കന്യകയോട് പ്രസവ വേദനയെപ്പറ്റി പറയും പോലെ എത്രയോ വ്യര്‍ത്ഥമാണ് 'മനുഷ്യനെ' കുറിച്ച് മത രാഷ്ട്രീയ ഭ്രാന്തന്മാരോട് പറയുന്നത്...
ആദര്‍ശങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടി ഗര്‍ഭപാത്രത്തിലെ ഭ്രൂണത്തെ വരെ ചവിട്ടി കൊല്ലുന്ന ,ശൂലം കുത്തി കയറ്റുന്ന ,എതിരാളിയുടെ കൈ കാലുകള്‍ വെട്ടി മാറ്റി ഒരു അന്ത്യ ചുംബനം പോലും അമ്മക്കോ ഭാര്യക്കോ നല്‍കുവാന്‍ മുഖത്ത് ഒരിടം പോലും ബാക്കി വയ്ക്കാതെ കൊന്നൊടുക്കുന്ന രാഷ്ട്രീയ ഭ്രാന്തന്മാര്‍ ...!
പാട്ടും,സിനിമയും ,ചിത്രവും,കവിതയും,
കണ്ണിറുക്കലും ഒക്കെ ദൈവങ്ങളുടെ ഇരിപ്പിടത്തിന്റെ അടിസ്ഥാനം തകര്‍ക്കുന്നു എന്ന മിഥ്യാധാരണയില്‍ ദൈവത്തിനു വേണ്ടി കോടതികളില്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്ന ,കലാപങ്ങള്‍ സൃഷ്ടിക്കുന്ന,മതം പറഞ്ഞു കഴുത്ത് വെട്ടുന്ന മത ഭ്രാന്തന്മാര്‍ ...!

ദൈവം ഇരിക്കുന്നത് മനുഷ്യന്റെ മനസ്സില്‍ ആണെന്ന് മനസ്സിലാക്കുവാന്‍ മനസാക്ഷി ഇല്ലാത്തവര്‍ക്ക് പിന്നെ ദൈവമെന്തിനു ...???
മത രാഷ്ട്രീയ ഭ്രാന്തന്മാര്‍ക്ക് ഞാനൊരു സ്നേഹത്തിന്റെ തീക്കനല്‍ തരാം..
നിങ്ങളുടെ ഹൃദയത്തിന്റെ ഉലയില്‍ ആ സ്നേഹക്കനല്‍ ഊതി ഊതി ആളിപ്പടരുമ്പോള്‍ അഗ്നിയില്‍ നിന്നും ചുട്ടു പഴുക്കുന്ന ഒരു സ്നേഹപുഷ്പം വിരിയും
ആ പുഷ്പം നിങ്ങളെ മനുഷ്യരാക്കി മാറ്റും ..!!!
ആ പുഷ്പം നിങ്ങളെ മനുഷ്യരാക്കി മാറ്റും ..!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ