2018, മാർച്ച് 14, ബുധനാഴ്‌ച

മധു

അഹങ്കാരത്തിന്റെ അല്ലെങ്കില്‍ ധ്രാഷ്ട്യത്തിന്റ ചെരുപ്പിനടിയില്‍ ചതഞ്ഞരഞ്ഞു പോയൊരു പാവം മനുഷ്യനെ കണ്ടു ....
വിശക്കുന്നവന്റെ ആമാശയം ചവിട്ടി പൊളിച്ചു സെല്‍ഫി എടുത്തു അതില്‍ ആത്മനിര്‍വൃതി അടയുന്ന ക്രൂരമായ മനസ്സിന്റെ ഉടമകളെ എന്ത് വിളിക്കണം എന്നറിയില്ല.പണ്ട് ബണ്ണ്‍ മോഷ്ടിച്ചതിന്റെ പേരില്‍ യു പിയില്‍ ഒരു കുട്ടിയെ തല്ലി കൊന്ന അതേ മുഖം തന്നെയാണ് ഇന്നിവര്‍ക്കും ...
"വിവരംകെട്ട മുഖം"
ദരിദ്രന്റെ നെഞ്ചത്ത് മാത്രം കഴപ്പ് തീര്‍ക്കുന്ന ധീരന്മാര്‍ ഇവിടത്തെ മടിയില്‍ കനമുള്ള കള്ളന്മാര്‍ക്ക് നേരെ വിരല്‍ ചൂണ്ടാന്‍ ഒന്നറക്കും അല്ലെങ്കില്‍ നിക്കറില്‍ കൂടി മുള്ളും. കോട്ടിട്ട കള്ളന്മാര്‍ക്ക് വേണ്ടി കുട പിടിക്കാനും,പെടുപ്പിക്കാനും ,അപ്പി കോരാനും വരെ അധികാരികളും ബാങ്കുകളും നിയമത്തെയും അധികാരത്തെയും വ്യഭിചരിക്കുന്നു.
പ്രമുഖന്റെ ആമാശയത്തിലെ വിശപ്പ്‌ അല്ലാത്തത് കൊണ്ട് പോലീസിനും വലിയ പണിയില്ല.പ്രമുഖന്‍ ആയിരുന്നെങ്കില്‍ നിക്കര്‍ ഇടാന്‍ പോലും സമയമില്ലാതെ വാളും ചിലബും എടുത്തു പിറകെ ഓടേണ്ട ഗതികേട് വന്നേനെ ...
പോലീസുകാര്‍ക്ക് അങ്ങനെ ആശ്വസിക്കാം ...
ദെ കാണുന്നില്ല ...ചിലപ്പോ തല്ലു കൊണ്ട് മരിച്ചവന്‍ തിന്നു കൊഴുപ്പ് കൂടി ഹൃദ്രോഗം വന്നു മരിച്ചെന്നോ അല്ലെങ്കില്‍ ഭ്രാന്ത് മൂത്ത് മരിച്ചെന്നോ ,സ്വയം തല്ലി മരിച്ചെന്നോ പറഞ്ഞു റിപ്പോര്‍ട്ട്‌ കൊടുത്തു ഈ കേസും ക്ലോസ് ചെയ്യും .അല്ലെങ്കില്‍ തന്നെ ആരു പോകാന്‍ അവര്‍ക്ക് വേണ്ടി കോടതികളില്‍ ...??
ഇനി പോയാല്‍ തന്നെ പണത്തിന്റെ കനം നോക്കി നിയമത്തെ വ്യഭിചരിക്കുന്നവരുടെ നാട്ടിൽ ആ പാവത്തിനെ തല്ലി സെൽഫി എടുത്ത ഈ പട്ടികളുടെ ചിത്രവും നാളെ കോടതിയിൽ കാണാതെ പോകും.
നാളെ ആ പാവത്തിനെ അധോലോക നായകന്‍ വരെ ആക്കും .എങ്കിലല്ലേ കൊലപാതകം ന്യായമായ മൌലികമായ അവകാശം ആണെന്ന് തീറെഴുതാന്‍ കഴിയൂ ...
കെട്ടിയിട്ടും ,തല തല്ലി പൊളിച്ചും രക്തത്തില്‍ ചവിട്ടി പെണ്ണിനെ ഭോഗിച്ച കഴുവേറികള്‍ക്ക് വേണ്ടി വാദിക്കാന്‍ ആളൂര്‍ മുതല്‍ കപില്‍ സിപല്‍ വരെ വരും .പറഞ്ഞിട്ട് കാര്യമില്ല പണം വേണം ..പണമില്ലാത്തവന്‍ വെറും പിണം ...
പണമാണ് ജാതി ...പണമാണ് മതം ...!
ഇനി മല്ലിപ്പൊടിയും ,മുളകുപൊടിയും മോഷ്ടിച്ചതിന് ആ പാവത്തിന്റെ കുടുബത്തിന്റെ പേരില്‍ കേസ് കൊടുത്തു അവരെ കൂടെ അങ്ങ് തൂക്കി കൊന്നേക്ക് സാറന്മാരെ ...
വിശപ്പ്‌ സഹിക്കണ്ടല്ലോ ..!!
മുഴിഞ്ഞ വസ്ത്രം കണ്ടാലും ,കറുപ്പ് കണ്ടാലും ഒക്കെ മുഖം ചുളിക്കുന്ന അല്ലെങ്കില്‍ ആട്ടിപായിക്കുന്ന അല്ലെങ്കില്‍ തല്ലി കൊല്ലുന്ന സമൂഹത്തില്‍ നിന്നും ഇനി എന്തൊക്കെ വാര്‍ത്തകള്‍ കാത്തിരിക്കുന്നു എന്നറിയില്ല.
ഇന്നലെ മുതല്‍ ആ മനുഷ്യന്റെ നിഷ്കളങ്കമായ മുഖം കാണുമ്പോള്‍ എന്തോ ഹൃദയത്തില്‍ ഒരു വിഷമം തോന്നിയിരുന്നു ,ഒരു പക്ഷേ നിസ്സഹായത നിറഞ്ഞ ആ മുഖം കാണാതെ പോകുവാന്‍ ഹൃദയം ഉള്ളവര്‍ക്ക് കഴിയില്ല ......
ഒരു കാര്യം ഉറപ്പ്,ഹൃദയ ശൂന്യരുടെ ലോകത്ത്ആ പാവം മനുഷ്യന് വേണ്ടി ഒരു വരിയെങ്കിലും എഴുതിയെങ്കില്‍ അവന്‍ തന്നെയാണ് കവി .....
ചിലര്‍ പറയുന്നത് കണ്ടു മലയാളി സമൂഹം ആ മനുഷ്യന്റെ മരണം ആഘോഷമാക്കി എന്ന് .ഇവിടെ രണ്ടു വരി ആ മനുഷ്യന് വേണ്ടി എഴുതുന്നതാണ് ആ ആഘോഷത്തിന്റെ അടിസ്ഥാനം എങ്കില്‍ ഞാനും എഴുതുന്നു .ഇത് പ്രതിഷേധത്തിന്റെ ആഘോഷമാണ്.
ദാരിദ്ര്യം തീരുന്നത് വരെ പോരാട്ടം തുരരുമെന്നു പറഞ്ഞവരൊക്കെ ദാരിദ്ര്യം കാണുവാന്‍ കഴിയാത്ത കണ്ണുകള്‍ക്ക്‌ ഉടമയാണ് ....
വഴി കണ്ണുമായി വിശപ്പടക്കാന്‍ ഭക്ഷണം കാത്തിരിക്കുന്ന കുടുബത്തിലേക്ക് ആഹാരം തേടി പോയവന്റെ ശവം കൊണ്ടെത്തിക്കുന്ന പുരോഗമനലോകം വെറും പന്നികളുടെ ലോകമാണ്..
മാപ്പ് സഹോദരാ മാപ്പ് ....!
ഈ വരികള്‍ എന്റെ നിലവിളിയാണ് ...
നിസ്സംഗത കുറ്റം ചെയ്യുവാനുള്ള മൌനാനുവാദമാണ് ...
നിശബ്ധത കൊണ്ട് ലക്ഷക്കണക്കിന് നാവുകള്‍ ആ സമൂഹത്തില്‍ അരിയപ്പെട്ടു ......
ആ സമൂഹം നിറയെ ഇന്ന് പന്നികള്‍ ജീവിക്കുന്നു....
നിലവിളിച്ചും .മുക്രയിട്ടും ,മൂക്കറ്റം തിന്നും തൂറിയും മലത്തില്‍ ശയിച്ചും പേടിയോടെ ആ പന്നികള്‍ ജീവിക്കുന്നു ..!!

ആ 'സമൂഹം' സൃഷ്ട്ടിക്കപ്പെടാതിരിക്കട്ടെ ..!!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രതിലിപി

പ്രതിലിപിയില്‍ എന്നെ ഫോളോ ചെയ്യൂ: https://malayalam.pratilipi.com/user/13105u94o8?utm_source=android&utm_campaign=myprofile_share ഇന്ത്യ...