മുന്‍പ് ഞാനൊരു സ്വപ്നം കണ്ടിരുന്നു ... !
ദൂരെ മറഞ്ഞിരുന്നു എന്നെ പ്രണയിക്കുന്ന ഒരു അജ്ഞാത സുന്ദരിയെ കുറിച്ച്.. ...,
എന്റെ പ്രൊഫൈൽ ഞാനറിയാതെ വന്നു നോക്കി, അതിലെ തെറ്റും. ശരിയും,നന്മയും ,തിന്മയും ഒക്കെ വിലയിരുത്തി സ്വയം ശാസിക്കുകയും ഉപദേശിക്കുകയും ചിരിക്കുകയും സങ്കടപ്പെടുകയും ചെയ്തു കൊണ്ട് എന്നെ രഹസ്യമായി പ്രണയിക്കുന്ന ഒരു അദൃശ്യ സുന്ദരി.....,
ഒരിക്കലും വായിച്ചു തീരുവാന്‍ കഴിയാത്ത
പ്രണയ എഴുത്തുകള്‍ എനിക്കു വേണ്ടി എഴുതുകയും ഒടുവില്‍ അതൊക്കെ മേല്‍വിലാസം കുറിക്കാതെ പെട്ടിയില്‍ സൂക്ഷിക്കുകയും ചെയ്യുന്ന ഞാനറിയാത്ത എന്റെ പ്രണയിനി.....,
പ്രണയ എഴുത്തുകള്‍ എനിക്കു വേണ്ടി എഴുതുകയും ഒടുവില്‍ അതൊക്കെ മേല്‍വിലാസം കുറിക്കാതെ പെട്ടിയില്‍ സൂക്ഷിക്കുകയും ചെയ്യുന്ന ഞാനറിയാത്ത എന്റെ പ്രണയിനി.....,
എന്റെ കഴുത്തിലണിയാന്‍ 'രുദ്രാക്ഷ' മാല വാങ്ങി,ആ രുദ്രാക്ഷ മാലയെ പെരുമ്പടം മാഷിന്റെ നോവലായ 'ഒരു സങ്കീര്‍ത്തനം പോലെ' യില്‍ ഒളിപ്പിച്ചു വച്ച് കാത്തിരിക്കുന്നവള്‍ .....,
ഒടുവിൽ കുറേ സമ്മാനങ്ങളും,വായിച്ചു തീരുവാന്‍ കഴിയാത്ത പ്രണയ എഴുത്തുകളും,ഒരു സങ്കീര്‍ത്തനം പോലെയില്‍ ഒളിപ്പിച്ച രുദ്രാക്ഷ മാലയുമൊക്കെ ആയി എന്നെ കാണാൻ വരുന്ന എന്റെ അജ്ഞാത സുന്ദരി ....,
ആ പെൺകുട്ടിയുടെ മുൻപിൽ ദൃഡങ്കപുളകിതനായി വായും പൊളിച്ച് നിൽക്കുന്ന ഞാൻ.....
അപ്പോഴേക്കും ഞാന്‍ കണ്ണു തുറന്നിരുന്നു.
അപ്പോഴേക്കും ഞാന്‍ കണ്ണു തുറന്നിരുന്നു.
ആ സുന്ദര സ്വപ്നം അവസാനിക്കാതെ ആ സ്വപ്നത്തിൽ തന്നെ ജീവിക്കാൻ മനസ്സ് ആഗ്രഹിച്ചിരുന്നു ...
എന്ത് മനോഹരമായ നടക്കാത്ത സ്വപ്‌നങ്ങള്‍..?
ജീവനില്ലാത്ത സ്വപനങ്ങളെ പഴിച്ചിട്ടും കാര്യമില്ല.
ജീവനില്ലാത്ത സ്വപനങ്ങളെ പഴിച്ചിട്ടും കാര്യമില്ല.
പക്ഷെ....,
വിധി പലപ്പോഴും നമ്മെ കൊണ്ടെത്തിക്കുന്നത് പ്രതീക്ഷിക്കാത്ത ഇടങ്ങളിലാണ് .ആകസ്മികമായി നാം കണ്ടു മുട്ടുന്നവര്‍ പലരും പിന്നീടു നമ്മുടെ ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടവരായി തീരും..
വിധി പലപ്പോഴും നമ്മെ കൊണ്ടെത്തിക്കുന്നത് പ്രതീക്ഷിക്കാത്ത ഇടങ്ങളിലാണ് .ആകസ്മികമായി നാം കണ്ടു മുട്ടുന്നവര്‍ പലരും പിന്നീടു നമ്മുടെ ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടവരായി തീരും..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ