ഒരു ചാരിറ്റി അനുഭവ കഥ ...!
നാലു വര്‍ഷം മുന്‍പ് സൗദി അറാംകോയുടെ ഒരു പ്രൊജക്റ്റ് സൈറ്റില്‍ വച്ചായിരുന്നു ഞാന്‍ ദാസേട്ടനെ(പേര് സാങ്കലപ്പികം) കണ്ടത്. എപ്പോഴും ചിരിക്കുന്ന മുഖവുമായി എല്ലാവര്‍ക്കും ഒരു പോസിറ്റീവ് എനെര്‍ജി ഒക്കെ നല്‍കി ഒരു പരസഹായി ആയി പറന്നു നടക്കുന്ന ദാസേട്ടന്‍ ....
കിട്ടുന്ന ശമ്പളത്തിന്റെ ഒരു പങ്കു അദ്ദേഹം പാവപ്പെട്ട കുട്ടികളെ സഹായിക്കുവാനും ,രോഗികള്‍ക്കും ഒക്കെ നല്‍കി അതില്‍ ആത്മസംതൃപ്തി അടയുന്ന പ്രകൃതം ആയിരുന്നു .സത്യത്തില്‍ ദാസേട്ടന്റെ ഈ പ്രവത്തികള്‍ കാണുമ്പോള്‍ ഞാനും അദ്ധേഹത്തെ പോലെ ആകുവാന്‍ മോഹിച്ചിരുന്നു .വായുവും വെള്ളവും പോലെ നന്മയും നമ്മുടെ നാട്ടില്‍ സുലഭം ആണെന്ന് അറിയുന്നത് ദാസേട്ടനെ പരിചയപ്പെട്ടതിനു ശേഷമായിരുന്നു ...
ദാസേട്ടന്‍ തന്റെ നന്മ കുറച്ചു കൂടി വ്യാപിക്കുവാന്‍ തീരുമാനിച്ചു .അങ്ങനെ ഈ മുഖപുസ്തകത്തിലെ നന്മയുടെ തിളക്കമായി നിന്ന ഒരു ഓണ്‍ലൈന്‍ ചാരിറ്റി ഗ്രൂപ്പില്‍ ദാസേട്ടനും അംഗം ആയി .അതിന്റെ ചുക്കാന്‍ പിടിച്ചിരുന്ന ചേച്ചി സോഷ്യല്‍ മീഡിയയില്‍ ഒരു തരംഗം ആയിരുന്നു .എന്നും പാവപ്പെട്ടവരെ സഹായിക്കുന്ന അവരുടെ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞതായിരുന്നു അവരുടെ പ്രൊഫൈല്‍ .ആയിരക്കണക്കിന് അംഗങ്ങള്‍ ഉണ്ടായിരുന്നു ആ സംഘടനയില്‍ അതില്‍ കൂടുതലും പ്രവാസികള്‍.
ഞാന്‍ എപ്പോള്‍ ദാസേട്ടനെ കണ്ടാലും അയാള്‍ക്ക് ഈ ചേച്ചിയെ പറ്റി പുകഴ്ത്തുവാന്‍ മാത്രമേ സമയം ഉണ്ടായിരുന്നുള്ളൂ .അവരുടെ നന്മ യാത്രകള്‍ പോസ്റ്റുകളിലൂടെ കാണുമ്പോള്‍ ദാസേട്ടന്‍ ആവേശം കൊള്ളുമായിരുന്നു.ദാസേട്ടന്റെ കൂടെയിരുന്നു എനിക്കും ആവേശം ആയി .
ഒരു പാവപ്പെട്ട സ്ത്രീക്ക് വീട് വച്ച് കൊടുക്കുവാന്‍ ആയിരുന്നു ചേച്ചിയുടെ അടുത്ത കര്‍മ പദ്ധതി.
ദാസേട്ടന്‍ രണ്ടു ലക്ഷം രൂപ അപ്പൊ തന്നെ കൂട്ടുകാരില്‍ നിന്നും നാട്ടില്‍ നിന്നുമൊക്കെ കടം വാങ്ങി സംഘടിപ്പിച്ചു .ഞാനും എനിക്ക് കഴിയാവുന്ന ഒരു തുക നല്‍കി .വെറുമൊരു സാധാരണക്കാരന്‍ ആയ ദാസേട്ടന്‍ ആവേശത്തോടെ നന്മ ചെയ്യാന്‍ നില്‍ക്കുമ്പോള്‍ അതിലൊരു ഭാഗം ആകുവാന്‍ കഴിഞ്ഞതില്‍ ഞാനും അഭിമാനിച്ചു .

ചാരിറ്റി സംഘടനയുടെ വാര്‍ഷിക ആഘോഷം വന്നു.
ചേച്ചിക്കും സഹ പ്രവര്‍ത്തകര്‍ക്കും അവാര്‍ഡ് ദാനം നടത്തുക ,ഫലകങ്ങള്‍ കൈമാറുക ,ആഡിറ്റൊറിയം,
വില കൂടിയ ഭക്ഷണങ്ങള്‍,മന്ത്രിയുടെ ക്ഷണം ,
ആഡംബരങ്ങള്‍, എന്തിനേറെ ഗാനമേള വരെ സംഘടിപ്പിച്ചു ആഘോഷം പൊടി പൊടിക്കാന്‍.
ലക്ഷങ്ങള്‍ ചിലവാക്കി നടത്തിയ വാര്‍ഷിക ആഘോഷം നടത്തിയതറിഞ്ഞ ദാസേട്ടന്‍ അത് ചോദ്യം ചെയ്തു .

" നന്മയുള്ളവര്‍ നിങ്ങളെ വിശ്വസിച്ചു ഏല്‍പ്പിക്കുന്ന ഓരോ രൂപയും അര്‍ഹതയുള്ളവരുടെ കൈകളില്‍ എത്തണം എന്ന പ്രതീക്ഷയില്‍ ആണ് ,അല്ലാതെ നിങ്ങള്‍ക്ക് വാര്‍ഷികം എന്ന പേരില്‍ ആഡംബര ചിലവ് നടത്തി ധൂര്‍ത്ത് അടിക്കുവാന്‍ ഉള്ളതല്ല.
നാണമില്ലേ നിങ്ങള്‍ക്ക് ഇങ്ങനെ പാവങ്ങളുടെ ചട്ടിയില്‍ കയ്യിട്ടു വാരാന്‍..????
നാണമില്ലേ നിങ്ങള്‍ക്ക് ഇങ്ങനെ പാവങ്ങളുടെ ചട്ടിയില്‍ കയ്യിട്ടു വാരാന്‍..????
നിങ്ങള്‍ക്ക് ഈ വാര്‍ഷിക ആഘോഷം ഒരു അനാഥാലയത്തിലോ വൃദ്ധ സദനത്തിലോ വച്ച് നടത്തി അവര്‍ക്ക് ഒരു പിടി ചോറെങ്കിലും നല്‍കാമായിരുന്നു..."
വിഷമവും ഒപ്പം രോഷവും കൊണ്ട് ദാസേട്ടന്റെ കണ്ണുകള്‍ നിറഞ്ഞു ഒപ്പം വിറയലും ഇതൊക്കെ കേട്ട ചാരിറ്റി ചേച്ചി ഉടന്‍ തന്നെ ദാസേട്ടനെ മുഖ പുസ്തകത്തില്‍ ബ്ലോക്ക് ചെയ്തു.
പിന്നെ അങ്ങോട്ട് ചാരിറ്റി ചേച്ചിയുടെ സൈബര്‍ ഗുണ്ടകള്‍ ദാസേട്ടനെയും ,അദ്ധേഹത്തിന്റെ കുടുംബത്തെയും ഫേക്ക് ഐഡികള്‍ ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുന്ന കാഴ്ചയാണ് ഞാന്‍ കണ്ടത്. ഭീഷണിയും,പൊലയാട്ട് പാടലും ,ഒടുവില്‍ ദാസേട്ടന്‍ ഈ മുഖ പുസ്തക ലോകം ഉപേക്ഷിച്ചു പോയി ..
ആരെയും ഭയന്നിട്ടല്ല...!
ഈ നെറി കെട്ടവരോട് മറുപടി പറഞ്ഞു നാറുവാന്‍ താല്‍പര്യമില്ലായിരുന്നു ദാസേട്ടന്...
ഈ നെറി കെട്ടവരോട് മറുപടി പറഞ്ഞു നാറുവാന്‍ താല്‍പര്യമില്ലായിരുന്നു ദാസേട്ടന്...
ഇന്ന് ദാസേട്ടന്‍ ഒരു രൂപ ആണെങ്കിലും അര്‍ഹത പെട്ടവര്‍ക്ക് നേരിട്ട് നല്‍കുന്നു .ഒരു ഇടനിലക്കാരന്റെയോ,കാരിയുടെയോ സഹായം അദ്ധേഹം തേടുന്നില്ല .
സുഹൃത്തുക്കളെ ഇതൊരു അനുഭവ കഥയാണ്.
മറ്റുള്ളവര്‍ക്ക് ധൂര്‍ത്ത് അടിക്കുവാന്‍ നമ്മള്‍ അവസരം നല്‍കരുത് .അര്‍ഹതയുള്ളവരുടെ കയ്യില്‍ എത്തുന്നുണ്ടോ എന്ന് തിരക്കുവാന്‍ ഉള്ള ബാധ്യത എങ്കിലും കൊടുക്കുന്നവര്‍ കാണിക്കണം .ഒന്നും പ്രഹസനത്തിനു വേണ്ടി ആകരുത് .
മറ്റുള്ളവര്‍ക്ക് ധൂര്‍ത്ത് അടിക്കുവാന്‍ നമ്മള്‍ അവസരം നല്‍കരുത് .അര്‍ഹതയുള്ളവരുടെ കയ്യില്‍ എത്തുന്നുണ്ടോ എന്ന് തിരക്കുവാന്‍ ഉള്ള ബാധ്യത എങ്കിലും കൊടുക്കുന്നവര്‍ കാണിക്കണം .ഒന്നും പ്രഹസനത്തിനു വേണ്ടി ആകരുത് .
എന്തായാലും നന്മയുടെ പ്രവര്‍ത്തനം നടത്തുന്ന ആര്‍ക്കും ചേര്‍ന്ന കാര്യമല്ല മറ്റുള്ളവരെ ദ്രോഹിക്കുക എന്നത് .എന്തായാലും നന്മയുള്ള മനസ്സില്‍ ഒരിക്കലും ചെകുത്താന്‍ കുടിയിരിക്കില്ല ...
ചിലപ്പോ തോന്നാറുണ്ട് ഇതൊക്കെ ചാരിറ്റി ആണോ അതോ ഗുണ്ടായിസം ആണോ എന്ന്...??
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ