം ചിരിയും കേള്‍ക്കാറുണ്ട്.രംഗബോധമില്ലാത്ത കോമാളിയായ മരണമെന്ന സത്യം മനസ്സിലാക്കിയ ശവങ്ങള്‍ എനിക്ക് ഒരുപാട് കഥകള്‍ പറഞ്ഞു തരാറുണ്ട്.
കൈ കാലുകള്‍ അറ്റു പോയവര്‍....,
തല നഷ്ട്ടപ്പെട്ടവര്‍...,
കഴുത്തില്‍ കുരുക്ക് മുറുകിയവര്‍...,
മണ്ണെണ്ണയില്‍ പാതി വെന്ത മണമുള്ളവര്‍ ....,
ക്രൂരമായി ഭോഗിച്ചു കൊല്ലപ്പെട്ടവര്‍ ....,
അങ്ങനെ സ്ത്രീയും പുരുഷനും ഒന്നുമല്ലാതെ എല്ലാരും വെറും 'ശവ'ങ്ങളായി എന്റെ മുന്‍പില്‍ വരാറുണ്ട്.

പ്രണയകഥകള്‍ ,കാമ കഥകള്‍ ,അസൂയയുടെ
കഥകള്‍ ,ചതിയുടെ കഥകള്‍ ,സ്വപ്നങ്ങള്‍,
മോഹങ്ങള്‍ ,കാത്തിരിപ്പ് ,പ്രതീക്ഷ ,സ്നേഹം അങ്ങനെ ഓരോ കഥകള്‍ അവര്‍ എന്റെ ചെവിയില്‍ പറയാറുണ്ട്.
കഥകള്‍ ,ചതിയുടെ കഥകള്‍ ,സ്വപ്നങ്ങള്‍,
മോഹങ്ങള്‍ ,കാത്തിരിപ്പ് ,പ്രതീക്ഷ ,സ്നേഹം അങ്ങനെ ഓരോ കഥകള്‍ അവര്‍ എന്റെ ചെവിയില്‍ പറയാറുണ്ട്.
പെട്ടെന്നൊരു 'സ്ത്രീ'ശവം എന്റെ തോളില്‍ കയറിയിരുന്നു വേതാളത്തിനെ പോലെ തന്‍റെ കഥ പറയുവാന്‍ തുടങ്ങി.അവള്‍ക്കു വേണ്ടി ഞാനുമൊരു വിക്രമാദിത്യനായി.അവളുടെ ശബ്ദം കാട്ടു തീ പോലെ കത്തുന്നതായിരുന്നു,കാതുകളെ കത്തിക്കുന്ന രോഷത്തോടെ അവള്‍ എന്നോട് പറഞ്ഞു ...
" മോര്‍ച്ചറിയില്‍ വച്ചു ശവമായ എന്നെയും അയാള്‍ രണ്ടു തവണ ഭോഗിച്ചു ...!!!
മണത്തു നോക്കൂ നിങ്ങള്‍ എന്റെ ഈ അഴുകിയ ശരീരത്തെ, ഇപ്പോഴും അയാളുടെ വെറുപ്പിക്കുന്ന ഭോഗാവഷിഷ്ട്ടങ്ങളുടെ രൂക്ഷ ഗന്ധം ഒരു പക്ഷെ നിങ്ങളുടെ മൂക്കിനെ പോലും കോപാകുലനാക്കും.
ശവമായ ഞാന്‍ എന്ത് വിസമ്മതം
പ്രകടിപ്പിക്കുവാന്‍ ..??
അയാളുടെ ആണത്തമായി കരുതി അയാള്‍ എന്റെ ജീവനറ്റ ശരീരത്തെ ഭോഗിച്ചു കൊണ്ടിരുന്നു..!
പ്രകടിപ്പിക്കുവാന്‍ ..??
അയാളുടെ ആണത്തമായി കരുതി അയാള്‍ എന്റെ ജീവനറ്റ ശരീരത്തെ ഭോഗിച്ചു കൊണ്ടിരുന്നു..!
ഇണയുടെ വിസ്സമ്മതത്തില്‍ ജന്തുക്കള്‍ പോലും കാമം തീര്‍ക്കാറില്ല .പരസ്പരാകര്‍ഷണത്തിലൂടെ ഇണകളെ കണ്ടെത്തുകയാണ് മൃഗങ്ങള്‍ ചെയ്യുന്നത്.
ലൈംഗികശേഷി അവശേഷിക്കുന്നുണ്ടോ എന്നറിയാല്‍ മൃഗങ്ങള്‍ ശവഭോഗം ചെയ്യാറുണ്ടോ..??
ലൈംഗികശേഷി അവശേഷിക്കുന്നുണ്ടോ എന്നറിയാല്‍ മൃഗങ്ങള്‍ ശവഭോഗം ചെയ്യാറുണ്ടോ..??
ഭോഗാസക്തി ഉണ്ടാകുമ്പോള്‍ തലക്കടിച്ചു മൃതപ്രായയാക്കിയിട്ടു ഒലിച്ചിറങ്ങുന്ന രക്തത്തില്‍ ചവിട്ടി മൃഗങ്ങള്‍ കാമം തീര്‍ക്കാറുണ്ടോ ..??
മൃഗങ്ങള്‍ ഒരിക്കലും ബലാല്‍സംഗം ചെയ്യാറില്ല,
മൃഗങ്ങള്‍ ഒരിക്കലും ശവഭോഗം ചെയ്യാറില്ല,
അതൊക്കെ മനുഷ്യന് മാത്രമേ സാധിക്കൂ..."
മൃഗങ്ങള്‍ ഒരിക്കലും ശവഭോഗം ചെയ്യാറില്ല,
അതൊക്കെ മനുഷ്യന് മാത്രമേ സാധിക്കൂ..."
ഇതൊക്കെ പറഞ്ഞു അലറി കരഞ്ഞു കൊണ്ട്
ആ 'സ്ത്രീ'ശവം എന്റെ തോളില്‍
നിന്നും ഇറങ്ങി പോയി.....
ആ 'സ്ത്രീ'ശവം എന്റെ തോളില്‍
നിന്നും ഇറങ്ങി പോയി.....
ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ പൊള്ളുന്ന ചൂടിലും മരവിച്ച ശരീരവുമായി ഞാന്‍ മുന്‍പോട്ടു നടന്നു....
അവളുടെ വാക്കുകള്‍ എന്റെ ആത്മാവിനെ ചുട്ടു പൊള്ളിക്കുന്നു ....,
അവളുടെ കരച്ചില്‍ എന്റെ കാതുകളില്‍ മുഴങ്ങുന്നു ..,
അവളുടെ കരച്ചില്‍ എന്റെ കാതുകളില്‍ മുഴങ്ങുന്നു ..,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ