2018, മാർച്ച് 14, ബുധനാഴ്‌ച

കാമലേഖനം

പ്രിയപ്പെട്ടവളെ ......,
എനിക്കു നിന്നെ ഇഷ്ടമാണ് ...
ആദ്യകാഴ്ചയില്‍ തന്നെ നിന്നില്‍ ഞാന്‍ ആകൃഷ്ടനായി.
നിന്റെ സമുദ്രം പോലെയുള്ള കണ്ണുകളിലെ കാന്തവലയം എന്നെ നിന്നിലേക്ക്‌ അടുപ്പിക്കുന്നു.....,
നിന്റെ കാമത്തിരമാലകള്‍ അലയടിക്കുന്ന ഇമയിണകളുടെ ചലനത്താല്‍ എന്റെ രക്തകുഴലുകളില്‍ വേലിയേറ്റം നടക്കുന്നു.....,
സ്വര്‍ണ്ണ നിറമുള്ള നിന്റെ കൊലുസിട്ട കാലുകളില്‍ ഒരു ദാസനെ പോലെ ചുംബിക്കുവാന്‍ മനസ്സ് പറഞ്ഞു കൊണ്ടേയിരിക്കുന്നു ....,
വെണ്ണക്കല്ലില്‍ കൊത്തി വച്ച വെളുത്ത ശില്‍പം പോലെയുള്ള നിന്റെ ഇടുപ്പഴകിന്റെ ഭംഗിയില്‍ ഒരു ശില്പിയെ പോലെ പിന്നെയും കൊത്തുപണികള്‍ ചെയ്യാന്‍ കൈകള്‍ തരിക്കുന്നു .....,
നിന്റെ രക്തം തുളുമ്പുന്ന ചുണ്ടുകളിലെ തേന്‍ കുടിക്കാനായി എന്റെ ചുണ്ടുകള്‍ വണ്ടുകളിലേക്ക് പരകായപ്രവേശം ചെയ്യുന്നു....,
ഗോപുരങ്ങള്‍ പോലെ ഉയര്‍ന്നു നില്‍ക്കുന്ന നിന്റെ സ്തനങ്ങള്‍ കാണുമ്പോള്‍ ആ ഗോപുരത്തിന്റെ മുകള്‍ മാടിയില്‍ ഒറ്റമുറി പണിതു താമസിക്കാന്‍ കൊതിക്കുന്നു....,
ചുറ്റും സ്വര്‍ണ്ണരോമങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്ന നിന്റെ നാഭിയില്‍ ചുണ്ടാല്‍ ഒരു മഹാകവിയും ഇത് വരെ രചിക്കാത്ത മഹാകാവ്യം രചിക്കണമെനിക്ക്....,
നിന്റെ തുളുമ്പുന്ന നിതംബങ്ങളെ ഒളിപ്പിച്ചു വച്ചിരിക്കുന്ന കാര്‍കൂന്തലിന്റെ ഉള്ളില്‍ ഒരു കള്ളനെ പോലെ ഒളിച്ചിരിക്കുവാന്‍ മനസ്സ് മോഹിക്കുന്നു .....,
എന്റെ പ്രിയ കാമുകീ......,
നിന്റെ മടിത്തട്ടില്‍ കിടന്നു കൊണ്ട് കാമശാസ്ത്രം മുഴുവന്‍ എനിക്ക് വായിച്ചു തീര്‍ക്കണം ....,
അതെ ....,
ഞാനൊരു കാമുകനാണ് (കാമം നുകരുന്നവൻ )
എനിക്കൊരു കാമുകിയെ വേണം..
എന്ന്.......,
നിന്റെ പ്രണയമില്ലാത്ത കാമുകൻ..
ഒപ്പ്...
'പ്രണയം ആദ്യ കാഴ്ചയില്‍' എന്ന വരട്ടുവാദം പറഞ്ഞു കപട പ്രണയാഭ്യര്‍ത്ഥന നടത്തി വിശ്വാസ വഞ്ചന കാണിക്കുന്നതിന് പകരം ഇത് പോലെ കാമ അഭ്യര്‍ഥന നടത്തി നിലപാട് വ്യക്തമാക്കുക.
കപട പ്രണയലേഖനങ്ങള്‍ക്ക് പകരം കാമലേഖനങ്ങള്‍ പിറക്കട്ടെ ....(കാമുകനും കാമുകിക്കും ബാധകം ).

"കപട സ്നേഹത്തില്‍ മനസ്സുകള്‍ മരിക്കുന്നു"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...