ഉറക്കത്തിന്റെ ഏതോ യാമങ്ങളില്‍ പെട്ടെന്ന് ദൈവം പ്രത്യക്ഷപ്പെട്ട് എന്നോട് പറഞ്ഞു ..
" ഭക്താ വിഷ്ണൂ ...നീ ഇത്രയും നാളും ഈ ലോകത്ത് പുരുഷനായി ജീവിച്ചു,നിന്റെ സേവനം എനിക്ക് നന്നായി ബോധിച്ചു അതു കൊണ്ട് നീ ഇനി മുതല്‍ സ്ത്രീ ആയി ജീവിക്കുക..."
"ദൈവമേ...ഞാന്‍ ചോദിക്കാതെ തന്നെ അങ്ങെനിക്കു പെണ്ണായി ജീവിക്കുവാന്‍ വരം നല്‍കി.ഞാന്‍ ചോദിക്കുന്ന ഒരു വരം കൂടി ദൈവമെനിക്കു നല്‍കണം"
" എന്താ വിഷ്ണൂ നിനക്ക് വേണ്ടത്..?
സ്ത്രീ ആകുന്നതു മുന്‍പുള്ള നിന്റെ അവസാന ആഗ്രഹമല്ലേ ..ഞാന്‍ അത് നിനക്ക് പകര്‍ന്നു നല്‍കാം ..."
സ്ത്രീ ആകുന്നതു മുന്‍പുള്ള നിന്റെ അവസാന ആഗ്രഹമല്ലേ ..ഞാന്‍ അത് നിനക്ക് പകര്‍ന്നു നല്‍കാം ..."
" ദൈവമേ എനിക്ക് 'ദിവ്യഗര്‍ഭം' എന്ന പ്രതിഭാസം കൂടി പകര്‍ന്നു നല്‍കണം..."
" എന്തിനാ വിഷ്ണു നിനക്ക് ഈ 'ദിവ്യഗര്‍ഭം ..'..??"
"പുരുഷന്‍ തൊടാതെ കന്യക 'ഗര്‍ഭിണി' യാകുന്ന 'ദിവ്യഗര്‍ഭം' എന്ന പ്രതിഭാസം കൊണ്ട്എന്തെല്ലാം നേട്ടങ്ങള്‍ ആണ് ഭൂമിയില്‍ ഉള്ളതെന്ന് അറിയുമോ ദൈവമേ ....
ദാമ്പത്യം എന്ന കച്ചവട സ്ഥാപനം.....,
സ്ത്രിധന സമ്പ്രദായം...,
സ്ത്രിധന പീഡനം......,
അസംതൃപ്തമായ രതി......,
മച്ചിയെന്ന വിളിപ്പേര്....,
പെണ്ണുകാണല്‍ എന്ന കുതിര കച്ചവടം....,
ആര്‍ത്തവത്തിന്റെ പേരിലുള്ള മാറ്റി നിര്‍ത്തല്‍...,
ഇഷ്ടമില്ലാത്ത ഗര്‍ഭധാരണം.....,
അന്യോന്യ ഭാര്യാ ഭര്‍തൃ വെറുപ്പ്.....,
പരസ്പരം പഴി ചാരുന്ന കലഹം.......,
സംശയ രോഗം....,
സൌന്ദര്യം കുറവെന്ന പരാതികള്‍....,
അവിഹിതമായ വ്യഭിചാരം....,
ലോഡ്ജിലെ അറസ്റ്റ്.... ,
വീട്ടമ്മയുടെ ആത്മഹത്യ....,
വിവാഹിതരുടെ ഒളിച്ചോട്ടം.....,
വിഷം കഴിച്ച് കമിതാക്കളുടെ ലോഡ്ജിലെ മരണം, വിവാഹ മോചനം.....,
കോടതിനടപടികള്‍...... ,
ജീവനാംശം നല്‍കല്‍......,
അനാഥമക്കപ്പെടുന്ന ശൈശവ-ബാല്യ-കൗമാരങ്ങള്‍...,
അവരില്‍ നിന്ന് പരിണതികൊളുന്ന ക്രിമിനല്‍ സമൂഹം
തുടങ്ങിയ ശാപങ്ങളില്‍ നിന്ന് മനുഷ്യരാശിക്ക് മോചനം
ലഭിക്കുമല്ലോ ...??

അതു മാത്രമല്ല ദൈവമേ ഒന്ന് കൂടിയുണ്ട് ...
'പ്രണയം തോന്നാത്ത പുരുഷലിംഗങ്ങള്‍ ഉദ്ധരിക്കരുത്' അങ്ങനെ എങ്കില്‍ കാമം മൂത്ത് തെരുവുകളില്‍ ബലാല്‍സംഗം ചെയ്ത് വലിച്ചെറിയപ്പെടുന്ന ആ മഹാപാപം കൂടി അങ്ങ് ഇല്ലാതായേനെ.
പ്രണയിക്കുന്നവര്‍ മാത്രം ഉടല്‍ പുല്‍കട്ടെ ...."
പ്രണയിക്കുന്നവര്‍ മാത്രം ഉടല്‍ പുല്‍കട്ടെ ...."
" മകനെ വിഷ്ണൂ....എന്തായാലും ഒരു സ്ത്രീ അനുഭവിക്കുന്ന പ്രയാസങ്ങളെ കുറിച്ച് നിനക്ക് നല്ല അറിവുണ്ട്. എങ്കിലും പുരുഷന്‍ തൊടാത്ത ഒരു പ്രവര്‍ത്തിയും എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല.
നീ പുരുഷന്‍ ആയി തന്നെ അങ്ങ് ജീവിച്ചാല്‍ മതി.
സ്ത്രീ ആകാന്‍ പറഞ്ഞപ്പോഴേ നിന്നിലെ പുരുഷവിദ്വേഷം ഉണര്‍ന്നു.സൃഷ്ടിയുടെ ആദിവേദന ആയ പ്രസവവേദന സഹിക്കാന്‍ നീ തയ്യാറല്ല.ഒരു കുടുംബത്തില്‍ സന്തോഷമായി ജീവിക്കുവാനും നിനക്ക് താല്പര്യമില്ല.
നീ ഫെമിനിസ്റ്റ് ആണോ ..??"

" ദൈവം മെയില്‍ ഷോവനിസ്റ്റ് ആണോ ...??"
പെട്ടെന്ന് കരണം പുകച്ചു ഒരടിയും തന്നു ദൈവം മുകളിലേക്ക് പോയി.ഞാന്‍ സ്വപ്നം കണ്ടു കട്ടിലില്‍ നിന്നും താഴെയും വീണു ...
സ്ത്രീ ആയാലും പുരുഷന്‍ ആയാലും പരസ്പരം സ്നേഹിക്കുക ..ബഹുമാനിക്കുക ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ